Categories
Uncategorized

ഇത്രയും നാൾ എന്താണ് എന്നെ കളിപ്പിക്കാതിരുന്നത്; ആദ്യ പന്തിൽ തന്നെ വിക്കറ്റുമായി ഷമി.. വീഡിയോ കാണാം

ഏകദിന ലോകകപ്പ് ടൂർണമെൻ്റിൽ തങ്ങളുടെ അഞ്ചാം മത്സരത്തിൽ ഇന്ത്യൻ ടീം ന്യൂസിലാൻ്റിനെ നേരിടുകയാണ്. ടൂർണമെൻ്റിൽ ഇതുവരെ കളിച്ച നാല് മത്സരങ്ങളിലും പരാജയമറിയാത്ത രണ്ടേ രണ്ട് ടീമുകളാണ് ഇന്ത്യയും ന്യൂസിലൻഡും. റൺറേറ്റ് അടിസ്ഥാനത്തിൽ പോയിൻ്റ് പട്ടികയിൽ ഒന്നാമത് ന്യൂസിലൻഡ് ആണെങ്കിലും, ഇന്ത്യ തൊട്ടുപുറകിൽത്തന്നെയുണ്ട്. ഹിമാചൽപ്രദേശിലെ ധരംശാല സ്റ്റേഡിയത്തിലാണ് പോരാട്ടം നടക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ പരുക്കേറ്റ വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്‌ക്ക് പകരം സൂര്യകുമാർ യാദവ് ഇടംനേടി. ഓൾറൗണ്ടർ ശർദൂൽ താക്കൂറിനു പകരം പേസർ മുഹമ്മദ് ഷമിയും ടീമിലെത്തി. സിറാജിൻ്റെയും ബൂംറയുടെയും മികച്ച പവർപ്ലെ ബോളിങ്ങാണ് പിന്നീട് കാണാൻ സാധിച്ചത്. ഓപ്പണർ കോൺവെയെ സിറാജ് പൂജ്യത്തിന് പുറത്താക്കി.

എങ്കിലും എല്ലാവരെയും ഞെട്ടിച്ചത് ഈ ലോകകപ്പിലെ തൻ്റെ ആദ്യ മത്സരം കളിക്കാൻ അവസരം ലഭിച്ച ഷമിയാണ്. ഒൻപതാം ഓവറിലാണ് ഷമിയ്ക്ക് പന്ത് ലഭിക്കുന്നത്. ആദ്യ പന്തിൽ തന്നെ വിൽ യങ്ങിനെ ക്ലീൻബോൾഡ് ആക്കി അദ്ദേഹം വരവറിയിച്ചു. എന്തുകൊണ്ട് തന്നെ ഇതുവരെ ഒരു മത്സരത്തിലും കളിപ്പിച്ചില്ല എന്ന് ടീം മാനേജ്മെൻ്റിനോടു ചോദിക്കുന്ന പോലെ ഒരു വിക്കറ്റ്!!

വീഡിയോ..

Categories
Uncategorized

ഈ മസിൽ കണ്ടോ നീ ! ദേഷ്യം വന്നാൽ സിക്സ് അടിക്കും ഞാൻ , അമ്പയർക്ക് മസിൽ കാണിച്ചു രോഹിത്

തുടർച്ചയായ മൂന്നാം ജയത്തോടെ ഏകദിന ലോകകപ്പ് പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി ടീം ഇന്ത്യ. ശനിയാഴ്ച അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ പാക്കിസ്ഥാനെ 7 വിക്കറ്റിനാണ് ഇന്ത്യ കീഴടക്കിയത്. ലോകകപ്പ് ചരിത്രത്തിൽ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയ എട്ടാം മത്സരത്തിലും വിജയം ഇന്ത്യക്കുതന്നെ. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം, വെറും 30.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യക്കായി നായകൻ രോഹിത് ശർമയും ശ്രേയസ് അയ്യരും അർദ്ധസെഞ്ചുറി നേടി.

നേരത്തെ ആദ്യ ബാറ്റിങ്ങിൽ ഒരു ഘട്ടത്തിൽ 155/2 എന്ന ശക്തമായ നിലയിലായിരുന്നു പാക്കിസ്ഥാൻ. 50 റൺസെടുത്ത നായകൻ ബാബറിനെ വീഴ്ത്തിയ സിറാജാണ് തകർച്ചയ്ക്ക് തുടക്കമിട്ടത്. ശേഷിച്ച 8 വിക്കറ്റുകൾ 36 റൺസ് എടുക്കുന്നതിനിടെ നിലംപൊത്തി. ഇന്ത്യൻ നിരയിൽ ബൂംറയും പാണ്ഡ്യയും സിറാജും ജഡേജയും കുൽദീപും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 7 ഓവറിൽ ഒരു മെയ്ഡെൻ ഉൾപ്പെടെ വെറും 19 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ബൂംറയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

86 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യൻ നിരയിൽ ടോപ്സ്കോററായത്. കഴിഞ്ഞ മത്സരത്തിൽ അഫ്ഗാന് എതിരെ തകർപ്പൻ സെഞ്ചുറി നേടി കളിയിലെ താരമായി മാറിയിരുന്നു അദ്ദേഹം. ഇന്നും സെഞ്ചുറി നേടുമെന്ന തോന്നൽ ഉണർത്തിയെങ്കിലും 14 റൺസ് അകലെ പുറത്താവുകയായിരുന്നു. എന്നിരുന്നാലും ആറു വീതം ഫോറും സിക്സും അടങ്ങിയ ഒരു തകർപ്പൻ ഇന്നിങ്സ് കളിച്ചതിനു ശേഷമായിരുന്നു എന്നുമാത്രം.

അതിനിടെ മത്സരത്തിൽ നിന്നുമുള്ള ഒരു നിമിഷം സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിട്ടുണ്ട്. തൻ്റെ ബാറ്റിങ്ങിന് ഇടയിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ, ഫീൽഡ് അമ്പയർ മരിയസ് ഇരാസ്മസിന് തൻ്റെ കയ്യിലെ മസിൽ കാണിച്ചുകൊടുക്കുന്ന നിമിഷമാണ് അത്. ദക്ഷിണാഫ്രിക്കക്കാരനായ അമ്പയർ ഇരാസ്‌മസ് അത് കണ്ട് ചിരിതൂകി നിൽക്കുന്നതും കാണാം.

വീഡിയോ..

Categories
Uncategorized

ടൂ… ടൂ…ടൂ… ട്ടു… ടുട്ടു… ട്ടു…മലയാളം കമൻ്ററി ഫുൾ കോമഡി ആണല്ലോ : രസകരമായ കമൻ്ററിയുടെ വീഡിയോ കാണാം

ലോകകപ്പ് ക്രിക്കറ്റിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ഇന്ത്യ 8 വിക്കറ്റിന് അഫ്ഗാനിസ്ഥാനെതിരെ വിജയം നേടിയിരുന്നു. ഡൽഹിയിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ അഫ്ഗാൻ ടീം ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 272 റൺസാണ് അവർ നേടിയത്. ജസ്പ്രീത് ബുംറ 4 വിക്കറ്റ് വീഴ്ത്തി. ഇന്ത്യ വെറും 35 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.

131 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയാണ് കളിയിലെ താരമായത്. വിരാട് കോഹ്‌ലി 55 റൺസോടെയും ശ്രേയസ് അയ്യർ 25 റൺസോടെയും പുറത്താകാതെ നിന്നു. ഓപ്പണർ ഇഷാൻ കിഷൻ 47 റൺസ് നേടി. ഇനി ശനിയാഴ്ചയാണ് അഹമ്മദാബാദിൽ ഇന്ത്യയുടെ ലോകകപ്പിലെ അടുത്ത മത്സരം. എല്ലാവരും കാത്തിരിക്കുന്ന ഒരു പോരാട്ടമാണ് അന്നത്തെ ഇന്ത്യ – പാക്കിസ്ഥാൻ മത്സരം. ഇരു ടീമുകളും തങ്ങൾ കളിച്ച ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചുനിൽക്കുമ്പോൾ പോരാട്ടം കനക്കും.

