ചില കാര്യങ്ങൾ അങ്ങനെയാണ്, നമ്മൾ പഠിച്ചു വരുന്നത് ആയിരിക്കില്ല നമുക്ക് ഉത്തരം പറയേണ്ടി വരുന്നത്. ഒരു പക്ഷെ സിലബസിൽ ഇല്ലാത്ത കാര്യങ്ങൾ വരെ ചോദിച്ചു കളയും.ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിൽ നടക്കുന്ന മത്സരത്തിലും സംഭവിക്കുന്നത് മറ്റൊന്നുമില്ല.
അജിങ്ക്യ രഹാനെ എന്നാ ചോദ്യത്തിന് ഉത്തരമില്ലാതെ മുംബൈ ബൗളേർമാർ പതറുന്ന കാഴ്ചയാണ് കാണുന്നത്. അതും ഒരു ഓവറിൽ ഇരുപതിൽ കൂടുതൽ റൺസ് പോലും അദ്ദേഹം സ്വന്തമാക്കുകയുണ്ടായി. ചെന്നൈ സൂപ്പർ കിങ്‌സ് ഇന്നിങ്സിന്റെ നാലാമത്തെ ഓവറിലാണ് ഈ സംഭവം.മുംബൈയുടെ യുവ താരം അർഷാദ് ഖാനാണ് പന്ത് എറിയുന്നത്.
ഓവറിലെ ആദ്യത്തെ പന്ത് ദീപ് ഫൈൻ ലെഗിൻ മുകളിലൂടെ വാങ്കഡേയുടെ ഗാലറിയിലേക്ക്.രണ്ടാം പന്ത് ഷോർട് ലെങ്ത്തിൽ.രഹാനെ പന്ത് കട്ട് ചെയ്യുന്നു. ഈ തവണ ഫോറിൽ ഒതുങ്ങി.ഷോർട് ലെങ്ത്തിൽ ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് വന്ന മൂന്നാമത്തെ പന്ത് ഈ തവണ ഷോർട് തേർഡിലൂടെ ബൗണ്ടറിയിലേക്ക്. നാലാം പന്ത് ഷോർട് ആൻഡ് വൈഡ് ഈ തവണ കവറിലൂടെ ബൗണ്ടറിയിലേക്ക്. അഞ്ചാമത്തെ പന്ത് അറൌണ്ട് ദി വിക്കറ്റ് അർഷാദ് വരുന്നു.എന്നാൽ വീണ്ടും ബൗണ്ടറി. അവസാന പന്തിൽ സിംഗിൾ നേടി സ്ട്രൈക്ക് സ്വന്തമാക്കുന്നു. ഒടുവിൽ 27 പന്തിൽ 61 റൺസ് സ്വന്തമാക്കി ചവളക്ക് മുന്നിൽ വിക്കറ്റ് നൽകി രഹാനെ മടങ്ങി.ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ ഫിഫ്റ്റി നേടുന്ന മൂന്നാമത്തെ താരം എന്നാ റെക്കോർഡും അദ്ദേഹം സ്വന്തമാക്കി.
6,4,4,4,4 വീഡിയോ :