Categories
Cricket

ഒരു ക്യാച്ച് വിട്ടതിനു ആണോ ഈ പ്രഹസനം ,ക്യാച്ച് വിട്ടതിന് സഹ താരത്തോട് കട്ട കലിപ്പായി ടസ്കിൻ; വീഡിയോ കാണാം

ട്വന്റി ട്വന്റി ലോകകപ്പിലെ ബംഗ്ലാദേശിന് എതിരെ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് 8 പന്തിൽ രണ്ട് റൺസ് മാത്രം എടുത്ത നായകൻ രോഹിത് ശർമ്മയെ തുടക്കത്തിലേ നഷ്ടമായി. നാലാം ഓവറിന്റെ രണ്ടാം പന്തിൽ ഹസൻ മഹമ്മൂദിന് ആയിരുന്നു വിക്കറ്റ്. നേരത്തെ ടാസ്കിൻ അഹമ്മദ് എറിഞ്ഞ മൂന്നാം ഓവറിലെ നാലാം പന്തിൽ രോഹിത് നൽകിയ ഈസി ക്യാച്ച് ഹസൻ മഹമൂദ് നിലത്തിട്ടിരുന്നു. ബോളർ ടാസ്കിൻ അദ്ദേഹത്തെ നന്നായി ചീത്ത വിളിക്കുന്നതും വീഡിയോയിൽ കാണാം. എങ്കിലും ഒടുവിൽ രോഹിത്തിന്റെ വിക്കറ്റ് തന്നെ വീഴ്ത്തി ഹസൻ പ്രായശ്ചിത്തം ചെയ്തു.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് നായകൻ ഷക്കീബ് അൽ ഹസൻ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ നിന്നും ഒരു മാറ്റവുമായാണ്‌ ഇരു ടീമുകളും ഇന്ന് ഇറങ്ങിയിരിക്കുന്നത്. ദീപക് ഹൂഡക്ക് പകരം അക്സർ പട്ടേൽ ഇന്ത്യയിലും സൗമ്യ സർക്കാരിന് പകരം ഷോറിഫുൾ ഇസ്ലാം ബംഗ്ലാദേശ് ടീമിലും ഇടംപിടിച്ചു.

ആദ്യ രണ്ട് മത്സരങ്ങളിൽ പാക്കിസ്ഥാനെയും നെതർലൻഡ്സിനെയും പരാജയപ്പെടുത്തിയ ടീം ഇന്ത്യക്ക് കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും തോൽവി ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. നെതർലൻഡ്സിനെ തോൽപ്പിച്ച് തുടങ്ങിയ ബംഗ്ലാദേശ് രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയൊട് തോറ്റെങ്കിലും കഴിഞ്ഞ മത്സരത്തിൽ സിംബാബ്‌വെയെ തോൽപ്പിച്ച് സെമിഫൈനൽ പ്രതീക്ഷ നിലനിർത്തി. പോയിന്റ് പട്ടികയിൽ ഇന്ത്യ രണ്ടാമതും ബംഗ്ലാദേശ് മൂന്നാമതുമാണ്.

ഒരു ക്യാച്ച് വിട്ടതിനു ആണോ ഈ പ്രഹസനം ,ക്യാച്ച് വിട്ടതിന് സഹ താരത്തോട് കട്ട കലിപ്പായി ടസ്കിൻ; വീഡിയോ കാണാം

Categories
Latest News

ബട്ട്ലർ ഔട്ട് ആണെന്ന് തെറ്റായി വാദിച്ചു, ഒടുവിൽ മാപ്പ് പറഞ്ഞ് വില്യംസൻ ; വീഡിയോ

ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ ബട്ട്ലറുടെ ക്യാച്ച് എടുക്കുന്നതിനിടെ ഗ്രൗണ്ടിൽ തട്ടിയിട്ടും തെറ്റായി ഔട്ട് ആണെന്ന് അപ്പീൽ ചെയ്ത വില്യംസൻ ഒടുവിൽ ബട്ട്ലറോട് ക്ഷമ ചോദിച്ചിരിക്കുകയാണ്. സാന്റ്നർ എറിഞ്ഞ ആറാം ഓവറിലാണ് സംഭവം.

ബട്ട്ലറുടെ ബാറ്റിൽ നിന്ന് ഉയർന്ന പന്ത് തകർപ്പൻ ഡൈവിലൂടെ കൈപ്പിടിയിൽ ഒതുക്കിയെങ്കിലും വീഴുന്നതിനിടെ ഗ്രൗണ്ടിൽ പന്ത് തട്ടിയിരുന്നു.ഇതൊന്നും അറിയാതെ വില്യംസൻ ഔട്ട് ആണെന്ന് വാദിക്കുകയായിരുന്നു. തുടർന്ന് മെയിൻ അമ്പയർ പരിശോധനയ്ക്കായി തേർഡ് അമ്പയറെ സമീപിച്ചു.