അതിനിടെ ഇന്നലെ നടന്ന മത്സരത്തിൽ നിന്നുമുള്ള ഒരു നിമിഷമാണ് സമൂഹമാധ്യമങ്ങളിൽ മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ മത്സരത്തിൻ്റെ മലയാളം കമൻ്ററിയും ഉണ്ടായിരുന്നു. വളരെ കൗതുകമുണർത്തുന്ന പല നിമിഷങ്ങളും അതിലുണ്ടായി. അതിലൊന്ന് 28.1 ഓവറിൽ ഇന്ത്യൻ സ്കോർ 222-2 എന്ന നിലയിൽ വന്നപ്പോൾ, കമൻ്റേറ്റർമാർ തമാശരൂപേണ ടൂ ടൂ ടൂ ടൂട്ടൂ എന്ന തമിഴ് സിനിമാ ഗാനം ആലപിക്കുന്നത് വൈറലായി മാറിയിരിക്കുകയാണ്.

വീഡിയോ..

Categories
Uncategorized

അയാള് നല്ലൊരു മനുഷ്യനാണ് !നവീനെ ഫാൻസ് കളിയാക്കുന്നത് നിർത്താൻ പറഞ്ഞു കോഹ്ലി ,വൈറൽ വീഡിയോ കാണാം

അഫ്ഗാനിസ്ഥാനെ 8 വിക്കറ്റിന് തകർത്ത് ടീം ഇന്ത്യ, ലോകകപ്പിൽ തങ്ങളുടെ തുടർച്ചയായ രണ്ടാം ജയം നേടിയിരിക്കുകയാണ്. ഡൽഹിയിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 272 റൺസാണ് നേടിയത്. സെഞ്ചുറി നേടി കളിയിലെ താരമായ നായകൻ രോഹിത് ശർമയുടെയും(131) മികച്ച പിന്തുണ നൽകിയ കോഹ്‌ലി(55*), ഇഷൻ(47), ശ്രേയസ്(25*) എന്നിവരുടെയും മികവിൽ ഇന്ത്യ വെറും 35 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.

നേരത്തെ ആദ്യ ബാറ്റിങ്ങിൽ 63/3 എന്ന നിലയിൽ നിന്നിരുന്ന അഫ്ഗാൻ ടീമിനെ കരകയറ്റിയത്, നാലാം വിക്കറ്റിൽ 121 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ച നായകൻ ഷാഹിദിയും അസ്മത്തുള്ളയും ചേർന്നാണ്. 62 റൺസെടുത്ത അസ്മത്തുള്ളയെ മടക്കിയ ഹർദിക് പാണ്ഡ്യയാണ് കൂട്ടുകെട്ട് പൊളിച്ചത്. 80 റൺസെടുത്ത ഷാഹിദിയെ കുൽദീപും മടക്കി. വാലറ്റത്തെ ബൂംറയും ചുരുട്ടിക്കെട്ടിയതോടെ അഫ്ഗാൻ സ്കോർ 272 റൺസിൽ ഒതുങ്ങി.

അതിനിടെ മത്സരത്തിൽ ഉടനീളം തൻ്റെ ഹോംഗ്രൗണ്ടായ ഡൽഹിയിൽ വിരാട് കോഹ്‌ലിയ്ക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്. കഴിഞ്ഞ ഐപിഎൽ സീസണിൽ കോഹ്‌ലിയും അഫ്ഗാൻ പേസറായ നവീൻ ഉൾ ഹഖും ഗ്രൗണ്ടിൽ വാക്കുകൾകൊണ്ട് ഏറ്റുമുട്ടിയിരുന്നു. ഇതിൻ്റെ തുടർച്ചയായി നവീൻ ഉൾ ഹഖ് ഫീൽഡിൽ ഇറങ്ങുമ്പോൾ എല്ലാം കോഹ്‌ലി ആരാധകർ അദ്ദേഹത്തെ ചൊടിപ്പിക്കാൻ കോഹ്‌ലി… കോഹ്‌ലി… വിളികൾ ഗാലറിയിൽ ഉയർത്തുക പതിവായിരുന്നു.

ഇന്ന് മത്സരത്തിനിടെ അത് ഉയർന്നുവന്ന സമയത്ത് വിരാട് കോഹ്‌ലി തന്നെ അവരോട് ശാന്തരാകാൻ പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മാത്രമല്ല, കോഹ്‌ലിയുടെ ബാറ്റിങ്ങിന് ഇടയിൽവെച്ച് നവീനും കോഹ്‌ലിയും പരസ്പരം പുഞ്ചിരിച്ച് സംസാരിക്കുകയും കൈകൊടുത്ത് പിരിയുകയും ചെയ്തു. പണ്ടൊരിക്കൽ വിവാദത്തിൽപ്പെട്ട ഓസീസ് താരം സ്റ്റീവൻ സ്മിത്തിനെ കാണികൾ കളിയാക്കിയപ്പോൾ അവരോട് അടങ്ങിയിരിക്കാൻ കോഹ്‌ലി നിർദേശം നൽകിയിരുന്നു. അതിനു സമാനമായ രീതിയിലാണ് ഇന്നും നടന്നത്.

വീഡിയോ..

Categories
Uncategorized

പുല്ല് സിക്സ് പോയി സെഞ്ചുറി മിസ്സായി , ആ പോട്ടെ കളി ജയിച്ചു ,വേൾഡ് കപ്പിലെ ആദ്യത്തെ ഏറ്റവും നല്ല നിമിഷം : വീഡിയോ കാണാം

ഇന്നലെ ചെന്നൈയിൽവെച്ച് നടന്ന 2023 ഏകദിനലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ, ഓസ്ട്രേലിയയെ 6 വിക്കറ്റിന് കീഴടക്കിയ ടീം ഇന്ത്യ തുടക്കം ഗംഭീരമാക്കി. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.3 ഓവറിൽ 199 റൺസിൽ ഓൾഔട്ടായി. ജഡേജ 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ ബൂംറയും കുൽദീപും 2 വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 41.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.

എങ്കിലും സ്കോർബോർഡ് കാണിക്കുന്ന പോലെ എളുപ്പമല്ലായിരുന്നു ഇന്ത്യയുടെ റൺചേസ്. വെറും 2 റൺസ് എടുക്കുന്നതിനിടെ നിലംപൊത്തിയത് ഇന്ത്യയുടെ 3 വിക്കറ്റുകളാണ്. നായകൻ രോഹിത് ശർമ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവർ പൂജ്യത്തിന് പുറത്ത്. എങ്കിലും നാലാം വിക്കറ്റിൽ 165 റൺസിൻ്റെ കൂട്ടുകെട്ട് സൃഷ്ടിച്ച വിരാട് കോഹ്‌ലിയും രാഹുലും ചേർന്നാണ് ഇന്ത്യയെ കരകയറ്റിയത്.

സെഞ്ചുറിയിലേക്ക് ആദ്യം മുന്നേറിയിരുന്ന കോഹ്‌ലി, ഹസേൽവുഡിൻ്റെ പന്തിൽ 85 റൺസിന് പുറത്തായി. തുടർന്ന് എത്തിയ ഹർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച്, രാഹുൽ സെഞ്ചുറി നേട്ടം പൂർത്തിയാക്കുമെന്ന് ഒരു തോന്നലുണർത്തി. എങ്കിലും കളിയിലെ താരമായ രാഹുലിന് 97 റൺസിൽ നിൽക്കാനേ കഴിഞ്ഞുള്ളൂ. ഓസ്ട്രേലിയൻ നായകൻ പാറ്റ് കമിൻസ് നാൽപ്പത്തിരണ്ടാം ഓവർ എറിയാൻ എത്തിയപ്പോൾ ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 5 റൺസ്. ക്രീസിൽ 91 റൺസുമായി രാഹുലും.

ആദ്യ പന്തിൽ റൺ ഒന്നുമില്ല. രണ്ടാം പന്തിൽ എക്സ്ട്രാ കവറിനു മുകളിലൂടെ സിക്സ് നേടിയപ്പോൾ ഇന്ത്യൻ ആരാധകരുടെ വിജയാഘോഷം തുടങ്ങി. എന്നാൽ ക്രീസിൽ ഒരുനിമിഷം സ്തബ്ധനായി നിൽക്കുന്ന രാഹുലിനെയാണ് കാണാൻ സാധിച്ചത്. അദ്ദേഹം ആ പന്തിൽ ഒരു ബൗണ്ടറി മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളൂ. എന്നിട്ട് അടുത്ത പന്തിൽ സിക്സ് നേടി സെഞ്ചുറി നേട്ടവും വിജയവും ഒന്നിച്ച് പൂർത്തിയാക്കാനും. പക്ഷെ രാഹുലിൻ്റെ ടൈമിംഗ് അത്ര മികച്ചതായിരുന്നു. പന്ത് സിക്സ് പോയതിൻ്റെ നിരാശയും ടീമിനെ വിജയിപ്പിച്ചതിൻ്റെ സന്തോഷവും ഒന്നിച്ചൊരു മനോഹര നിമിഷം.

