Categories
Cricket

അവിടെ ഫീൽഡർ ഇല്ലായിരുന്നു ,ധോണി സ്കെച്ച് ചെയ്തു വീഴ്ത്തിയത് ആണ് ;തെളിവുകൾ പുറത്ത് ; വീഡിയോ കാണാം

മഹേന്ദ്ര സിങ് ധോണി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ്. ലോക ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഐ സി സി യുടെ മൂന്നു മേജർ ട്രോഫിയുമൊള്ള മറ്റൊരു ക്യാപ്റ്റനുമില്ല. മാത്രമല്ല ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെ നാല് കിരീടങ്ങളിലേക്ക് നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

പല സന്ദർഭങ്ങളിലായി മഹേന്ദ്ര സിങ് ധോണിയുടെ നായക മികവ് ടീമിനെ വിജയത്തിലേക്ക് എത്തിക്കുന്ന കാഴ്ച നമ്മൾ കണ്ടിട്ടുള്ളതാണ്. പ്രഥമ ട്വന്റി ട്വന്റി ലോകക്കപ്പ് ഫൈനലിൽ ജോഗിൻഡർ ശർമക്ക്‌ ഓവർ കൊടുത്തതും ഒരു ഐ പി എൽ ഫൈനലിൽ പൊള്ളാർഡിനെ ഫീൽഡ് സെറ്റ് ചെയ്തു പുറത്താക്കിയതും ഒക്കെ ഇത്തരത്തിലുള്ള കാഴ്ചകൾ ആണ്.ഇപ്പോൾ ധോണിയുടെ നായകമികവ് പുറത്ത് വരുന്ന മറ്റൊരു സംഭവം കൂടി പുറത്ത് വന്നിരിക്കുകയാണ്.

ചെന്നൈ സൂപ്പർ കിങ്‌സ് സൺ രൈസേഴ്സ് ഹൈദരാബാദിനേ നേരിടുകയാണ്. മികച്ച ഫോമിൽ നിൽക്കുന്ന ഹാരി ബ്രൂക്കാണ് ക്രീസിൽ. ആകാശ് സിങ്ങാണ് ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി പന്ത് എറിയുന്നു.ചെന്നൈ ഇന്നിങ്സിന്റെ അഞ്ചാമത്തെ ഓവറാണ് ഇത്.രണ്ടാമത്തെ പന്തിൽ ബ്രൂക്ക്‌ കട്ട്‌ ചെയ്യുന്ന പന്ത് രുതുരാജ് ഗെയ്ക്വാദിന്റെ കയ്യിൽ വിശ്രമിക്കുകയാണ്. എന്നാൽ ഈ പന്ത് എറിയുന്നതിന് മുന്നേ ധോണി രുതുരാജ് ഗെയ്ക്വാദിനേ ഈ ഫീൽഡിങ് പൊസിഷനിൽ നിർത്തുന്ന കാഴ്ച ഇപ്പോൾ തരംഗമാണ്. കൃത്യമായി അടുത്ത പന്തിൽ തന്നെ ബ്രൂക്ക്‌ ഗെയ്ക്വാദിന്റെ കൈയിലേക്ക് അടിച്ചു കൊടുക്കുകയും ചെയ്തു. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഏഴു വിക്കറ്റിന് വിജയിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *