ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബിനെ 9 റൺസിന് പരാജയപ്പെടുത്തി മുംബൈ പോയിൻറ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് എത്തി. ഒരു ഘട്ടത്തിൽ തോൽക്കും എന്ന് തോന്നിപ്പിച്ച മുംബൈയെ ബുംറയുടെ മാരക ബോളിംഗ് ആണ് വിജയത്തിലേക്ക് എത്തിച്ചത്. ഈ സീസണിൽ വിജയങ്ങളേക്കാൾ അധികം വിവാദങ്ങൾ കൊണ്ട് വാർത്തകൾ സൃഷ്ടിക്കുന്ന മുംബൈ ഇന്നലെയും പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
മുംബൈയുടെ ഇന്നിംഗ്സിന്റെ പതിനഞ്ചാം ഓവറിൽ അർശദീപ് സിംഗിന്റെ പന്ത് വൈൽഡ് ലൈനിലൂടെ കടന്നുപോയി. അമ്പയർ പക്ഷേ ഇതു വൈഡ് വിളിച്ചില്ല. ഉടനെത്തന്നെ ഡഗ് ഔട്ടിൽ നിന്നും കോച്ച് മാർക്ക് ബൗചേർ ഉൾപ്പെടെയുള്ള മുംബൈ കോച്ചിംഗ് സ്റ്റാഫ് അംഗങ്ങൾ ബാറ്റ് ചെയ്യുകയായിരുന്ന സൂര്യകുമാർ യാദവിനോട് റിവ്യൂ കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.ഇത് ശ്രദ്ധിച്ച പഞ്ചാബ് ക്യാപ്റ്റൻ സാം കറാൻ ഇതിനെതിരെ പ്രതിഷേധിച്ചില്ലെങ്കിലും അമ്പയർമാർ ഗൗനിച്ചില്ല .റിവ്യൂവിൽ അത് വൈഡ് ആയി തീരുമാനിക്കുകയും ചെയ്തു. ഐപിഎൽ നിയമമനുസരിച്ച് ഗ്രൗണ്ടിലുള്ള കളിക്കാർക്ക് അല്ലാതെ റിവ്യൂ നിർദ്ദേശിക്കാൻ പാടില്ല. സംഭവം വിവാദമായതോടെ മുംബൈയുടെയും അമ്പയർമാരുടെയും ഈ പ്രവർത്തിക്കെതിരെ സോഷ്യൽ മീഡിയ രംഗത്തെത്തിയിരിക്കുകയാണ്. വിവാദമായ ആ വീഡിയോ ഇതാ