വീഡിയോ..

Categories
Uncategorized

ഒത്തില്ല… ഒത്തില്ല..അശിനെ വലതു നിന്ന് റിവേഴ്സ് സ്വീപ് ചെയ്തു പുറത്തായി വാർണർ: വീഡിയോ കാണാം

ഇന്നലെ ഇൻഡോറിൽ നടന്ന രണ്ടാം ഏകദിനത്തിലും ഓസ്ട്രേലിയയെ കീഴടക്കിയ ടീം ഇന്ത്യ, ഒരു മത്സരം ബാക്കിനിൽക്കെ പരമ്പര ഉറപ്പിച്ചിരിക്കുകയാണ്. മഴനിയമപ്രകാരം 99 റൺസിനായിരുന്നു ഇന്ത്യൻ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, നിശ്ചിത 50 ഓവറിൽ 399/5 എന്ന കൂറ്റൻ സ്കോർ കണ്ടെത്തി. ഓസ്ട്രേലിയയുടെ മറുപടി ബാറ്റിംഗിനിടയിൽ മഴയെത്തി കളി തടസ്സപ്പെടുകയും, തുടർന്ന് വിജയലക്ഷ്യം 33 ഓവറിൽ 317 റൺസായി പുനർനിശ്ചയിക്കുകയും ചെയ്തു.

എങ്കിലും ഓസ്ട്രേലിയൻ ഇന്നിങ്സ് 28.2 ഓവറിൽ 217 റൺസിൽ അവസാനിച്ചു. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നർമാരായ അശ്വിനും ജഡേജയുമാണ് മുന്നിൽ നിന്നും നയിച്ചത്. ഓസ്ട്രേലിയക്കായി വാർണറും ആബട്ടും അർദ്ധസെഞ്ചുറി നേടിയെങ്കിലും വിജയത്തിന് അത് മതിയായിരുന്നില്ല. നേരത്തെ സെഞ്ചുറികൾ നേടിയ ഓപ്പണർ ഗില്ലിൻ്റെയും(104), അയ്യരുടെയും(105), അർദ്ധസെഞ്ചുറികൾ നേടിയ നായകൻ രാഹുലിൻ്റെയും(52), സൂര്യകുമാറിൻ്റെയും(72*) ഇന്നിംഗ്സുകളാണ് ഇന്ത്യയെ വൻ സ്കോർ കണ്ടെത്താൻ സഹായിച്ചത്.

അതിനിടെ മത്സരത്തിൽ ഒരു രസകരമായ നിമിഷമുണ്ടായിരുന്നു. ഇടംകൈയ്യൻ ബാറ്ററായ ഓസീസ് ഓപ്പണർ ഡേവിഡ് വാർണർ, ഓഫ്‌സ്പിന്നർ അശ്വിനെ നേരിട്ടത് ഒരു വലംകയ്യൻ ബാറ്ററായാണ്. തുടക്കത്തിൽ സാധാരണപോലെ ബാറ്റ് ചെയ്ത വാർണർക്ക്, അശ്വിൻ്റെ കറങ്ങിത്തിരിഞ്ഞ് വരുന്ന പന്തുകൾ നേരിടാൻ പ്രയാസപ്പെട്ടതോടെ, വലംകൈയ്യനായി ബാറ്റ് ചെയ്യാൻ തുടങ്ങി. ലെഗ്സൈഡിൽ ബൗണ്ടറിയൊക്കെ നേടി വാർണർ അതിൽ ഒരു പരിധിവരെ വിജയിച്ചു എന്ന് കരുതിയെങ്കിലും ഒടുവിൽ അശ്വിൻ തന്നെയാണ് പുറത്താക്കിയത്.

