ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മത്സരം സമനിലയിലേക്ക് നീങ്ങുകയാണ് എന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു എങ്കിൽ കഴിഞ്ഞ ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തി. ഏറെ നാളുകൾക്ക് ശേഷമാണ് ഇന്ത്യയിൽ നടക്കുന്ന ഒരു ടെസ്റ്റ് മത്സരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുന്നത്.
വിരാട് കോലിയുടെയും സുഭ്മാൻ ഗില്ലിന്റെയും മികച്ച ബാറ്റിംഗ് പ്രകടനമാണ് ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് ലീഡ് നേടുവാൻ സഹായകരമായത്. അക്സർ പട്ടേലും ഇന്ത്യക്കായി മികച്ച രീതിയിൽ ബാറ്റ് ചെയ്തു. പതിവിൽനിന്ന് വിപരീതമായി ഇക്കുറി ക്യൂറേറ്റർമാർ ഒരുക്കിയത് ബാറ്റിംഗ് പിച്ചാണ്. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
മത്സരം സമനിലയിലേക്ക് നീങ്ങവേ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആഘോഷമാകുന്നത് മറ്റൊരു സംഭവമാണ്. നിരവധിതവണ നിതിൻ മേനോൻ എന്ന ഇന്ത്യൻ അമ്പയർ നൽകിയ തീരുമാനം ഈ ടെസ്റ്റിൽ തെറ്റിയിരുന്നു. അതിൽ പ്രധാനമായും ഇരയായത് ഇന്ത്യയുടെ സീനിയർ താരമായ വിരാട് കോഹ്ലിയാണ്. ഇന്ത്യയുടെ പ്രീമിയം അമ്പയർ ആണ് നിതിൻ മേനോൻ എങ്കിലും ഈ സീരീസിൽ നിതിൻ മേനോന് നല്ല കാലമല്ല.
ഇന്ന് നടന്ന മറ്റൊരു സംഭവം എന്താണ് എന്നാൽ ട്രാവിസ് ഹെഡ് എന്നാ ഓസ്ട്രേലിയൻ ബാറ്റർ അശ്വിൻ എതിരെ ബാറ്റ് ഏന്തിയപ്പോൾ ബോൾ കാലിൽ കൊള്ളുകയും ഇന്ത്യ കൂറ്റൻ അപ്പീൽ മുഴക്കുകയും ചെയ്തു. പക്ഷേ അമ്പയർ നിതിൻ മേനോൻ നോട്ട് ഔട്ട് നൽകി. റിപ്ലൈയിൽ നിന്നും അത് അമ്പയർസ് കോൾ ആണെന്ന് വ്യക്തമായി. വിരാട് കോലി ഇതിനെതിരെ പ്രതികരിച്ചത് താനായിരുന്നു ബാറ്റ് ചെയ്യുന്നത് എങ്കിൽ നിതിൻ മേനോൻ ഔട്ട് നൽകും എന്നായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യം കാണാം.