Categories
Uncategorized

OneFamily യില് കുടുംബപ്പോരോ? രോഹിതിനെ ആരും വക വെക്കുന്നില്ലേ? ഇങ്ങനെ അപമാനിക്കണോ? വീഡിയോ കാണാം

രോഹിത് ശർമ ഐ പി എൽ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനാണ്.അഞ്ചു കിരീടങ്ങൾ മുംബൈക്ക് സ്വന്തമാക്കി കൊടുത്ത നായകനാണ് രോഹിത്. രോഹിത് മുംബൈ ഇന്ത്യൻസനിലൂടെ വളർത്തിയ താരമാണ് ഹാർദിക് പാന്ധ്യ. ശേഷം ഹാർദിക്ക് മുംബൈ വിട്ട് ഗുജറാത്തിലേക്ക് ചേക്കേറി

.ശേഷം ഗുജറാത്തിന് കിരീടവും നേടി കൊടുത്തു.തുടർന്ന് തിരകെ മുംബൈ ഇന്ത്യൻസിലേക്ക് ഈ സീസണിലേക്ക് അദ്ദേഹം തിരകെയെത്തി.രോഹിത്തിന് പകരക്കാരനായി നായക സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ ഹാർദിക്കിന് കീഴിൽ രോഹിത്തിനെ വളരെ വേദനയോടെയാണ് ആരാധകർ കാണുന്നത്. രോഹിത്തിനോട് വളരെ മോശം രീതിയിൽ തന്നെയാണ് ഹാർദിക് പെരുമാറിയത്

.ബുമ്രയുമായി ഹാർദിക് സംസാരിക്കുകയായിരുന്നു. പരസ്പരം അവർ തമ്മിൽ ദേഷ്യപെട്ട് സംസാരിക്കുന്ന രീതിയിലാണ് വീഡിയോ കാണപ്പെടുന്നത്. ശേഷം രോഹിത് രംഗത്തിലേക്ക് കടന്നു വന്നതോടെ ഹാർദിക് അവിടെ വിട്ട് മാറുകയും ചെയ്തു.ബുമ്ര തന്റെ സങ്കടം രോഹിത്തുമായി പങ്ക് വെക്കുകയും ചെയ്തു.

Categories
Uncategorized

ഹാർദിക് എന്തിനാ എന്നെ ഇങ്ങനെ ഓടിക്കുന്നെ, ഇവന് ഇനിയും മതിയായില്ലേ, രോഹിതിനെ വട്ടം കറക്കി ഹാർദിക് ;വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആഘോഷത്തിലാണ് ക്രിക്കറ്റ്‌ ആരാധകർ.മുംബൈ ഇന്ത്യൻസും ഗുജറാത്ത്‌ ടൈറ്റാൻസും തമ്മിലുള്ള മത്സരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഹാർദിക്കിന്റെ നായകനായ മുംബൈ ഇന്ത്യൻസിന്റെ ആദ്യം മത്സരത്തിൽ ആരാധകർ കാത്തിരുന്നത്.

ഹാർദിക്ക് രോഹിത്തിനോട്‌ എങ്ങനെ പെരുമാറും എന്ന് ഉള്ളതിനെ പറ്റിയാണ്.ക്രിക്കറ്റ്‌ ആരാധകരെ ഏറെ വേദനപെടുത്തുന്ന കാഴ്ചയാണ് കാണുന്നത്. രോഹിത് ശർമ നായകനിൽ നിന്ന് കളിക്കാരനായി മാറിയത് വളരെ വേദനനോടെയാണ് ആരാധകർ കാണുന്നത്.ഇപ്പോൾ ഹാർദിക് വളരെ മോശം രീതിയിലാണ് രോഹിത്തിനോട് പെരുമാറുന്നത്.

ബൗണ്ടറി ലൈനിലേക്ക് രോഹിത്തിനെ ദേഷ്യപെട്ട ആംഗ്യം കാണിച് ഹാർദിക്കിനെയാണ് കാണുന്നത്. ബൗണ്ടറിയിലേക്കെത്തിയ രോഹിത്തിനെ വീണ്ടും അങ്ങോട്ടും ഇങ്ങോട്ടും ഹാർദിക് ഓടിക്കുകയും ചെയ്തു.രോഹിത്തിനെ ബൗണ്ടറി ലൈണിലേക്ക് അയക്കുമ്പോൾ താനാണോ പോകേണ്ടത് എന്നും രോഹിത് ചോദിക്കുന്നുണ്ട്.

Categories
Uncategorized

അങ്ങോട്ട് പോ. .ഞാനോ. .ആ നീ തന്നെ, രോഹിത്തിന്റെ അവസ്ഥ കണ്ടിട്ട് സങ്കടം വരുന്നു ; വീഡിയോ കാണാം

ക്രിക്കറ്റ്‌ ആരാധകർ കാത്തിരുന്നത് മുംബൈ ഇന്ത്യൻസിന്റെ മത്സരത്തിലേക്കാണ്. ഹാർദിക് പാന്ധ്യയേ നായകനായി നിയമിച്ചത് മുതൽ മുംബൈ ഇന്ത്യൻസ് ആരാധകർ മത്സരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. രോഹിത്തിന്റെ റോൾ ഈ സീസണിൽ എന്താകുമെന്ന് ചിന്തയിലായിരുന്നു ആരാധകർ.

2013 ന്ന് ശേഷം രോഹിത് ആദ്യമായി ഇന്ത്യൻ പ്രീമിയർ ലീഗിൽ നായകനല്ലാതെ കളിക്കാൻ ഇറങ്ങിയ ദിവസമാണ് ഇന്ന്.ഹാർദിക് രോഹിത് ശർമയേ എങ്ങനെ ഉപോയഗിക്കുമെന്നാണ് ക്രിക്കറ്റ്‌ ആരാധകർ മാത്രം കാത്തിരുന്നത്.ഇപ്പോൾ അത്തരത്തിൽ സങ്കടകരമായ ഒരു കാഴ്ചയാണ് മത്സരത്തിൽ കാണുന്നത്

.അവസാന ഓവറുകളിൽ കോയിട്ട്സെ പന്ത് എറിയാൻ എത്തുകയാണ്.ഹാർദിക് രോഹിത്തിനെ ബൗണ്ടറിയിലേക്ക് ഫീൽഡ് ചെയ്യാൻ അയച്ചതാണ്. വളരെ ദേഷ്യത്തോടെയുള്ള ഒരു ആംഗ്യം കാണിച്ചു കൊണ്ടാണ് ഹാർദിക് ഇത് ചെയ്തത്.

Categories
Uncategorized

ബുമ്രക്ക് ഇതൊക്കെ എന്ത്, സാഹയേ മനോഹരമായ യോർക്കറിൽ മടക്കി ബുമ്ര, വീഡിയോ ഇതാ..

ഇന്ത്യൻ പ്രീമിയർ ലീഗ് 17 മത്തെ സീസണിലെ ആരാധകർ കാത്തിരുന്ന പോരാട്ടത്തിന് തുടക്കം. മുംബൈ ഇന്ത്യൻസ് ഗുജറാത് ടൈറ്റാൻസ് പോരാട്ടം തന്നെയാണ് പറയുന്നത്.ഹാർദിക് പാന്ധ്യയാണ് ഇതിന് കാരണം എന്ന് നമുക്ക് അറിയാം.

എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ ആരാധകർ ചർച്ച ചെയ്യുന്നത് മുഴുവൻ ഹാർദിക്കിനെ പറ്റിയല്ല. മറിച്ചു ജസ്‌പ്രിത് ബുമ്ര എറിഞ്ഞ ഒരു പന്തിനെ പറ്റിയാണ്.സാഹയേ അദ്ദേഹം പുറത്താക്കിയ മനോഹരമായ ആ യോർക്കറിനെ പറ്റിയാവും.ഗുജറാത്ത്‌ ഇന്നിങ്സിന്റെ നാലാമത്തെ ഓവർ.

സാഹ ഗുജറാത്തിന് മികച്ച തുടക്കം നൽകിയിരിക്കുകയാണ്. നായകൻ ഹാർദിക് ബുമ്രക്ക് പന്ത് നൽകി.തുടർച്ചയായി മൂന്നു ഡോട്ട് ബോളുകൾ. നാലാമത്തെ പന്തിൽ സാഹ ഒരു ബൗണ്ടറി സ്വന്തമാക്കുന്നു. അഞ്ചാമത്തെ പന്ത് വീണ്ടും ഡോട്ട്. ആറാമത്തെ പന്ത് ബുമ്ര തന്റെ വിന്റജ് യോർക്കർ പുറത്ത് എടുക്കുന്നു. സാഹയുടെ കുറ്റി തെറിക്കുന്നു.

Categories
Uncategorized

ഇതിപ്പോ ലാഭം ആയല്ലോ വൈഡിന് റിവ്യൂ കൊടുത്തു രാഹുൽ , നോബോൾ കൊടുത്തു അമ്പയർ, സിക്സ് അടിച്ചു സഞ്ചു ;വീഡിയോ കാണാം

ഐപിഎൽ പതിനേഴാം സീസണിലെ നാലാം മത്സരത്തിൽ ജയ്പൂരിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ലക്നൗക് എതിരെ 20 ഓവറിൽ നാലു നാല് വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് എടുത്തു .52 ബോളിൽ മൂന്ന് ഫോറും 6 സിക്സും ഉൾപ്പെടെ 82 റൺസ് എടുത്ത ക്യാപ്റ്റൻ സഞ്ജു സാംസൺ ആണ് രാജസ്ഥാന്റെ ടോപ് സ്കോറർ. ലക്നൗ ബൗളർമാരെ തലങ്ങും വിലങ്ങും ശിക്ഷിച്ച സഞ്ജുവിന്റെ ഇന്നിംഗ്സ് ആരാധകർക്ക് വിരുന്നായി.

പതിനെട്ടാം ഓവറിലെ അവസാന പന്തിൽ അദ്ദേഹത്തിന് ഒരു സിക്സ് സമ്മാനിച്ച ലക്നൗ ക്യാപ്റ്റൻ കെഎൽ രാഹുലിന്റെ മണ്ടത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.യശ് താക്കൂർ എറിഞ്ഞ പന്ത് ലെഗ് സൈഡിൽ വൈഡ് ആയി. അമ്പയർ വൈഡ് വിളിച്ചത് ചോദ്യം ചെയ്ത് റിവ്യൂവിന് കൊടുത്ത രാഹുലിന്റെ തീരുമാനം പക്ഷേ പാളി. അത് നോ ബോൾ ആണെന്ന് റിപ്ലൈയില് തെളിയുകയും സമ്മാനമായി കിട്ടിയ ഫ്രീ ഹിറ്റിൽ സഞ്ജു ബോളറെ സിക്സിന് തൂക്കുകയും ചെയ്തു.സംഭവത്തിന്റെ വീഡിയോ ഇതാ

Categories
Uncategorized

ക്യാച്ച് എടുക്കുന്നതിനിടെ തടസം ആയി സഞ്ജു, തൊട്ടടുത്ത നിമിഷം തന്നെ സഞ്ജുവിനെ ചേർത്ത് പിടിചു പാണ്ഡ്യ : വീഡിയോ കാണാം

ഐപിഎല്ലിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ ജയ്പൂരിൽ രാജസ്ഥാൻ റോയൽസ് ലക്നൗ ജയിൻ്റ്സിനെ നേരിടുന്നു. ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ബാറ്റിംഗ് തിരഞ്ഞെടുത്തു. അർദ്ധ സെഞ്ച്വറി നേടി മികച്ച ഫോമിൽ ബാറ്റ് ചെയ്യുന്ന ക്യാപ്റ്റൻ സഞ്ജു സാംസൻ്റെ മികവിൽ രാജസ്ഥാൻ ഭേദപ്പെട്ട സ്കോറിലേക്ക് കുതിക്കുകയാണ്. മലയാളിയായ സഞ്ജു സാംസൺ കളിക്കുന്നത് കൊണ്ട് തന്നെ മലയാളികൾ എല്ലാവരും ഈ മത്സരത്തെ ഏറെ ആകാംക്ഷയോടെയാണ് കാണുന്നത്.

രാജസ്ഥാൻ ഓപ്പണർ ജോസ് ബട്ലർ പുറത്തായ ശേഷം തകർത്തു കളിക്കുകയായിരുന്ന മറ്റൊരു ഓപ്പണർ ആയ ജയ്സ്വലിനെ പുറത്താക്കാൻ കിട്ടിയ അവസരം അവസാനം ഫൺ ആയി അവസാനിച്ചു. ബൗൾ ചെയ്യുകയായിരുന്നു കൃണൽ പാണ്ഡ്യക്ക് വന്ന റിട്ടേൺ ക്യാച്ച് നോൺ സ്ട്രൈക്കിൽ നിൽക്കുകയായിരുന്ന സഞ്ജു സാംസന്റെ നേർക്ക് വരികയും എന്നാൽ അദ്ദേഹം അവിടെ നിന്ന് അനങ്ങാതെ നിൽക്കുകയും ചെയ്തതോടുകൂടി പന്ത് പിടിക്കാൻ പാണ്ഡ്യക്ക് കഴിഞ്ഞില്ല. പക്ഷേ മുതിർന്ന താരങ്ങളായ ഇരുവരും സംഭവത്തെ കൂളായി എടുക്കുകയും ചിരിച്ചു കെട്ടിപ്പിടിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ കാണാം

Categories
Uncategorized

ഒരൊറ്റ ബോളും അയാൾ പാഴാക്കിയില്ല. പ്രായത്തെ പോലും അയാൾ അപമാനിച്ചു വിട്ടു. വീഡിയോ കാണാം

2020 ഓഗസ്റ്റോടു കൂടി തൻറെ 38 ആം വയസ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഇപ്പോഴും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ തലയാണ്.സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ചിട്ടും കഴിഞ്ഞ നാല് വർഷമായി ചെന്നൈക്ക് വേണ്ടി ക്യാപ്റ്റനായി 2021 2023 സീസണുകളിൽ കിരീടം നേടുകയും വിക്കറ്റിനു മുന്നിലും പിന്നിലും മികച്ച പ്രകടനം നടത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.ഓരോ വർഷം കഴിയുന്തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ ആണ് അദ്ദേഹത്തിൻറെ ഫിറ്റ്നസ് ലെവൽ.വിക്കറ്റിന് പിന്നിൽ മികച്ച ക്യാച്ചുകൾ കൊണ്ടും റൺ ഔട്ടുകൾ കൊണ്ടും താരം ഇപ്പോഴും തിളങ്ങി കൊണ്ടിരിക്കുകയാണ്.