വലംകൈയ്യനായി നിന്ന് റിവേഴ്സ് സ്വീപ്പ് കളിക്കാൻ ശ്രമിച്ച അദ്ദേഹം വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താകുകയായിരുന്നു. എങ്കിലും പിന്നീട് റീപ്ലേകളിൽ നിന്നും അത് ബാറ്റിൻ്റെ അടിഭാഗത്ത് ചെറുതായി തട്ടി എന്ന് വ്യക്തമായി. ഒരുപക്ഷേ, വാർണർ റിവ്യൂ എടുത്തിരുന്നുവെങ്കിൽ അത് നോട്ടൗട്ട് ആയേനെ. അദ്ദേഹം പോലും ബാറ്റിൽ ചെറുതായി കൊണ്ടത് അറിഞ്ഞില്ല. വിക്കറ്റിന് മുന്നിൽ നേരെ കാലിൽ കൊണ്ടതുകൊണ്ട് അദ്ദേഹം റിവ്യൂ എടുക്കാതെ മടങ്ങുകയായിരുന്നു.

വീഡിയോ..

Categories
Uncategorized

സഞ്ജൂ… സഞ്ജൂ… സിനിമാതാരങ്ങളെ വരെ അമ്പരപ്പിച്ച് സഞ്ജുവിൻ്റെ ജനപിന്തുണ; ദുബായിൽ നിന്നുള്ള വീഡിയോ കാണാം

മലയാളി താരം സഞ്ജു വി സാംസൺ ഇപ്പോൾ കടന്നുപോകുന്നത് അത്ര സന്തോഷത്തിൻ്റെ നാളുകളിലൂടെയല്ല. ഏകദിന ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും ദേശീയ ടീമിൽ തുടർച്ചയായി അദ്ദേഹത്തിന് അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൽ ഒരു റിസർവ് താരമായി ടീമിനൊപ്പം ശ്രീലങ്കയിലേക്ക് സഞ്ജുവും പോയിരുന്നു. എങ്കിലും കെ എൽ രാഹുൽ പരുക്ക് ഭേദമായി മടങ്ങിയെത്തിയതോടെ സഞ്ജുവിന് നാട്ടിലേക്ക് തിരികെ പോരേണ്ടി വന്നു.

ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പോലും സഞ്ജുവിന് ഇടം ലഭിച്ചില്ല. അത് സഞ്ജു ഏകദിന ലോകകപ്പ് ടീമിൽ ഇടംനേടും എന്നുള്ള അഭ്യൂഹങ്ങൾ ഉയർത്തിയിരുന്നു. എങ്കിലും ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോഴും നിരാശ മാത്രമായിരുന്നു സഞ്ജുവിന് സമ്മാനിച്ചത്. ഏഷ്യ കപ്പ് കഴിഞ്ഞതിനുശേഷം ഓസ്ട്രേലിയയ്ക്ക് എതിരെ നടക്കുന്ന ഏകദിന പരമ്പരയിൽ മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ചു. എന്നിട്ടുപോലും സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താൻ ബിസിസിഐ തയ്യാറായില്ല.

അതിനിടെ കഴിഞ്ഞ ദിവസം ദുബായിൽ വച്ചു നടന്ന SIIMA ചലച്ചിത്ര അവാർഡ് ചടങ്ങിൽ ഒരു വിശിഷ്ട അതിഥിയായി സഞ്ജു പങ്കെടുത്തിരുന്നു. ഇന്ത്യൻ സിനിമാലോകത്തെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത ചടങ്ങിൽ സഞ്ജുവും ഭാഗമായി. താരങ്ങൾ ഓരോരുത്തരായി വന്നെത്തുന്ന സമയം, സിനിമാ താരങ്ങളെ വെല്ലുന്ന ആർപ്പുവിളികളും പിന്തുണയുമാണ് സഞ്ജുവിന് അവിടെ ലഭിച്ചത്. എവിടെ പോയാലും സഞ്ജുവിന് ജനഹൃദയങ്ങളിൽ സ്ഥാനമുണ്ടെന്ന് വ്യക്തമാക്കുന്ന നിമിഷങ്ങൾ ആയിരുന്നു അത്.

വീഡിയോ..

Categories
Uncategorized

ഗില്ലിൻ്റെ ആവശ്യം കേട്ട് ചൂടായി രോഹിത്; ദൃശ്യങ്ങൾ പുറത്ത്.. വീഡിയോ കാണാം

ഇന്നലെ അവസാനിച്ച ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിലെ കിരീടനേട്ടത്തിൻ്റെ ആഘോഷങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇന്ത്യൻ ആരാധകർ ഇപ്പോഴും തുടരുകയാണ്. കൊളംബോയിൽ നടന്ന ഫൈനലിൽ 6 വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് സിറാജിൻ്റെ മികവിൽ ശ്രീലങ്കയെ 15.2 ഓവറിൽ വെറും 50 റൺസിന് ഓൾഔട്ടാക്കിയ ടീം ഇന്ത്യ, മത്സരം പത്ത് വിക്കറ്റിന് വിജയിക്കുകയും തങ്ങളുടെ എട്ടാം ഏഷ്യ കപ്പ് കിരീടത്തിൽ മുത്തമിടുകയും ചെയ്തു.

അടുത്ത മാസം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് മുൻപായി കൈവരിച്ച ഈ നേട്ടം ടീമിൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നുറപ്പ്. ഏകദിനക്രിക്കറ്റിലെ കരുത്തരും അഞ്ച് തവണ ലോകജേതാക്കളുമായ ഓസ്ട്രേലിയൻ ടീം മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയ്ക്ക് ഇന്ത്യയിൽ എത്തുകയാണ്. ലോകകപ്പിന് മുൻപുള്ള ഇരു ടീമുകളുടെയും അവസാനവട്ട ഒരുക്കത്തിൻ്റെ ഭാഗമായ പരമ്പര തീപാറുമെന്നുറപ്പാണ്. 22, 24, 27 തീയതികളിലാണ് മത്സരങ്ങൾ.  

അതിനിടെ ഇന്ത്യൻ നായകൻ രോഹിത് ശർമയും ഓപ്പണർ ശുഭ്മൻ ഗില്ലും തമ്മിൽ കളിക്കളത്തിന് പുറത്തുവെച്ച് നടന്ന ഒരു സംഭാഷണത്തിൻ്റെ വീഡിയോ ഇപ്പോൾ ഇൻ്റർനെറ്റിൽ തരംഗമായി മാറിയിട്ടുണ്ട്. ഒരു ലിഫ്റ്റിൻ്റെ മുന്നിൽ ഇരു താരങ്ങളും നിൽക്കുന്നതായാണ് കാണുന്നത്. ഗിൽ രോഹിത്തിനോട് എന്തോ ആവശ്യപ്പെടുന്നത് കാണാം. അന്നേരം അതൊന്നും എനിക്ക് ചെയ്യാൻ കഴിയില്ല.. നിനക്ക് വല്ല വട്ടുണ്ടോ.. എന്നാണ് രോഹിത് ഹിന്ദിയിൽ മറുപടി പറയുന്നത്. അല്പം നീരസത്തോടെയാണ് രോഹിത് ശർമ കാണപ്പെടുന്നത്. ഗിൽ എന്താണ് ആവശ്യപ്പെട്ടത് എന്ന് വ്യക്തമല്ല.

വീഡിയോ..

Categories
Uncategorized

ഇതുപോലെ ഹാപ്പിയായി കോഹ്‌ലിയെയും രോഹിത്തിനെയും അടുത്തൊന്നും കണ്ടിട്ടില്ല; ഇന്നലത്തെ മത്സരശേഷമുള്ള ദൃശ്യങ്ങൾ.. വീഡിയോ കാണാം

ഇന്നലെ വൈകീട്ട് കൊളംബോയിൽ നടന്ന കലാശപോരാട്ടത്തിൽ ശ്രീലങ്കയെ 10 വിക്കറ്റിന് തകർത്ത്, ഇന്ത്യ തങ്ങളുടെ എട്ടാം ഏഷ്യ കപ്പ് കിരീടം ചൂടിയിരുന്നു. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അവരെ വെറും 50 റൺസിന് പുറത്താക്കിയ ഇന്ത്യൻ പേസ് ബോളർമാർ ആറാടുകയായിരുന്നു. ഒരോവറിൽ നാല് വിക്കറ്റ് അടക്കം ആകെ 6 വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് സിറാജായിരുന്നു അവരുടെ മുൻനിരയെ തകർത്തത്. സിറാജ് തന്നെയാണ് ഫൈനലിലെ താരമായത്, കുൽദീപ് യാദവ് ടൂർണമെൻ്റിൻ്റെ താരവുമായി.

ഹർദിക് പാണ്ഡ്യ മൂന്നും ബൂംറ ഒരു വിക്കറ്റും വീഴ്ത്തി. വെറും 15.2 ഓവറിൽ അവരുടെ ഇന്നിങ്സ് അവസാനിച്ചു. കുശാൽ മെൻഡിസിനും(17) ദുഷൻ ഹേമന്തയ്ക്കും(13*) മാത്രമാണ് ശ്രീലങ്കൻ നിരയിൽ രണ്ടക്കം കാണാൻ കഴിഞ്ഞത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വെറും 6.1 ഓവറിൽ വിജയലക്ഷ്യം മറികടന്നു. നായകൻ രോഹിത് ശർമയ്ക്ക് പകരം ഇശാൻ കിഷനാണ് ഗില്ലിനൊപ്പം ഓപ്പൺ ചെയ്തത്. കിഷൻ 18 പന്തിൽ 23 റൺസും ഗിൽ 19 പന്തിൽ 27 റൺസും എടുത്തു.

അതിനിടെ മത്സരശേഷം കിരീടനേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങളുടെ ഒരുപാട് ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. അതിലൊന്ന് ഇന്ത്യയുടെ സീനിയർ താരങ്ങളായ നായകൻ രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഒന്നിച്ചുള്ള ഒരു മനോഹരനിമിഷമായിരുന്നു. കോഹ്‌ലി എന്തോ നർമസംഭാഷണം പറയുന്നതും പൊട്ടിച്ചിരിക്കുന്നതും, ഇതു കണ്ടുനിന്നിരുന്ന രോഹിത് കോഹ്‌ലിയെ തമാശയ്ക്ക് അടിക്കാനോങ്ങുന്നതും വീഡിയോയിൽ കാണാം. നിമിഷനേരംകൊണ്ട് ഈ വീഡിയോ ഇൻ്റർനെറ്റിൽ തരംഗമായി.

വീഡിയോ..

Categories
Uncategorized

ഇതിലിപ്പോ ഏതാണ് കോഹ്‌ലി; കോഹ്‌ലിയുടെ നടത്തം അനുകരിച്ച് കിഷൻ.. രസകരമായ വീഡിയോ കാണാം

ഏഷ്യ കപ്പ് കിരീടത്തിൽ മുത്തമിട്ടുകൊണ്ട് ലോകകപ്പിനുള്ള മുന്നൊരുക്കങ്ങൾ ഇന്ത്യ ഗംഭീരമാക്കിയിരിക്കുകയാണ്. കൊളംബോയിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ നിലംപരിശാക്കി ഇന്ത്യ 10 വിക്കറ്റിൻ്റെ ആവേശവിജയമാണ് നേടിയത്. ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക, ഇന്ത്യൻ പേസർമാർക്ക് മുന്നിൽ തകർന്നടിയുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.

15.2 ഓവറിൽ വെറും 50 റൺസിന് ശ്രീലങ്കൻ ടീം ഓൾഔട്ടായി. 7 ഓവറിൽ 21 റൺസ് വിട്ടുകൊടുത്ത് 6 വിക്കറ്റ് വീഴ്ത്തി, ഏകദിന കരിയറിലെ തൻ്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച മുഹമ്മദ് സിറാജാണ് അവരെ തകർത്തത്. ഒരോവറിൽ നാല് വിക്കറ്റ് അടക്കം എടുക്കുന്ന നിമിഷവും ഉണ്ടായിരുന്നു. ഹാർദിക് പാണ്ഡ്യ 3 വിക്കറ്റും ജസ്പ്രീത് ബൂമ്ര ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ, വെറും 6.1 ഓവറിൽ വിജയലക്ഷ്യം മറികടന്നു.

ഗിൽ 27 റൺസും ഇഷാൻ 23 റൺസും എടുത്തു. മത്സരം കഴിഞ്ഞു ഇന്ത്യൻ താരങ്ങൾ കിരീടനേട്ടം ആഘോഷിക്കുന്ന സമയത്ത് നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ ഇൻ്റർനെറ്റിൽ തരംഗമായി മാറിയിട്ടുണ്ട്. സൂപ്പർ താരം വിരാട് കോഹ്‌ലിയെ സാക്ഷിയാക്കി അദ്ദേഹത്തിൻ്റെ നടത്തം അനുകരിക്കുന്ന ഇഷാൻ കിഷനെയാണ് വീഡിയോയിൽ കാണുന്നത്. ഏതായാലും കിഷൻ വളരെ നന്നായി അനുകരിച്ചിട്ടുണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായം.

വീഡിയോ..