ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗവാസ്ക്കർ ട്രോഫിയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് സമനിലയിൽ കലാശിച്ചു, ഇതോടെ 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി, പരമ്പര വിജയവും ന്യൂസിലാൻഡ് -ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ന്യൂസിലാൻഡ് 2 വിക്കറ്റിന് വിജയിച്ചതോടെയും ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു,
പരമ്പര വിജയവും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യതാ നേട്ടവും ഇന്ത്യക്ക് ഇരട്ടി മധുരമായി, സെഞ്ച്വറിയുമായി തിളങ്ങിയ വിരാട് കോഹ്ലി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനും പരമ്പരയിലെ താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിങ്സിലെ 78ആം ഓവർ ചെയ്യാനെത്തിയ ബോളറെ കണ്ട് എല്ലാവരും അമ്പരന്നു, ചേതേശ്വർ പൂജാര ആയിരുന്നു ആ ബോളർ, ഇതിനു മുന്നേ ഒരു പ്രാവശ്യം മാത്രമാണ് തന്റെ ടെസ്റ്റ് കരിയറിൽ താരം ബോൾ ചെയ്തത്, പൂജാര എറിഞ്ഞ ആ ഓവറിൽ ആദ്യ ബോളിൽ ലാബുഷെയിൻ സിംഗിൾ നേടിയെങ്കിലും പിന്നീട് പൂജാരയുടെ ബോളുകൾ നേരിട്ട സ്റ്റീവൻ സ്മിത്തിന് റൺസ് കണ്ടെത്താൻ സാധിച്ചില്ല, മികച്ച രീതിയിൽ ലെഗ് സ്പിൻ ബോൾ ചെയ്ത പൂജാര കാണികളുടെ കൈയടി വാങ്ങുകയും ചെയ്തു,
ഇതിനിടെ മത്സരത്തിന് ശേഷം അശ്വിൻ തന്റെ ട്വിറ്ററിൽ പങ്ക് വെച്ച ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി, “ഞാൻ ഇനി എന്ത് ചെയ്യും, എന്റെ ജോലി പോകുമോ” എന്ന രസകരമായ ക്യാപ്ഷനോട് കൂടി പൂജാര ബോൾ ചെയ്യുന്നതിന്റെ ഫോട്ടോയാണ് അശ്വിൻ ട്വിറ്ററിൽ പങ്ക് വെച്ചത്.