Categories
Cricket Latest News

സാക്ഷാൽ സ്മിത്തിനെ വെള്ളം കുടിപ്പിച്ച് പൂജാരയുടെ ലെഗ് ബ്രേക്ക് ബോളുകൾ ,കയ്യടിച്ചു സഹതാരങ്ങൾ ;വീഡിയോ കാണാം

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗവാസ്ക്കർ ട്രോഫിയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് സമനിലയിൽ കലാശിച്ചു, ഇതോടെ 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി, പരമ്പര വിജയവും ന്യൂസിലാൻഡ് -ശ്രീലങ്ക ടെസ്റ്റ്‌ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ന്യൂസിലാൻഡ് 2 വിക്കറ്റിന് വിജയിച്ചതോടെയും ഇന്ത്യ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു,

പരമ്പര വിജയവും ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യതാ നേട്ടവും ഇന്ത്യക്ക് ഇരട്ടി മധുരമായി, സെഞ്ച്വറിയുമായി തിളങ്ങിയ വിരാട് കോഹ്ലി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനും പരമ്പരയിലെ താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിങ്സിലെ 78ആം ഓവർ ചെയ്യാനെത്തിയ ബോളറെ കണ്ട് എല്ലാവരും അമ്പരന്നു, ചേതേശ്വർ പൂജാര ആയിരുന്നു ആ ബോളർ, ഇതിനു മുന്നേ ഒരു പ്രാവശ്യം മാത്രമാണ് തന്റെ ടെസ്റ്റ്‌ കരിയറിൽ താരം ബോൾ ചെയ്തത്, പൂജാര എറിഞ്ഞ ആ ഓവറിൽ ആദ്യ ബോളിൽ ലാബുഷെയിൻ സിംഗിൾ നേടിയെങ്കിലും പിന്നീട് പൂജാരയുടെ ബോളുകൾ നേരിട്ട സ്റ്റീവൻ സ്മിത്തിന് റൺസ് കണ്ടെത്താൻ സാധിച്ചില്ല, മികച്ച രീതിയിൽ ലെഗ് സ്പിൻ ബോൾ ചെയ്ത പൂജാര കാണികളുടെ കൈയടി വാങ്ങുകയും ചെയ്തു,

ഇതിനിടെ മത്സരത്തിന് ശേഷം അശ്വിൻ തന്റെ ട്വിറ്ററിൽ പങ്ക് വെച്ച ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി, “ഞാൻ ഇനി എന്ത് ചെയ്യും, എന്റെ ജോലി പോകുമോ” എന്ന രസകരമായ ക്യാപ്ഷനോട് കൂടി പൂജാര ബോൾ ചെയ്യുന്നതിന്റെ ഫോട്ടോയാണ് അശ്വിൻ ട്വിറ്ററിൽ പങ്ക് വെച്ചത്.

Categories
Cricket Latest News Video

കോഹ്‌ലിക്ക് ഉള്ളിൽ ഉറങ്ങി കിടക്കുന്ന ക്യാപ്റ്റൻ പുറത്ത് വന്നപ്പോൾ ,പിന്നിലേക്ക് മാറി നിന്നു രോഹിത് ;വീഡിയോ

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗവാസ്ക്കർ ട്രോഫിയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് സമനിലയിൽ കലാശിച്ചു, ഇതോടെ 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി, പരമ്പര വിജയവും ന്യൂസിലാൻഡ് -ശ്രീലങ്ക ടെസ്റ്റ്‌ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ന്യൂസിലാൻഡ് 2 വിക്കറ്റിന് വിജയിച്ചതോടെയും ഇന്ത്യ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു,

പരമ്പര വിജയവും ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യതാ നേട്ടവും ഇന്ത്യക്ക് ഇരട്ടി മധുരമായി, സെഞ്ച്വറിയുമായി തിളങ്ങിയ വിരാട് കോഹ്ലി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനും പരമ്പരയിലെ താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തിനിടയിൽ പിച്ച് പരിശോധിച്ചതിന് ശേഷം അക്സർ പട്ടേലിന് നിർദേശങ്ങൾ നൽകുന്ന വിരാട് കോഹ്ലിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി, സമീപത്തായി രോഹിത് ശർമയെയും വീഡിയോയിൽ കാണാം, പിന്നീട് സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന ട്രാവിസ് ഹെഡിനെ (90) മനോഹരമായ ഒരു ബോളിൽ അക്സർ പട്ടേൽ ക്ലീൻ ബൗൾഡ് ആക്കുകയും ചെയ്തു.

Categories
Cricket Latest News

അങ്ങനെ ചരിത്രത്തിൽ ആദ്യമായി അതും സംഭവിച്ചു ,ഇന്ത്യക്ക് വേണ്ടി ബോൾ ചെയ്തു ഗിൽ ; വീഡിയോ കാണാം

ബോർഡർ-ഗവാസ്ക്കർ ട്രോഫിയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് സമനിലയിൽ കലാശിച്ചു, ഇതോടെ 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി, പരമ്പര വിജയവും ന്യൂസിലാൻഡ് -ശ്രീലങ്ക ടെസ്റ്റ്‌ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ന്യൂസിലാൻഡ് വിജയിച്ചതോടെയും ഇന്ത്യ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു,

പരമ്പര വിജയവും ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യതാ നേട്ടവും ഇന്ത്യക്ക് ഇരട്ടി മധുരമായി, സെഞ്ച്വറിയുമായി തിളങ്ങിയ വിരാട് കോഹ്ലി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനും പരമ്പരയിലെ താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തിൽ അവസാന ഓവറുകൾ എറിഞ്ഞത് ശുഭ്മാൻ ഗിൽ ആയിരുന്നു ഇത് കാണികളിൽ കൗതുകം പടർത്തി, മത്സരത്തിൽ സെഞ്ച്വറിയുമായി (128) ഇന്ത്യൻ മുന്നേറ്റത്തിൽ നിർണായക പങ്ക് വഹിക്കാനും താരത്തിന് കഴിഞ്ഞിരുന്നു, തന്റെ ടെസ്റ്റ്‌ കരിയറിൽ വളരെ വിരളമായി മാത്രം ബോൾ ചെയ്യുന്ന ചേതേശ്വർ പൂജാരയും ഇന്നത്തെ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ബോൾ ചെയ്തു.

Categories
Cricket Latest News

കണ്ടിട്ട് സഹിക്കുന്നില്ല , രാഹുലിന് ട്രോഫി പിടിക്കാൻ കൊടുക്കാതെ അശ്വിന് കൊടുത്തു രോഹിത് ; വീഡിയോ കാണാം

ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരം സമനിലയിൽ അവസാനിച്ചു. ഇതോടെ നാല് മത്സരങ്ങൾ ഉണ്ടായ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് എടുത്തു നിൽക്കേ ഇരു ക്യാപ്റ്റൻമാരും സമനിലയിൽ അവസാനിപ്പിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു.

നേരത്തെ നടന്ന ന്യൂസിലാൻഡ് ശ്രീലങ്ക മത്സരത്തിൽ ന്യൂസിലാൻഡ് വിജയിച്ചതോടെ ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തിയിരുന്നു. ജൂൺ ഏഴാം തീയതി ഓവലിൽ ഇന്ത്യ ഓസ്ട്രേലിയയെ ഫൈനലിൽ നേരിടും. ആവേശം നിറഞ്ഞ മത്സരത്തിൽ ആയിരുന്നു ന്യൂസിലാൻഡ് അവസാന പന്തിൽ ജയിച്ചത്.

ഇന്ന് മത്സരത്തിൽ ശുഭ്മാൻ ഗില്ലും ചെതേശ്വർ പൂജാരയും പന്ത് എറിഞ്ഞത് കാണികൾക്ക് കൗതുക കാഴ്ചയായി. ആദ്യ ഇന്നിംഗ്സിൽ വിരാട് കോഹ്ലിയും ഗില്ലും നേടിയ സെഞ്ച്വറി ഇന്ത്യയ്ക്ക് ഓസ്ട്രേലിയക്കെതിരെ ലീഡ് നേടുന്നതിൽ നിർണായകമായിരുന്നു. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും സ്പിൻ ബോളർമാരെ തുണക്കുന്ന പിച്ചായിരുന്നു ഒരുക്കിയത് എങ്കിൽ ഈ മത്സരത്തിൽ ബാറ്റ്സ്മാൻമാരെ അനുകൂലിക്കുന്ന പിച്ചായിരുന്നു ക്യൂറേറ്റർമാർ ഒരുക്കിയത്.

https://twitter.com/king_krish007/status/1635233098123317248?t=ylq_LiW0SDLPFo4iag1KYA&s=19

മത്സരം സമനിലയിൽ അവസാനിച്ചതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. മത്സരശേഷം ട്രോഫി ഏറ്റുവാങ്ങുന്നതിനിടയിൽ ഒരു കൗതുക കാഴ്ചയും ഉണ്ടായി. ട്രോഫി പിടിക്കാനായി രാഹുൽ വന്നപ്പോൾ അശ്വിൻ അത് നൽകാതെ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. എന്നാൽ ഇതു കണ്ട ക്യാപ്റ്റൻ രോഹിത് ശർമ ട്രോഫി രാഹുലിന് കൈമാറി. എല്ലാവരുടെ ഉള്ളിലും ചിരി പടർത്തിയ ഒരു തമാശക്കാഴ്ചയായിരുന്നു ഇത്. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News

ഇവൻ കാല് കൊണ്ടാണോ ബോൾ പിടിക്കുന്നത് ? ഇത്തവണ സ്മിത്തിൻ്റെ ക്യാച്ച് വിട്ടു ഭരത് ; വീഡിയോ കാണാം

ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരം പുരോഗമിക്കുകയാണ്. മത്സരം ഏതാണ്ട് സമനിലയിലേക്ക് നീങ്ങുകയാണ്. ശ്രീലങ്ക ന്യൂസിലാൻഡ് മത്സരത്തിൽ ന്യൂസിലാൻഡ് ജയിച്ചതോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇടം പിടിച്ചിട്ടുണ്ട്. ആവേശം നിറഞ്ഞ മത്സരത്തിൽ അവസാന പന്തിൽ ആയിരുന്നു ന്യൂസിലാൻഡിന്റെ വിജയം.

ഇന്ത്യ-ഓസ്ട്രേലിയ സീരീസിലെ ആദ്യത്തെ രണ്ട് മത്സരത്തിലും ഇന്ത്യ ഓസ്ട്രേലിയക്കെതിരെ ആധിപത്യത്തോടെ വിജയം സ്വന്തമാക്കിയിരുന്നു എങ്കിൽ കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചു. ഈ മത്സരം സമനിലയിൽ അവസാനിക്കുകയാണ് എങ്കിൽ സീരിസ് 2-1 എന്ന നിലയിൽ ഇന്ത്യ സ്വന്തമാക്കും. വിരാട് കോലിയുടെയും ശുഭ്മാൻ ഗില്ലിന്റെയും സെഞ്ച്വറി ആണ് ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ലീഡ് നേടിക്കൊടുത്തത്.

മത്സരം സമനിലയിലേക്ക് നീങ്ങുകയാണ് എങ്കിലും സ്റ്റീവ് സ്മിത്തിനെ പുറത്താക്കാനുള്ള മികച്ച അവസരം ഇന്ത്യക്ക് ലഭിച്ചിരുന്നു. ഋഷഭ് പന്തിന് പകരം ടീമില്‍ എത്തിയ കെ എസ് ഭരത്ത് അക്സർ പട്ടേലിന്റെ പന്തിൽ ക്യാച്ച് വിട്ടു കളയുകയായിരുന്നു. സ്മിത്ത് പൂജ്യത്തിൽ നിൽക്കുന്ന സമയത്താണ് ഭരത് ക്യാച്ച് വിട്ടത്. ഭരത് ക്യാച്ച് പാഴാക്കുന്ന വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News

ഇന്ത്യൻ ഫാൻസ് ശ്വാസം അടക്കിപ്പിടിച്ചിരുന്ന നിമിഷം ! അവസാന ബോളിലെ നാടകീയ രംഗങ്ങൾ വീഡിയോ കാണാം

ന്യൂസിലാൻഡ് ശ്രീലങ്കക്കെതിരെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയിരിക്കുന്നു. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കുവാൻ ശ്രീലങ്കയ്ക്ക് വിജയം അനിവാര്യമായിരുന്നു. മികച്ച രീതിയിൽ ആയിരുന്നു ശ്രീലങ്ക മത്സരത്തിൽ ഉടനീളം കളിച്ചത്. പക്ഷേ അവസാന പന്തു വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ന്യൂസിലാൻഡ് കഷ്ടിച്ച് ജയിക്കുകയായിരുന്നു. കെയിൻ വില്യംസണ്ണിന്റെ മികച്ച ബാറ്റിംഗ് ആണ് ന്യൂസിലാൻഡിന് വിജയം സമ്മാനിച്ചത്.

ഇതോടെ ഇന്ത്യ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. ഓസ്ട്രേലിയ ആണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. ഫൈനൽ മത്സരം ജൂൺ മാസം ഏഴാം തീയതി ഓവലിൽ വെച്ച് നടക്കും. സമനിലയിലേക്ക് നീങ്ങുകയാണ് എന്ന് തോന്നിച്ച മത്സരമാണ് ന്യൂസിലാൻഡ് അവസാനനിമിഷം കൈപ്പിടിയിൽ ഒതുക്കിയത്.

ന്യൂസിലാൻഡിനായി ഡാരി മിച്ചലിന്റെ ബാറ്റിംഗും വളരെ നിർണായകമായി. രണ്ട് വിക്കറ്റിനാണ് ന്യൂസിലാൻഡ് ശ്രീലങ്കയെ പരാജയപ്പെടുത്തുന്നത്. അവസാന ഓവറിൽ ന്യൂസിലാൻഡിലെ ജയിക്കാൻ വേണ്ടത് 8 റൺസ് ആയിരുന്നു. അവസാന രണ്ട് പന്തുകളിൽ വേണ്ടത് ഒരു റണ്ണും. വില്യംസൺ അഞ്ചാമത്തെ പന്ത് മിസ്സ് ചെയ്തു. അവസാന പന്തിൽ ഒരു റൺ വേണ്ട സമയത്ത് വില്യംസൺ പന്ത് മിസ്സ് ചെയ്തുവെങ്കിലും ഓടി ഒരു റൺ എടുക്കുകയായിരുന്നു.

അവസാന പന്തിൽ ബോളർ ത്രോ എറിഞ്ഞു വിക്കറ്റിന് കൊള്ളിച്ചു എങ്കിലും അത് ഒരു റണ്ണായി അമ്പയർ വിധിക്കുകയായിരുന്നു. തേർഡ് അമ്പയർ ആണ് ഒരു റൺ വിധിച്ചത്. അവസാന പന്ത് ഔട്ടാണ് എന്നുള്ള നിഗമനത്തിൽ ശ്രീലങ്കൻ താരങ്ങൾ ആഘോഷിക്കാൻ തുടങ്ങിയിരുന്നു. പക്ഷേ റിപ്ലൈയിൽ നിന്നും വില്യംസൺ ക്രീസിൽ എത്തിയതായി വ്യക്തമായി. ആവേശം നിറഞ്ഞ അവസാന ബോളിന്റെ നാടകീയ രംഗങ്ങളുടെ വീഡിയോ ദൃശ്യം കാണാം.

https://twitter.com/sparknzsport/status/1635173092434780161?t=hghwvi3XY7SOAM4s6guO2Q&s=19
Categories
Cricket Latest News

ഞാൻ ആയിരുന്നെങ്കിൽ അത് ഔട്ട് ആയേനെ! നോട്ട് ഔട്ട് വിളിച്ച നിതിൻ മേനോനെ ട്രോളി കോഹ്ലി ; വീഡിയോ കാണാം

ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മത്സരം സമനിലയിലേക്ക് നീങ്ങുകയാണ് എന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു എങ്കിൽ കഴിഞ്ഞ ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തി. ഏറെ നാളുകൾക്ക് ശേഷമാണ് ഇന്ത്യയിൽ നടക്കുന്ന ഒരു ടെസ്റ്റ് മത്സരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുന്നത്.

വിരാട് കോലിയുടെയും സുഭ്മാൻ ഗില്ലിന്റെയും മികച്ച ബാറ്റിംഗ് പ്രകടനമാണ് ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് ലീഡ് നേടുവാൻ സഹായകരമായത്. അക്സർ പട്ടേലും ഇന്ത്യക്കായി മികച്ച രീതിയിൽ ബാറ്റ് ചെയ്തു. പതിവിൽനിന്ന് വിപരീതമായി ഇക്കുറി ക്യൂറേറ്റർമാർ ഒരുക്കിയത് ബാറ്റിംഗ് പിച്ചാണ്. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

മത്സരം സമനിലയിലേക്ക് നീങ്ങവേ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആഘോഷമാകുന്നത് മറ്റൊരു സംഭവമാണ്. നിരവധിതവണ നിതിൻ മേനോൻ എന്ന ഇന്ത്യൻ അമ്പയർ നൽകിയ തീരുമാനം ഈ ടെസ്റ്റിൽ തെറ്റിയിരുന്നു. അതിൽ പ്രധാനമായും ഇരയായത് ഇന്ത്യയുടെ സീനിയർ താരമായ വിരാട് കോഹ്ലിയാണ്. ഇന്ത്യയുടെ പ്രീമിയം അമ്പയർ ആണ് നിതിൻ മേനോൻ എങ്കിലും ഈ സീരീസിൽ നിതിൻ മേനോന് നല്ല കാലമല്ല.

https://twitter.com/Akashrajput66/status/1635161814840537088?t=JNLApc3dz8xUIM-P5zznZg&s=19

ഇന്ന് നടന്ന മറ്റൊരു സംഭവം എന്താണ് എന്നാൽ ട്രാവിസ് ഹെഡ് എന്നാ ഓസ്ട്രേലിയൻ ബാറ്റർ അശ്വിൻ എതിരെ ബാറ്റ് ഏന്തിയപ്പോൾ ബോൾ കാലിൽ കൊള്ളുകയും ഇന്ത്യ കൂറ്റൻ അപ്പീൽ മുഴക്കുകയും ചെയ്തു. പക്ഷേ അമ്പയർ നിതിൻ മേനോൻ നോട്ട് ഔട്ട് നൽകി. റിപ്ലൈയിൽ നിന്നും അത് അമ്പയർസ് കോൾ ആണെന്ന് വ്യക്തമായി. വിരാട് കോലി ഇതിനെതിരെ പ്രതികരിച്ചത് താനായിരുന്നു ബാറ്റ് ചെയ്യുന്നത് എങ്കിൽ നിതിൻ മേനോൻ ഔട്ട് നൽകും എന്നായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News

അത് ഔട്ടല്ലായിരിന്ന് ! അങ്ങനെ അവസാനം നിതിൻ മേനോൻ ഇന്ത്യക്ക് അനുകൂലമായി വിധി പറഞ്ഞു…വീഡിയോ കാണാം

ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
ഇന്ത്യ സീരീസിലെ രണ്ടു മത്സരങ്ങൾ ജയിച്ചപ്പോൾ കഴിഞ്ഞ മത്സരം ഓസ്ട്രേലിയ ജയിച്ചിരുന്നു. ഈ മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്നു എങ്കിലും വിരാട് കോഹ്ലിയുടെയും ഗില്ലിന്റെയും ബാറ്റിംഗ് മികവിൽ ഇന്ത്യ ലീഡ് സ്വന്തമാക്കി.

വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയക്കൊപ്പം ഫൈനൽ കളിക്കുവാൻ ഇന്നത്തെ മത്സരത്തിന്റെ വിധി വളരെ നിർണായകമാണ്. ഇന്നത്തെ മത്സരം ഇന്ത്യ തോൽക്കുകയോ സമനിലയിൽ ആവുകയോ ചെയ്യുകയാണ് എങ്കിൽ ന്യൂസിലാൻഡിൽ പുരോഗമിക്കുന്ന ശ്രീലങ്ക ന്യൂസിലാൻഡ് മത്സരത്തിന്റെ വിധിയും വളരെ നിർണായകമാകും. പക്ഷേ ഇപ്പോഴുള്ള മത്സരത്തിന്റെ ഗതി പ്രകാരം ഇന്ത്യ തോൽക്കുക എന്നത് വളരെ വിദൂരമാണ്.

ഏറെ നാളുകൾക്ക് ശേഷമാണ് ഒരു ടെസ്റ്റ് മത്സരം ഇന്ത്യയിൽ അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുന്നത്. സീരിസിലെ മറ്റു മൂന്നു മത്സരങ്ങളും മൂന്നു ദിവസത്തിൽ തന്നെ കഴിഞ്ഞിരുന്നു. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ മത്സരം അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഇന്ത്യ പുറത്തായിരുന്നു. ഓസ്ട്രേലിയക്കായി ഇന്നലെ ബാറ്റിംഗ് ഓപ്പണിങ് ഇറങ്ങിയത് നൈറ്റ് വാച്ച്മാൻ ആയ മാത്യു കുൻഹ്മാൻ ആയിരുന്നു.

ഇന്നലെ ഓസ്ട്രേലിയ കളി അവസാനിച്ചത് വിക്കറ്റ് നഷ്ടപ്പെടാതെയാണ്. ട്രാവിസ് ഹെഡും മാത്യു കുൻഹ്മാനും ഇന്ന് കളി തുടങ്ങി ഗ്രൗണ്ടിൽ എത്തിയപ്പോൾ തുടക്കത്തിൽ തന്നെ ഓസ്ട്രേലിയക്ക് മാത്യുവിനെ നഷ്ടമായി. അമ്പയർ നിതിൻ മേനോന്റെ തെറ്റായ തീരുമാനമാണ് പുറത്താക്കലിന് കാരണമായത് എന്ന് റിപ്ലൈയിൽ വ്യക്തമായി.

അശ്വിൻ ചെയ്ത പന്ത് കൃത്യമായി പുറത്തേക്ക് പോകുന്നതായി റിപ്ലൈയിൽ വ്യക്തമാക്കുന്നുണ്ട് എങ്കിലും നോൺ സ്ട്രൈക്കർ എൻഡിലുള്ളീസ് ഹെഡ് റിവ്യൂവിന് പോവണ്ട എന്ന് പറഞ്ഞു. എൽ ബി ഡബ്ല്യു ആയായിരുന്നു പുറത്താക്കൽ. ഒരു ഓപ്പണറോ മധ്യനിര ബാറ്റ്സ്മാനോ ആയിരുന്നുവെങ്കിൽ ഇന്ത്യയ്ക്ക് ഈ വിക്കറ്റ് ലഭിക്കില്ലായിരുന്നു എന്ന് കമന്ററിയിൽ ഹർഷ ബോഗ്ലെ പറഞ്ഞു. നിതിൻമേനോന്റെ തെറ്റായ തീരുമാനത്തിന്റെ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News

ഹൊ എന്തൊരു ഭാഗ്യം ,ബോൾ സ്റ്റമ്പിൽ കൊണ്ടിട്ടും ഔട്ടവാതെ കൗർ ; വീഡിയോ കാണാം

ഇന്നലെ നടന്ന വനിതാ പ്രീമിയർ ലീഗിലെ പോരാട്ടത്തിൽ യുപി വാരിയേഴ്സ് ടീമിനെ 8 വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസ് ഏകപക്ഷീയവിജയം സ്വന്തമാക്കിയിരുന്നു. ടൂർണമെന്റിൽ കളിച്ച നാല് മത്സരങ്ങളിൽ നാലിലും വിജയിച്ച അവർ 8 പോയിന്റോടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ യുപി വാരിയേഴ്സ് നായിക അലിസ ഹീലിയുടെയും താലിയ മഗ്രാത്തിന്റെയും അർദ്ധസെഞ്ചുറികളുടെ മികവിൽ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വെറും 17.3 ഓവറിൽ ലക്ഷ്യത്തിലെത്തി. ഒന്നാം വിക്കറ്റിൽ 58 റൺസ് കൂട്ടിച്ചേർത്ത ഹെയ്ലി മാത്യൂസ് – യാസ്‌തിക ഭാട്യ ഓപ്പണിംഗ് സഖ്യം അവർക്ക് മികച്ച തുടക്കം നൽകി. എങ്കിലും അതേ സ്കോറിൽ ഇരുവരെയും മടക്കിയ യുപി ടീം, മത്സരത്തിലേക്ക് തിരികെയെത്തി. മാത്യൂസ് 12 റൺസും യാസ്തിക 42 റൺസുമാണ് നേടിയത്. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന നായിക ഹർമൻപ്രീത് കൗർ, ഓൾറൗണ്ടർ നാറ്റ് സിവെർ എന്നിവരുടെ വേർപിരിയാത്ത സെഞ്ചുറി കൂട്ടുകെട്ട് അവരെ വിജയത്തിലേക്ക് നയിച്ചു.

സിവർ 45 റൺസോടെ പുറത്താകാതെ നിന്നപ്പോൾ കൗർ 33 പന്തിൽ നിന്നും 9 ഫോറും ഒരു സിക്‌സുമടക്കം 53 റൺസ് നേടി കളിയിലെ താരമാകുകയും ചെയ്തു. കൗറിന്റെ ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ ഭാഗ്യത്തിന്റെ ആനുകൂല്യം ലഭിക്കുകയുണ്ടായി. അഞ്ജലി സർവനി എറിഞ്ഞ പതിനൊന്നാം ഓവറിന്റെ മൂന്നാം പന്തിൽ വിക്കറ്റിൽ കൊണ്ടിട്ടും ബൈൽസ് വീണില്ല. ലെഗ് സൈഡിലൂടെ വന്ന പന്ത് ഫ്ളിക് ഷോട്ട് കളിക്കാൻ ശ്രമിച്ച കൗറിനു പിഴച്ചു. പന്ത് പിന്നിലൂടെ പോയി ലെഗ് സ്റ്റമ്പിൽ കൊള്ളുകയായിരുന്നു.

എൽഇഡി ലൈറ്റ് മിന്നിയതോടെ ബോളറും കീപ്പർ ഹീലിയും വിക്കറ്റ് നേട്ടം ആഘോഷിക്കാൻ തുടങ്ങി. പക്ഷേ അപ്പോഴാണ് ബൈൽസ് വീണിട്ടില്ല എന്ന് മനസ്സിലാക്കിയത്. യുപി വാരിയേഴ്സ് താരങ്ങൾ മൂക്കത്ത് വിരൽ വച്ചുപോയി. പന്ത് വിക്കറ്റിൽ കൊണ്ടപ്പോൾ ഒന്നിളകിയ ബൈൽസ്‌ വീണ്ടും അതേ സ്ഥാനത്ത് ഇരിപ്പുറപ്പിച്ചു. കൗർ 11 പന്തിൽ 7 റൺസ് എടുത്തുനിൽക്കുമ്പോഴാണ് ഇതുണ്ടായത്. അന്നേരം ആ വിക്കറ്റ് വീണിരുന്നുവെങ്കിൽ മത്സരത്തിന്റെ ഗതി തന്നെ മാറിമറിയുമായിരുന്നു. അതുവരെ മുട്ടിക്കളിച്ച ഹർമൻ, ജീവൻ ലഭിച്ചതോടെ ഗിയർ മാറ്റുകയും തുടർച്ചയായ ബൗണ്ടറികൾ നേടി മുംബൈയെ വിജയത്തിലെത്തിക്കുകയും ചെയ്തു.

