അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പിലെ അവസാന ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ ഇന്ത്യയും നെതർലാൻഡ്സുമാണ് ഏറ്റുമുട്ടുന്നത്. ഇരു ടീമുകളും ഒരു മാറ്റം പോലുമില്ലാതെയാണ് മത്സരത്തിന് ഇറങ്ങിയത്. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുത്തു.
പതിവ് പോലെ തന്നെ ബൗണ്ടറികൾ നേടി കൊണ്ട് രോഹിത് തുടങ്ങി. എന്നാൽ രോഹിത്തിനേക്കാൾ അപകടകാരി ഗില്ലായിരുന്നു. ഗില്ലിന്റെ ആക്രമണ ബാറ്റിങ്ങിന് തുടക്കം കുറിച്ചത് ഒരു സിക്സിലൂടെയായിരുന്നു.
ഇന്ത്യൻ ഇന്നിങ്സിന്റെ മൂന്നാമത്തെ ഓവർ. ആര്യൻ ദത്താണ് നെതർലാൻഡ്സ് ബൗളേർ.ഓവറിലെ അവസാന പന്ത്. ആര്യനെ ഗിൽ സ്റ്റെപ് ഔട്ട് ചെയ്തു അടിച്ച സിക്സ് ചെന്ന് പതിച്ചത് ചിന്നസ്വാമിയിലെ റൂഫിലേക്ക്.95 മീറ്ററായിരുന്നു സിക്സിന്റെ ദൂരം