Categories
Uncategorized

ആരാധകരെ ശാന്തരാകുവിൻ. കാണികളിൽ നിന്ന് പാണ്ഡ്യയെ രക്ഷപ്പെടുത്തി രോഹിത് ശർമ. വൈറൽ വീഡിയോ ഇതാ

മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻസി ഏറ്റെടുത്തത് മുതൽ ഹർദിക് പാണ്ഡ്യക്ക് കഷ്ടകാലമാണ്. കഴിഞ്ഞ ഐപിഎല്ലിൽ ഗുജറാത്തിനെ ഫൈനൽ വരെ എത്തിച്ച പാണ്ഡ്യ പക്ഷേ ഇത്തവണ മുംബൈയുടെ ക്യാപ്റ്റൻ ആയപ്പോൾ ആദ്യം മൂന്നു മത്സരത്തിലും തോൽക്കുകയായിരുന്നു. മാത്രമല്ല ക്യാപ്റ്റൻസി ഏറ്റെടുത്തത് മുതൽ മുംബൈ ഫാൻസിന്റെ വിരോധത്തിനും പാണ്ഡ്യ ഇരയായി.കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ടോസിനായി ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ തന്നെ കാണികൾ അദ്ദേഹത്തെ കൂകി ആണ് വരവേൽക്കുന്നത്.

മുൻ ക്യാപ്റ്റൻ രോഹിത് ശർമയെ മാറ്റി പാണ്ഡ്യയെ ക്യാപ്റ്റൻ ആക്കിയതിലുള്ള കലിപ്പിലാണ് മുംബൈ ആരാധകർ.പക്ഷേ ഇന്നലെ വേറിട്ട മറ്റൊരു കാഴ്ചയാണ് കണ്ടത്. ക്രിക്കറ്റിലെ ജന്റിൽമാൻ എന്നറിയപ്പെടുന്ന രോഹിത് ശർമ ആദ്യമായി കാണികളുടെ ഈ പെരുമാറ്റത്തിന് എതിരായി ഗ്രൗണ്ടിൽ പ്രതികരിക്കുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്.മുംബൈ ഫീൽഡ് ചെയ്യുമ്പോൾ പാണ്ഡ്യയോട് ഉള്ള കാണികളുടെ പെരുമാറ്റം അതിരു കടന്നപ്പോൾ രോഹിത് ശർമ ഇടപെടുകയും ആരാധകരോട് കൂവൽ നിർത്താൻ ആവശ്യപ്പെടുന്നതിന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ ട്രെൻഡ് ആയിക്കൊണ്ടിരിക്കുന്നത്. പാണ്ഡ്യക്ക് അനുകൂലമായി ആദ്യമായിട്ടാണ് രോഹിത് ശർമ ഗ്രൗണ്ടിൽ ഇത്തരം ഇടപെടൽ നടത്തുന്നത്. വൈറലായ ആ വീഡിയോ ഇതാ

Leave a Reply

Your email address will not be published. Required fields are marked *