ഇതിനിടെ വില്യംസന്റെ ഔട്ട് ആണെന്നുള്ള ആത്മവിശ്വാസം കണ്ട് ബട്ട്ലർ ഡ്രസിങ് റൂമിലേക്ക് മടങ്ങാൻ ഒരുങ്ങി. പരിശോധനയിൽ പന്ത് ഗ്രൗണ്ടിൽ വീഴുന്നത് വ്യക്തമായതോടെ തേർഡ് അമ്പയർ നോട്ട് ഔട്ട് വിധിച്ചു. തന്റെ ഭാഗത്ത് നിന്ന് വന്ന തെറ്റിൽ വില്യംസൻ ക്ഷമ ചോദിക്കാനും മറന്നില്ല. കൈപിടിയിൽ വിജയകരമായി ഒതുക്കിയിരുന്നുവെങ്കിൽ ഈ ലോകക്കപ്പിലെ മികച്ച ക്യാച്ചുകളിൽ ഒന്നായി ഇത് മാറിയേനെ.

അതേസമയം മത്സരത്തിൽ ഇംഗ്ലണ്ട് ഇന്നിംഗ്സ് 17 ഓവർ പിന്നിട്ടപ്പോൾ 2 വിക്കറ്റ് നഷ്ട്ടത്തിൽ 148 റൺസ് നേടിയിട്ടുണ്ട്. 45 പന്തിൽ നിന്ന് 72 റൺസ് നേടി ബട്ട്ലർ ക്രീസിലുണ്ട്. 11 പന്തിൽ 16 റൺസുമായി ലിവിങ്സ്റ്റനും തകർക്കുകയാണ്. ഹെയ്ൽസ് (52), മൊയീൻ അലി (5) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ട്ടമായത്.

വീഡിയോ കാണാം:

https://twitter.com/navaradus/status/1587361882108841989?t=oAXJiRol6S3FkZJJzZF54g&s=19
Categories
Cricket Video

ഇതെന്താ ശയനപ്രദക്ഷിണമോ? റൺ ഔട്ടിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന അഫ്ഗാൻ താരം.. വീഡിയോ കാണാം

ബ്രിസ്‌ബൈനിലെ ഗാബാ സ്റ്റേഡിയത്തിൽ നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ഗ്രൂപ്പ് ഒന്നിലെ പോരാട്ടത്തിൽ ശ്രീലങ്കക്കെതിരെ അഫ്ഗാനിസ്ഥാന് പൊരുതാവുന്ന ടോട്ടൽ. മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ അവർ 8 വിക്കറ്റ് നഷ്ടത്തിൽ 144 റൺസാണ് നേടിയത്.

അഫ്ഗാൻ ഓപ്പണർമാരായ ഗുർബാസും ഗാനിയും ചേർന്ന് 6 ഓവറിൽ 42 റൺസ് നേടി മികച്ച തുടക്കമാണ് സമ്മാനിച്ചത്. എങ്കിലും പിന്നീടുള്ള ഓവറുകളിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ശ്രീലങ്കൻ ബോളർമാർ മത്സരത്തിൽ പിടിമുറുക്കി. 28 റൺസ് എടുത്ത ഗൂർബാസും 27 റൺസ് എടുത്ത ഗനിയുമാണ് ടോപ് സ്കോറർമാർ. ശ്രീലങ്കക്കായി സ്പിന്നർ ഹസരങ്ക 3 വിക്കറ്റും പേസർ കുമാര 2 വിക്കറ്റും വീഴ്ത്തി ബോളിങ്ങിൽ തിളങ്ങി.

മത്സരത്തിനിടെ അഫ്ഗാൻ താരം ഗുൽബദ്ദിൻ നൈബിന്റെ റൺഔട്ട് വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. സ്പിന്നർ മഹീഷ് തീക്ഷ്ണ എറിഞ്ഞ പതിനെട്ടാം ഓവറിൽ ആയിരുന്നു സംഭവം. രണ്ടാം പന്തിൽ സ്ട്രൈക്കിൽ ഉണ്ടായിരുന്ന നായകൻ മുഹമ്മദ് നബി മിഡ് വിക്കറ്റിലേക്ക് കളിച്ച് റണ്ണിനായി ഓടി. ഡബിൾ ഓടാൻ ടൈറ്റ് ആയതുകൊണ്ട് നബി നോൺ സ്ട്രൈക്കർ എൻഡിൽ തുടർന്നു.

അപ്പോഴേക്കും ഡബിൾ ഓടാൻ തുടങ്ങിയ നൈബ്‌ പിച്ചിന്റെ പകുതിയോളം ദൂരം പിന്നിട്ടുകഴിഞ്ഞിരുന്നു. അബദ്ധം പറ്റിയെന്ന് മനസ്സിലാക്കിയ അദ്ദേഹം തിരിഞ്ഞോടാൻ ശ്രമിക്കുന്നതിനിടയിൽ തെന്നിവീണു. കയ്യിൽ നിന്നും ബാറ്റ് വഴുതിപോയെങ്കിലും പിച്ചിൽ കിടന്നുരുണ്ട്‌ ക്രീസിൽ എത്താൻ ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും പന്ത് ലഭിച്ച വിക്കറ്റ് കീപ്പർ അനായാസം സ്റ്റമ്പ് പിഴുതു. വീഴ്ചയിൽ തോളിന് പരുക്കേറ്റ നൈബ് അൽപ്പനേരം അവിടെ ചിലവഴിച്ച ശേഷമാണ് ഡഗ് ഔട്ടിലേക്ക് മടങ്ങിയത്.

വീഡിയോ കാണാം: