Categories
Cricket India Latest News Malayalam Video

ഒടി വെച്ച് ഒടിയൻ ! മലയാളികളുടെ നെഞ്ച് തകർത്ത് സഞ്ജുവിൻ്റെ സ്റ്റംപ് തെറിപ്പിച്ചു ഒടിയൻ സ്മിത്ത് ; വിഡിയോ കാണാം

ആരാധകരുടെ പ്രതീക്ഷകൾ തകർത്തുകൊണ്ട് മലയാളി താരം സഞ്ജു സാംസണ് പവലിയനിലേക്കുള്ള വഴി കാണിച്ച് വെസ്റ്റിൻഡീസ് താരം ഒഡീൻ സ്മീത്ത്. മത്സരത്തിന്റെ പതിനാറാം ഓവറിലെ രണ്ടാം പന്തിലാണ് ഒഡീൻ സ്മിത്ത് സഞ്ജുവിന്റെ ഓഫ് സ്റ്റമ്പ്‌ പിഴുതെറിഞ്ഞത്.

ഒരു മികച്ച ഫിനിഷിങ് പ്രകടനം സഞ്ജുവിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന ആരാധകരുടെ ഹൃദയം തകർത്തത് ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സ് താരമായ സ്മിത്ത്. തന്റെ ആദ്യ ഓവറിൽ 15 റൺസ് വഴങ്ങിയതിന് ശേഷം പിന്നീട് പതിനാറാം ഓവർ ആണ് എറിയാൻ എത്തിയത്. ആദ്യ പന്തിൽ സിംഗിൾ കളിച്ച ഹാർദിക് സഞ്ജുവിന് സ്ട്രൈക്ക് കൈമാറി.

രണ്ടാം പന്തിൽ സഞ്ജു ക്ലീൻ ബോൾഡ് ആകുകയായിരുന്നു. സാധാരണ സഞ്ജു ബോൾഡ് ആയി പുറത്താകുന്നത് വളരെ അപൂർവമായി മാത്രമേ കാണാറുള്ളൂ. അതും നല്ല പേസ് കൂടിയ പന്തുകളിൽ സഞ്ജുവിന് ബാറ്റ് കൊള്ളിക്കാൻ കഴിയാതെ ഇരിക്കുന്നതും അപൂർവങ്ങളിൽ അപൂർവമായ ഒരു കാര്യമായിരുന്നു. എന്നാൽ ഇന്ന് സഞ്ജുവിന് രണ്ടും സംഭവിച്ചു.

സിംപിൾ ആയി തേർഡ് മാനിലേക്ക് കളിച്ചു ഒരു റൺ നേടാൻ ആയിരുന്നു സഞ്ജുവിന്റെ ശ്രമം. എന്നാലിന്ന് പന്ത് ഒരല്പം വേഗത്തിൽ ബാറ്റിന് അടിയിലൂടെ പാഞ്ഞു. ഓഫ് സ്റ്റമ്പ് അന്തരീക്ഷത്തിൽ പറന്നുയർന്നു തെറിച്ചുപോയി. 11 പന്തിൽ നിന്നും രണ്ട് ബൗണ്ടറി അടക്കം ആകെ 15 റൺസ് ആണ് സഞ്ജു ഇന്ന് പരമ്പരയിലെ അവസാന ട്വന്റി ട്വന്റി മത്സരത്തിൽ നിന്നും നേടിയത്.

ഇതോടെ ഏഷ്യ കപ്പ് ടീമിൽ ഇടം നേടാൻ ഉള്ള ഒരു വിദൂര സാധ്യത കൂടിയാണ് നഷ്ടമായത് എന്ന് കരുതുന്നു. ശ്രേയസ് അയ്യർ ആകട്ടെ ഇന്ന് മികച്ച രീതിയിൽ പ്രകടനം നടത്തുകയും ചെയ്തു. ഇനി ആരെ പുറത്തിരുത്തി സഞ്ജുവിന് ടീമിൽ ഇടം പിടിക്കാൻ കഴിയും? ഇന്ന് ഒരു നല്ല ഫിനിഷിങ് പ്രകടനം നടത്തിയിരുന്നു എങ്കിൽ പിന്നെയും ഒരു ചെറിയ പ്രതീക്ഷ വയ്ക്കാമായിരുന്നു.

മലയാളികളുടെ നെഞ്ച് തകർത്ത് സഞ്ജുവിൻ്റെ സ്റ്റംപ് തെറിപ്പിച്ചു ഒടിയൻ സ്മിത്ത് ; വിഡിയോ കാണാം.

https://twitter.com/trollcricketmly/status/1556318131693703173?t=k-BBIpb32m-96ngfGeEYpg&s=19

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. രോഹിത് ശർമയ്ക്ക് വിശ്രമം നൽകിയപ്പോൾ ഹാർദ്ധിക്കാണ് ഇന്ത്യയെ നയിച്ചത്. ഋഷഭ് പന്ത്, സൂര്യ കുമാർ യാദവ്, രോഹിത് ശർമ, ഭുവനേശ്വർ കുമാർ എന്നിവർക്ക് ഇഷേൻ കിഷൻ, ശ്രേയസ് അയ്യർ, കുൽദീപ് യാദവ്, ഹാർധിക് പാണ്ഡ്യ എന്നിവർ പകരക്കാരായി.

അയ്യരാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 40 പന്തുകളിൽ നിന്നും രണ്ട് സിക്സും 8 ഫൊറും അടക്കം 64 റൺസ് ആണ് അയ്യർ നേടിയത്. ദീപക് ഹൂഡ 38 റൺസും പാണ്ഡ്യ 28 റൺസും നേടി. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടിയിട്ടുണ്ട് ടീം ഇന്ത്യ. ഒഡീൻ സ്മീത്ത് 4 ഓവറിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി.

Categories
Cricket India Latest News Malayalam Video

അരുത് ക്യാപ്റ്റാ…സിക്സ് .. ഹല്ലാ ബോൽ..രാജസ്ഥാൻ സഹ താരത്തെ സിക്സ് പറത്തി സഞ്ജു : വിഡിയോ കാണാം

രാജസ്ഥാൻ റോയൽസ് സഹതാരത്തിനോട് ഒരു ദാക്ഷിണ്യവും കാണിക്കാതെ സഞ്ജു സാംസൺ. ഇടങ്കയ്യൻ പേസർ ഒബേദ് മക്കോയി തനിക്കെതിരെ എറിഞ്ഞ ആദ്യ പന്തിൽ തന്നെ സിക്സ് പായിച്ചു സഞ്ജു നയം വ്യക്തമാക്കി. മത്സരത്തിന്റെ പതിനഞ്ചാം ഓവറിലെ ആദ്യ പന്തിലായിരുന്നു സംഭവം.

ആദ്യം എറിഞ്ഞ രണ്ട് ഓവറിൽ 36 റൺസ് വഴങ്ങിയ മക്കൊയി പിന്നീട് എറിയാൻ എത്തിയത് 15 ആം ഓവറിൽ ആയിരുന്നു. രാജസ്ഥാൻ നെറ്റ് സെഷനിൽ ഒരുപാട് തവണ മാക്കോയിയെ നേരിട്ട് പരിചയ സമ്പത്ത്‌ ഉള്ള സഞ്ജു അനായാസമായി പന്ത് ബൗണ്ടറിക്ക് മുകളിലൂടെ പായിച്ചു. ഗുഡ് ലെങ്ങ്‌തിൽ പിച്ച് ചെയ്ത ശേഷം ശരീരത്തിലേക്ക് വന്ന പന്തിനെ ഡീപ് സ്ക്വയർ ലെഗിലേക്ക്‌ പുൾ ഷോട്ട് കളിചുകൊണ്ടാണ് സഞ്ജു മേധാവിത്വം നേടിയത്.

നേരത്തെ നടന്ന രണ്ടാം ട്വന്റി ട്വന്റി മത്സരത്തിൽ 17 റൺസ് വഴങ്ങി ആറ് വിക്കറ്റ് സ്വന്തമാക്കി ഒരു വെസ്റ്റ് ഇന്ത്യൻ ബോളറുടെ ട്വന്റി ട്വന്റി യിലെ മികച്ച പ്രകടനത്തിന്റെ റെക്കോർഡ് കരസ്ഥമാക്കിയിരുന്നു മാക്കോയ്. എന്നാലിപ്പോൾ ഒരു വെസ്റ്റ് ഇന്ത്യൻ ബോളറുടെ ഏറ്റവും മോശം പ്രകടനത്തിനുള്ള നാണക്കേടിന്റെ റെക്കോർഡും സ്വന്തം പേരിലാക്കി. ഇന്നലെ നടന്ന നാലാം മത്സരത്തിൽ 4 ഓവറിൽ 66 റൺസ് വഴങ്ങി താരം.

രാജസ്ഥാൻ റോയൽസ് ടീമിൽ സ്ഥിരമായി പകരക്കാരുടെ ബഞ്ചിലായിരുന്നു ഒബേദ്‌ ഉണ്ടായിരുന്നത്. പിന്നീട് കളിക്കാൻ അവസരം ലഭിച്ചപ്പോൾ മികച്ച പ്രകടനം നടത്തി ടീമിൽ തുടരാൻ അർഹത നേടി. ചില അവസരങ്ങളിൽ തുടരെ ബൗണ്ടറികൾ വഴങ്ങിയ അദ്ദേഹത്തിന് നായകൻ സഞ്ജു സാംസൺ വീണ്ടും വീണ്ടും പ്രചോദനം നൽകുന്ന ഒട്ടേറെ അവസരങ്ങൾ കാണാമായിരുന്നു. ടീമിന്റെ വിജയത്തിൽ നിർണായകമായ ഒരുപാട് സംഭാവനകൾ ഇതിനകം നൽകിയ മക്കോയിക്ക് ഒരു നായകൻ എന്ന നിലയിൽ സഞ്ജു സാംസൺ നൽകിയ പരിഗണനയും കരുതലും വളരെ വലുതായിരുന്നു.

നാലാം മത്സരത്തിൽ 59 റൺസിന്റെ വിജയം നേടിയ ടീം ഇന്ത്യ 3-1 ന്‌ പരമ്പരയിൽ മുന്നിലെത്തി. നേരത്തെ ടോസ് നേടിയ വെസ്റ്റിൻഡീസ് നായകൻ നിക്കോളാസ് പുരാൻ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മഴ പെയ്തിരുന്നത് കൊണ്ട് പിച്ചിലെ ഈർപ്പം മുതലാക്കാൻ വേണ്ടിയാണ് ബോളിങ് എടുത്തത്. എങ്കിലും രോഹിത് ശർമയും സൂര്യ കുമാർ യാദവും ഇന്ത്യക്ക് മിന്നുന്ന തുടക്കമാണ് സമ്മാനിച്ചത്. വെസ്റ്റിൻഡീസ് ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഇരുവരും തമ്മിൽ ആദ്യ വിക്കറ്റിൽ വെറും 4.4 ഓവറിൽ 53 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. രോഹിത് ശർമ 33 റൺസും സൂര്യകുമാർ യാദവ് 24 റൺസും ദീപക് ഹൂഡ 21 റൺസും എടുത്ത് പുറത്തായി. 31 പന്തിൽ നിന്നും ആറ് ബൗണ്ടറി സഹിതം 44 റൺസ് ആണ് പന്ത് നേടിയത്.

മലയാളി താരം സഞ്ജു സാംസൺ 23 പന്തിൽ 1 സിക്സും 2 ബൗണ്ടറിയും അടക്കം 30 റൺസുമായി നോട്ടൗട്ട് ആയി. വെറും 8 പന്തുകളിൽ നിന്ന് 2 സിക്സും 1 ബൗണ്ടറിയും നേടിയ അക്ഷാർ 20 റൺസുമായ്‌ പുറത്താകാതെ നിന്നു. നിശ്ചിത 20 ഓവറിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് ടീമിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി. 19.1 ഓവറിൽ 132 എടുക്കാനേ കഴിഞ്ഞുള്ളൂ.

മക്കോയിനെ സിക്സ് പറത്തി സഞ്ജു : വിഡിയോ കാണാം.

https://twitter.com/trollcricketmly/status/1556001604188246016?t=IraAgY0BqQnp0deGf2s8nw&s=19

നാല് ഓവറിൽ 17 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് നേടിയ ആവേഷ്‌ ഖാൻ ആണ് കളിയിലെ കേമൻ. അർഷഡീപ് സിംഗ് മൂന്ന് വിക്കറ്റും അക്ഷർ പട്ടേൽ, രവി ബിഷ്‌നോയി എന്നിവർ രണ്ടു വിക്കറ്റും നേടി. 24 റൺസ് വീതം നേടിയ റൊവ്മാൻ പവലും നിക്കോളാസ് പുരാനും ആണ് വെസ്റ്റിൻഡീസ് ടീമിന്റെ ടോപ് സ്കോറർമാർ.

Categories
Cricket India Latest News

പന്ത് കയ്യിൽ വെച്ച് റൺഔട്ട് വൈകിപ്പിച്ച് റിഷഭ് പന്തിന്റെ ‘കുട്ടിക്കളി’ ; ദേഷ്യപ്പെട്ട് രോഹിത് ശർമ്മ, പിന്നാലെ ശകാരവും ; വീഡിയോ

ഫ്ലോറിഡയിൽ നടന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാമത്തെ ടി20യിൽ വെസ്റ്റ് ഇൻഡീസിനെ 59 റൺസിന് പരാജയപ്പെടുത്തി പരമ്പര  3-1 ന് സ്വന്തമാക്കി ഇന്ത്യ.  192 റൺസ് പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 132 റൺസിന് പുറത്തായി. നേരത്തെ,
റിഷഭ് പന്ത് 31 പന്തിൽ 44 റൺസുമായി തിളങ്ങിയപ്പോൾ വെസ്റ്റ് ഇൻഡീസിനെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് ഉയർത്തുകയായിരുന്നു.

രോഹിത് ശർമ്മയും സൂര്യകുമാർ യാദവും വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം നൽകിയതിന് ശേഷം പന്ത് ഇന്ത്യയുടെ ഇന്നിംഗ്‌സ് കെട്ടിപടുക്കുകയായിരുന്നു.  16 പന്തിൽ 33 റൺസ് എടുത്ത രോഹിതിനെ  അകേൽ ഹൊസൈൻ ക്ലീൻ ബൗൾഡ് ചെയ്തു, അതേസമയം സൂര്യകുമാർ യാദവ് 14 പന്തിൽ 24 റൺസെടുത്തപ്പോൾ അൽസാരി ജോസഫിന്റെ പന്തിൽ എൽബിഡബ്ല്യുവിൽ കുടുങ്ങി. 23 പന്തിൽ 30 നേടി സഞ്ജുവും 8 പന്തിൽ 20 റൺസെടുത്ത് അക്‌സർ പട്ടേലും തങ്ങളുടെ റോൾ ഭംഗിയാക്കി.

മത്സരത്തിനിടെ കുട്ടികളി കാരണം ക്യാപ്റ്റൻ രോഹിത് ശർമയിൽ നിന്ന് ശകാരം ഏറ്റുവാങ്ങിയിരിക്കുകയാണ് വിക്കറ്റ് കീപ്പർ റിഷഭ്പന്ത്. അക്‌സർ പട്ടേൽ എറിഞ്ഞ അഞ്ചാം ഓവറിലെ അവസാന പന്തിലാണ് ക്യാപ്റ്റൻരോഹിതിനെ അതൃപ്തിപ്പെടുത്തിയ സംഭവം അരങ്ങേറിയത്. ആദ്യ 5 പന്തിൽ 22 റൺസ് അടിച്ചു കൂട്ടിയ പൂരൻ അവസാന പന്തിൽ സിംഗിളിന് ശ്രമിക്കുകയായിരുന്നു.

മറുവശത്ത് ഉണ്ടായിരുന്ന മയേഴ്‌സ് ഓടാനുള്ള പൂരന്റെ വിളിക്ക് സമ്മതം അറിയിച്ച് ഓടി തുടങ്ങി. എന്നാൽ സഞ്ജു അതിവേഗം വന്ന് പന്ത് കൈക്കൽ ആകുന്നത് ശ്രദ്ധയിൽ പ്പെട്ടതോടെ സ്‌ട്രൈക് എൻഡിലേക്ക് ഓടിയെത്താൻ സാധിക്കില്ലെന്ന് കണക്ക് കൂട്ടിയ മയേഴ്‌സ് പാതി വഴിയിൽ പിന്തിരിഞ്ഞു. ഇതേ സമയം പിച്ചിന്റെ മധ്യത്തിൽ എത്തിയ പൂരൻ ഒന്നും ചെയ്യാനാകാതെ സ്തംഭിച്ചു നിൽക്കേണ്ടി വന്നു.

കൃത്യ സമയത്ത് പന്ത് വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ കൈകളിൽ എത്തിച്ച് സഞ്ജു തന്റെ ഭാഗം പൂർത്തിയാക്കി. എന്നാൽ പന്ത് കൈയിൽ പിടിച്ച് റിഷഭ് പന്ത് ബെയ്‌ൽസ് ഇളക്കാതെ പൂരനെ നോക്കി നിൽക്കുകയായിരുന്നു. ഇന്ത്യൻ താരങ്ങൾ വിക്കറ്റ് ആഘോഷിക്കുന്നതിനിടയിലും റിഷഭ് പന്ത് ഇത് തുടർന്നു. പിന്നാലെ ക്യാപ്റ്റൻ രോഹിത് വന്ന് അക്ഷമനായി ബെയ്‌ൽസ് ഇളക്കാൻ പറയുകയായിരുന്നു.

Categories
Cricket India Video

വീണ്ടും പൊരുതി തോറ്റു അയർലൻഡ്; ആദ്യ 20-20 യിൽ ദക്ഷിണാഫ്രിക്കക്ക് വിജയം : ഹൈലൈറ്റ്സ് കാണാം

അയർലൻഡിന് എതിരായ പരമ്പരയിലെ ആദ്യ ട്വന്റി ട്വന്റി മത്സരത്തിൽ ജയിച്ച് കയറി പ്രോട്ടീസ്‌ ടീം. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിൽ 21 റൺസിനായിരുന്നു അയർലൻഡ് അടിയറവ് പറഞ്ഞത്. രണ്ട് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0 ത്തിൻെറ ലീഡ് നേടി.

ബ്രിസ്റ്റോളിലെ ഗ്ലോസിസ്റ്റർഷയർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആകെ പിറന്നത് 401 റൺസാണ്. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ കേശവ് മഹാരാജ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ട്വന്റി ട്വന്റി ക്യാപ്റ്റൻ ഡേവിഡ് മില്ലർ മത്സരത്തിനായി പൂർണ്ണ കായികക്ഷമത കൈവരിക്കാത്തത്കൊണ്ട് കേശവ് മഹാരാജ് ടീമിനെ നയിച്ചു.

സീനിയർ താരങ്ങളായ ഡീ കോക്കിനെയും വൻ ഡേർ ഡസ്സനെയും തുടക്കത്തിൽ തന്നെ നഷ്ടമായ അവർക്കുവേണ്ടി ഓപ്പണർ റിസ ഹെൻറിക്‌സും എയ്ഡൻ മാർക്രവും ചേർന്ന് മികച്ച ഒരു കൂട്ടുകെട്ട് പടുത്തുയർത്തി. 53 പന്തിൽ 74 റൺസ് എടുത്ത റീസ ഹെൻറിക്‌സ് ആണ് കളിയുടെ താരം. എയ്ഡെൻ മാർക്രം 27 പന്തിൽ 56 റൺസ് നേടി. പതിനാറാം ഓവറിൽ 157 റൺസ് എടുത്തു നിൽക്കെ അടുത്തടുത്ത പന്തുകളിൽ ഇരുവരും പുറത്തായി. പിന്നീട് വന്ന ഡ്വായീൻ പ്രടോരിയുസ്, യുവതാരം ട്രിസ്സ്ടൻ സ്റ്റുബ്ബ്‌സ്‌ എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് സ്കോർ 200 കടന്നത്. അയർലണ്ടിന്റെ ഗാരത് ഡിലാനി 2 വിക്കറ്റ് നേടി.

211 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡ് ടീമും മികച്ച പോരാട്ടവീര്യം ആണ് കാഴ്ചവെച്ചത്. ഓപ്പണർമാരായ പോൾ സ്‌റ്റർലിങ്ങും ക്യാപ്റ്റൻ ബാൽബർനിയും നന്നായി തുടങ്ങുകയും പിന്നീട് വൺ ഡൗണായി ഇറങ്ങിയ ലോർക്കൻ ടക്കർ അത് നിലനിർത്തുകയും ചെയ്തതോടെ അയർലൻഡ് പ്രതീക്ഷകൾ വാനോളം ഉയർന്നു. 38 പന്തിൽ നിന്ന് 5 സിക്സും 7 ബൗണ്ടറിയും അടക്കം 78 റൺസ് ആണ് ടക്കർ അടിച്ച് കൂട്ടിയത്.

Heighlights :

പക്ഷേ പിന്നീട് വന്ന താരങ്ങൾ സിംഗിൾ ഡിജിറ്റ് സ്കോറിൽ പുറത്തായപ്പോൾ ദക്ഷിണാഫ്രിക്ക വിജയം ഉറപ്പിച്ചു. എങ്കിലും അവസാന ഓവറുകളിൽ ആളിക്കത്തിയ ജോർജ് ഡോക്ക്‌റെൽ അയർലൻഡിനെ കളിയിൽ നിലനിർത്താൻ സഹായിച്ചു. 28 പന്തുകളിൽ നിന്നും 43 റൺസ് നേടി അദ്ദേഹം പുറത്തായി. അതോടെ അയർലണ്ടിന്റെ പ്രതീക്ഷകൾ അസ്തമിച്ചു. ദക്ഷിണാഫ്രിക്കക്കായി നായകൻ കേശവ് മഹാരാജ്, വെയ്ൻ പാർനൽ, ഷംസി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

സമീപകാലത്ത് നടന്ന മത്സരങ്ങളിൽ അയർലൻഡ് ടീം മികച്ച പ്രകടനം ആണ് കാഴ്ചവെക്കുന്നത്. മുൻനിര ടീമുകൾക്ക് എതിരെ നിസ്സാരമായി കീഴടങ്ങാതെ കഴിവിന്റെ പരമാവധി പോരാട്ടവീര്യം കാഴ്ചവെച്ച് കളിക്കുന്ന അയർലൻഡ് ടീമിന്റെ ഉയർച്ചയിൽ എല്ലാവരും സന്തോഷവാൻമാരാണ്. നേരത്തെ ഇന്ത്യയുമായി നടന്ന രണ്ടാം ട്വന്റി ട്വന്റി മത്സരത്തിൽ വെറും നാല് റൺസ് വ്യത്യാസത്തിലാണ് അയർലൻഡ് പരാജയപ്പെട്ടത്. പിന്നീട് ന്യൂസീലണ്ട് ഏകദിന പരമ്പരയിൽ ആദ്യ മത്സരത്തിൽ ഒരു വിക്കറ്റിനും രണ്ടാം മത്സരത്തിൽ മൂന്ന് വിക്കറ്റിനുമാണ് അവർ തോൽവി സമ്മതിച്ചത്. മൂന്നാം മത്സരത്തിൽ ചയ്‌സ് ചെയ്ത അവർ പരാജയപ്പെട്ടത് കേവലം ഒരു റണ്ണിനാണ്!!!

Categories
Cricket India Latest News Video

ഇന്ത്യക്ക് വൻ തിരിച്ചടി ! കളി പൂർത്തി ആക്കാൻ പറ്റാതെ കളം വിട്ടു രോഹിത് ,അപ്രതീക്ഷിതമായി രോഹിത് ശർമ്മയ്ക്ക് പരുക്ക് :വിഡിയോ കാണാം

ഇന്ത്യ – വെസ്റ്റിൻഡീസ് മൂന്നാം ട്വന്റി ട്വന്റി മത്സരത്തിന്റെ ഇടയിൽ പരിക്ക് പറ്റി മൈതാനത്ത് നിന്ന് പുറത്തേക്ക് മടങ്ങി ഇന്ത്യൻ നായകൻ രോഹിത് ശർമ. പരിക്കിന്റെ കാരണം വ്യക്തമല്ല. കളിക്കളത്തിൽ നിന്ന് മടങ്ങുന്ന വഴി അദ്ദേഹം കൈ കൊണ്ട് പുറം ഭാഗത്ത് പിടിച്ചിരിക്കുന്നത് കാണാൻ സാധിച്ചു.

വിൻഡീസ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മികച്ച തുടക്കം കുറിച്ചു. ആദ്യ ഓവർ എറിഞ്ഞ ഒബെട്‌ മക്കോയ്‌ സൂര്യകുമാർ യാദവിനെതിരേ രണ്ട് ബൗണ്ടറി വഴങ്ങി. അൽസാരി ജോസഫ് ആണ് രണ്ടാം ഓവർ എറിയാൻ എത്തിയത്. ആദ്യ പന്തിൽ സിക്‌സറും മൂന്നാം പന്തിൽ ബൗണ്ടറിയും നേടിയാണ് രോഹിത് അൽസാരിയെ സ്വാഗതം ചെയ്തത്.

പിന്നീട് നാലാം പന്ത് ഏറിഞ്ഞതിന് ശേഷം എന്തോ അസ്വസ്ഥത തോന്നിയ രോഹിത് ഫിസിയോയെ സഹായത്തിനായി വിളിപ്പിച്ചു. ഒരുപാട് നേരത്തെ ചർച്ചകൾക്ക് ഒടുവിൽ താരം മൈതാനത്ത് നിന്ന് മടങ്ങാൻ തീരുമാനിച്ചു. അതോടെ ശ്രേയസ് അയ്യർ കളത്തിലിറങ്ങി.

നാലാം പന്തിൽ സ്റ്റെപ്പ് ഔട്ട് ചെയ്ത് ബൗണ്ടറി നേടിയ ശ്രമത്തിൽ പുറം ഭാഗത്ത് എന്തെങ്കിലും പ്രശ്നം സംഭവിച്ചു എന്ന് വേണമെങ്കിൽ കരുതാം. പരുക്ക് ഗുരുതരം ഉള്ളതാണോ എന്ന് ഇപ്പൊൾ പറയാൻ കഴിയില്ല. വലിയ കുഴപ്പങ്ങൾ വരാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കാം.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 35 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാർ മികച്ചു നിന്നു. അർഷ്ദീപ്‌ സിംഗും ഹാർദിക് പണ്ട്യയും ഒരു വിക്കറ്റ് വീതം നേടി. 50 പന്തിൽ 73 റൺസ് നേടിയ കൈൽ മെയേഴ്സ് വിൻഡീസ് സ്കോർ 20 ഓവറിൽ 164 റൺസ് എടുക്കാൻ നിർണായകമായ സംഭാവന ചെയ്തു.

ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് പരമ്പര 1-1 സമനിലയിലാണ്. ആദ്യ മത്സരത്തിൽ 68 റൺസിനായിരുന്നു ഇന്ത്യയുടെ ആധികാരിക വിജയം. രണ്ടാം മത്സരത്തിൽ 4 വിക്കറ്റിന് ഇന്ത്യയെ കീഴടക്കി വിൻഡീസ് പരമ്പരയിൽ ഒപ്പമെത്തി. ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും ലീഡ് നേടാൻ നിർണായകമായ അവസരമാണ്.

അപ്രതീക്ഷിതമായി രോഹിത് ശർമ്മയ്ക്ക് പരുക്ക്; റിട്ടയേർഡ് ഹർട്ട് വിഡിയോ കാണാം :

https://twitter.com/trollcricketmly/status/1554541119047774209?t=NA2vD28miCTodrr7-aqaHQ&s=19
Categories
India Latest News

രോഹിതിനെ ഗോൾഡൻ ഡക്കിൽ വീഴ്ത്തി മേകൊയുടെ തകർപ്പൻ ഡെലിവറി ; വീഡിയോ

രണ്ടാം ടി20 മത്സരത്തിൽ ജയത്തോടെ വൻ തിരിച്ചുവരവുമായി വെസ്റ്റ്ഇൻഡീസ്. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ രോഹിതും കൂട്ടരും ഉയർത്തിയ 139 വിജയലക്ഷ്യം വെസ്റ്റ് ഇൻഡീസ് അവസാന ഓവറിൽ മറികടക്കുകയായിരുന്നു. വെസ്റ്റ് ഇൻഡീസ് പേസർ മേകൊയ് 6 വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിൽ തകർത്താടിയപ്പോൾ ഇന്ത്യയ്ക്ക് 138 റൺസിൽ ഒതുങ്ങേണ്ടി വന്നു.

ചെയ്‌സിങ്ങിൽ വെസ്റ്റ് ഇൻഡീസിന്
അവസാന 2 ഓവറിൽ ജയിക്കാൻ 16 റൺസ് വേണ്ടിയിരുന്നപ്പോൾ 19ആം ഓവർ ചെയ്യാനെത്തിയ അർഷ്ദീപ് സിങ് വെറും 6 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി വെസ്റ്റ് ഇൻഡീസിനെ സമ്മർദ്ദത്തിലാക്കി. അവസാന ഓവറിൽ 10 റൺസ് ജയിക്കാൻ എന്നായപ്പോൾ ആവേശ് ഖാനെയാണ് രോഹിത് പന്തേൽപ്പിച്ചത്. എന്നാൽ ആദ്യ പന്ത് തന്നെ നോ ബോൾ എറിഞ്ഞ് തോൽവിക്ക് വഴിയൊരുക്കി. തുടർന്നുള്ള ഫ്രീഹിറ്റിൽ സിക്സ് പറത്തി തോമസ് അവസരം മുതലാക്കി.

തൊട്ടടുത്ത പന്തിൽ ഫോറും അടിച്ച് തോമസ് വെസ്റ്റ് ഇൻഡീസിനെ ഈ സീരീസിലെ ആദ്യ ജയത്തിലേക്ക് നയിച്ചു. 52 പന്തിൽ 2 സിക്‌സും 8 ഫോറും ഉൾപ്പെടെ 68 റൺസ് നേടിയ ഓപ്പണർ ബ്രാൻഡൻ കിങ്ങാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ്പ് സ്‌കോറർ. 19 പന്തിൽ 31 റൺസ് നേടി പുറത്താകാതെ നിന്ന ഡെവൊൻ തോമസും തിളങ്ങി. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ ഒഴികെ പന്തെറിഞ്ഞവർ എല്ലാം ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരെത്തെ ആദ്യം ബാറ്റ് ചെയ്തത ഇന്ത്യയ്ക്ക് മികച്ച തുടക്കം അല്ലായിരുന്നു ലഭിച്ചത്. ആദ്യ ഓവറിലെ ആദ്യ പന്തിൽ ക്യാപ്റ്റൻ രോഹിത് ഗോൾഡൻ ഡക്കിൽ മടങ്ങിയതോടെ ഇന്ത്യയുടെ തകർച്ചയ്ക്ക് തുടക്കമായിരുന്നു. അധികം വൈകാതെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ 11 റൺസ് നേടിയ സൂര്യകുമാർ യാദവും പുറത്തായി. 31പന്തിൽ 31 റൺസ് നേടിയ ഹർദിക് പാണ്ഡ്യയാണ് ടോപ്പ് സ്‌കോറർ.

