ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരം സമനിലയിൽ അവസാനിച്ചു. ഇതോടെ നാല് മത്സരങ്ങൾ ഉണ്ടായ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് എടുത്തു നിൽക്കേ ഇരു ക്യാപ്റ്റൻമാരും സമനിലയിൽ അവസാനിപ്പിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു.
നേരത്തെ നടന്ന ന്യൂസിലാൻഡ് ശ്രീലങ്ക മത്സരത്തിൽ ന്യൂസിലാൻഡ് വിജയിച്ചതോടെ ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തിയിരുന്നു. ജൂൺ ഏഴാം തീയതി ഓവലിൽ ഇന്ത്യ ഓസ്ട്രേലിയയെ ഫൈനലിൽ നേരിടും. ആവേശം നിറഞ്ഞ മത്സരത്തിൽ ആയിരുന്നു ന്യൂസിലാൻഡ് അവസാന പന്തിൽ ജയിച്ചത്.
ഇന്ന് മത്സരത്തിൽ ശുഭ്മാൻ ഗില്ലും ചെതേശ്വർ പൂജാരയും പന്ത് എറിഞ്ഞത് കാണികൾക്ക് കൗതുക കാഴ്ചയായി. ആദ്യ ഇന്നിംഗ്സിൽ വിരാട് കോഹ്ലിയും ഗില്ലും നേടിയ സെഞ്ച്വറി ഇന്ത്യയ്ക്ക് ഓസ്ട്രേലിയക്കെതിരെ ലീഡ് നേടുന്നതിൽ നിർണായകമായിരുന്നു. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും സ്പിൻ ബോളർമാരെ തുണക്കുന്ന പിച്ചായിരുന്നു ഒരുക്കിയത് എങ്കിൽ ഈ മത്സരത്തിൽ ബാറ്റ്സ്മാൻമാരെ അനുകൂലിക്കുന്ന പിച്ചായിരുന്നു ക്യൂറേറ്റർമാർ ഒരുക്കിയത്.
മത്സരം സമനിലയിൽ അവസാനിച്ചതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. മത്സരശേഷം ട്രോഫി ഏറ്റുവാങ്ങുന്നതിനിടയിൽ ഒരു കൗതുക കാഴ്ചയും ഉണ്ടായി. ട്രോഫി പിടിക്കാനായി രാഹുൽ വന്നപ്പോൾ അശ്വിൻ അത് നൽകാതെ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. എന്നാൽ ഇതു കണ്ട ക്യാപ്റ്റൻ രോഹിത് ശർമ ട്രോഫി രാഹുലിന് കൈമാറി. എല്ലാവരുടെ ഉള്ളിലും ചിരി പടർത്തിയ ഒരു തമാശക്കാഴ്ചയായിരുന്നു ഇത്. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യം കാണാം.