Categories
Cricket Latest News

ഇതെന്തു ഷോട്ടാണ് ..നവഗിരെയുടെ വിചിത്രമായ ഷോട്ട് കണ്ട് ചിരിയടക്കാനാവാതെ താരങ്ങൾ ; വീഡിയോ കാണാം

വനിതാ പ്രീമിയർ ലീഗിലെ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് ടീമിനെതിരെ യുപി വാരിയേഴ്സ് ടീമിന് ഭേദപ്പെട്ട സ്കോർ. ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത അവർ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എടുത്തു. അർദ്ധസെഞ്ചുറി നേടിയ നായിക അലിസാ ഹീലിയുടെയും തലിയ മഗ്രാത്തിന്റെയും ഇന്നിങ്സുകളാണ് അവർക്ക് കരുത്തായത്. മുംബൈയ്ക്ക് വേണ്ടി ഇടംകൈ സ്പിന്നർ സൈക ഇഷക് 3 വിക്കറ്റ് വീഴ്ത്തി.

മത്സരത്തിൽ യുപി വാരിയേഴ്‌സ് താരം കിരൺ പ്രഭു നവ്ഗിരെ നേടിയ ഒരു ബൗണ്ടറി വളരെ വിചിത്രമായ ഒന്നായിരുന്നു. അമേലിയ കെർ എറിഞ്ഞ ഏഴാം ഓവറിൽ ആയിരുന്നു എല്ലാവരെയും അമ്പരപ്പിച്ച ആ ഷോട്ട് പിറന്നത്. ഓവറിലെ മൂന്നാം പന്തിൽ റിവേഴ്സ് സ്വീപ്പ് കളിക്കാൻ ശ്രമിച്ച നവ്ഗിരെയുടെ ബാറ്റിന്റെ പിൻഭാഗത്ത് അവസാന നിമിഷം കൊണ്ട പന്ത് വിക്കറ്റ് കീപ്പർ യാസ്ഥിക ഭട്യയുടെ ഇടതുവശത്തുകൂടി പറന്ന് ഷോർട്ട് ഫൈൻ ലെഗ് ഫീൽഡർക്ക്‌ സമീപത്തുകൂടി ബൗണ്ടറിയിലേക്ക് നീങ്ങുകയാണ് ഉണ്ടായത്.

https://twitter.com/WMaharastra/status/1634928737560195072?t=goNj9zxQX9TzNInzIjQzww&s=19

ഇത്തരമൊരു ഷോട്ട് മുമ്പോന്നും കണ്ടിട്ടില്ലാത്ത തരത്തിൽ ഉള്ളതായിരുന്നു. ഇതു കണ്ട നവ്ഗിരേക്ക്‌ പോലും സ്വയം ചിരിയടക്കാൻ കഴിഞ്ഞില്ല. യുപി വാരിയേഴ്സ് ഡഗ് ഔട്ടിൽ ഉള്ളവരും ചിരിയടക്കാൻ പാടുപെടുന്ന ദൃശ്യങ്ങൾ കാണാമായിരുന്നു. മുംബൈ ഇന്ത്യൻസ് താരങ്ങളും ഈ വിചിത്ര ഷോട്ട് കണ്ട് പുഞ്ചിരി തൂകി നിൽക്കുന്ന കാഴ്ചയും കാണാൻ കഴിഞ്ഞു. എങ്കിലും നവ്ഗിരെയുടെ സന്തോഷം അധികം നീണ്ടില്ല. തൊട്ടടുത്ത പന്തിൽ തന്നെ വിക്കറ്റ് കീപ്പർക്ക്‌ ക്യാച്ച് സമ്മാനിച്ച അവർ, 14 പന്തിൽ 17 റൺസോടെ മടങ്ങി.