12 പന്തിൽ 24 റൺസ് നേടി റിഷഭ് പന്ത് വെടികെട്ടിന് ശ്രമം നടത്തിയെങ്കിലും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ഹൊസെയ്ന്റെ പന്തിൽ ക്യാച്ചിലൂടെ പുറത്തായി. 10 റൺസ് മാത്രം നേടി പുറത്തായി ശ്രേയയസ് അയ്യർ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. വെസ്റ്റ് ഇൻഡീസിന് വേണ്ടി മെകൊയ്‌ 6 വിക്കറ്റാണ് വീഴ്ത്തിയത്.

Categories
India Latest News

അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 10 റൺസ്!! ആവേശകരമായ മത്സരത്തിൽ ഇന്ത്യയെ തകർത്തെറിഞ്ഞ് വെസ്റ്റ് ഇൻഡീസ്

ഏറെ വൈകി ആരംഭിച്ച വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് 5 വിക്കറ്റിന്റെ പരാജയം. ഇതോടെ 5 മത്സരങ്ങൾ അടങ്ങിയ ടി20 പരമ്പര 1-1 എന്ന നിലയിലായി. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ രോഹിതും കൂട്ടരും ഉയർത്തിയ 139 വിജയലക്ഷ്യം വെസ്റ്റ് ഇൻഡീസ് അവസാന ഓവറിൽ മറികടക്കുകയായിരുന്നു. അവസാന 2 ഓവറിൽ ജയിക്കാൻ 16 റൺസ് വേണ്ടിയിരുന്നപ്പോൾ 19ആം ഓവർ ചെയ്യാനെത്തിയ അർഷ്ദീപ് സിങ് വെറും 6 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി വെസ്റ്റ് ഇൻഡീസിനെ സമ്മർദ്ദത്തിലാക്കി.

അവസാന ഓവറിൽ 10 റൺസ് ജയിക്കാൻ എന്നായപ്പോൾ ആവേശ് ഖാനെയാണ് രോഹിത് പന്തേൽപ്പിച്ചത്. എന്നാൽ ആദ്യ പന്ത് തന്നെ നോ ബോൾ എറിഞ്ഞ് തോൽവിക്ക് വഴിയൊരുക്കി. തുടർന്നുള്ള ഫ്രീഹിറ്റിൽ സിക്സ് പറത്തി തോമസ് അവസരം മുതലാക്കി. തൊട്ടടുത്ത പന്തിൽ ഫോറും അടിച്ച് തോമസ് വെസ്റ്റ് ഇൻഡീസിനെ ഈ സീരീസിലെ ആദ്യ ജയത്തിലേക്ക് നയിച്ചു.

52 പന്തിൽ 2 സിക്‌സും 8 ഫോറും ഉൾപ്പെടെ 68 റൺസ് നേടിയ ഓപ്പണർ ബ്രാൻഡൻ കിങ്ങാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ്പ് സ്‌കോറർ. 19 പന്തിൽ 31 റൺസ് നേടി പുറത്താകാതെ നിന്ന ഡെവൊൻ തോമസും തിളങ്ങി. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ ഒഴികെ പന്തെറിഞ്ഞവർ എല്ലാം ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരെത്തെ ആദ്യം ബാറ്റ് ചെയ്തത ഇന്ത്യയ്ക്ക് മികച്ച തുടക്കം അല്ലായിരുന്നു ലഭിച്ചത്. ആദ്യ ഓവറിലെ ആദ്യ പന്തിൽ ക്യാപ്റ്റൻ രോഹിത് ഗോൾഡൻ ഡക്കിൽ മടങ്ങിയതോടെ ഇന്ത്യയുടെ തകർച്ചയ്ക്ക് തുടക്കമായിരുന്നു. അധികം വൈകാതെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ 11 റൺസ് നേടിയ സൂര്യകുമാർ യാദവും പുറത്തായി. 31പന്തിൽ 31 റൺസ് നേടിയ ഹർദിക് പാണ്ഡ്യയാണ് ടോപ്പ് സ്‌കോറർ.

12 പന്തിൽ 24 റൺസ് നേടി റിഷഭ് പന്ത് വെടികെട്ടിന് ശ്രമം നടത്തിയെങ്കിലും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ഹൊസെയ്ന്റെ പന്തിൽ ക്യാച്ചിലൂടെ പുറത്തായി. 10 റൺസ് മാത്രം നേടി പുറത്തായി ശ്രേയയസ് അയ്യർ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. വെസ്റ്റ് ഇൻഡീസിന് വേണ്ടി മെകൊയ്‌ 6 വിക്കറ്റാണ് വീഴ്ത്തിയത്.