ഐപിഎൽ പതിനേഴാം സീസണിലും തൻറെ മികവിന് ഒട്ടും കുറവ് വന്നിട്ടില്ലെന്ന് ബാംഗ്ലൂരിന് എതിരെയുള്ള ഉദ്ഘാടന മത്സരത്തിൽ തന്നെ ധോണി തെളിയിച്ചു. രണ്ട് ക്യാച്ചുകളും റാവത്തിനെ പുറത്താക്കിയ കിടിലൻ റൺ ഔട്ടും ഉൾപ്പെടെ ചെന്നൈയുടെ വിജയത്തിൽ അദ്ദേഹം സുപ്രധാന റോൾ വഹിച്ചു. പന്തുകൾ ഉയർന്നും താഴ്ന്നും വരാറുള്ള ചെന്നൈ പിച്ചിൽ 42 വയസ്സിലും വിക്കറ്റിന് പിന്നിലുള്ള അദ്ദേഹത്തിൻറെ ബോൾ കളക്ഷൻ ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. തൻറെ ഫിറ്റ്നസ് ലെവലിന് ഇപ്പോഴും ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്ന് അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുകയാണ്.വിക്കറ്റിന് പിന്നിലുള്ള അദ്ദേഹത്തിൻറെ കിടിലൻ പ്രകടനങ്ങളുടെ വീഡിയോ ഇതാ

Categories
Uncategorized

വിക്കറ്റ് വീണപ്പോൾ ഫ്ലയിങ് കിസ്സ് അടിച്ച് റാണ. രൂക്ഷമായി പ്രതികരിച്ചു അഗർവാൾ. താരങ്ങൾ അടിയുടെ വക്കിൽ വിഡിയോ കാണാം

ഐപിഎല്ലിൽ ഇന്ന് നടന്ന ഹൈദരാബാദ് കൊൽക്കത്ത മത്സരത്തിൽ താരങ്ങൾ തമ്മിൽ കയ്യങ്കാളിയുടെ വക്കിൽ.ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമിൻസ് കൊൽക്കത്തയെ ബാറ്റിംഗിന് അയച്ചു. തകർപ്പൻ ബാറ്റിംഗ് കാഴ്ചവെച്ച ഓപ്പണർ സാൾട്ട് 54 റസ്സൽ 64 റൺസ് എന്നിവരുടെ സഹായത്തോടെ കൊൽക്കത്ത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടി.

മറുപടി ബാറ്റിംഗിൽ ഹൈദരാബാദിന് വേണ്ടി ഓപ്പണിങ് കൂട്ടുകെട്ടിൽ അഭിഷേക് ശർമയും അഗർവാളും മികച്ച പ്രകടനം നടത്തുമ്പോൾ അഗർവാളിനെ പുറത്താക്കി കൊൽക്കത്ത ഫസ്റ്റ് ബൗളർ അർഷദ് റാണ ഈ സഖ്യം പൊളിചു . 32 റൺസ് എടുത്ത അഗർവാളിനെ റിങ്കു സിംഗിന്റെ കൈകളിൽ എത്തിച്ച റാണയുടെ വിജയ ആഘോഷമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. അഗർവാളിനെ നോക്കി പ്ലെയിൻ കിസ്സ് യാത്രയയപ്പ് നൽകിയ റാണയോട് രൂക്ഷമായ നോട്ടത്തിലൂടെയാണ് അഗർവാൾ പ്രതികരിച്ചത് .വിവാദമായ സംഭവത്തിന്റെ വീഡിയോ താഴെ കാണാം

Categories
Uncategorized

പറത്തിയവനെ പറന്നു പിടിച്ച് മാർക്കണ്ടേയാ:വീഡിയോ കാണാം

ഐപിഎൽ സൂപ്പർ സാറ്റർഡേയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ ക്യാച്ചും ആയി ഹൈദരാബാദ് താരം മാർക്കണ്ഡേയ.
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഹൈദരാബാദിനെതിരെ കൊൽക്കത്ത സാൾട്ടിലൂടെ മികച്ച തുടക്കം നേടി. എന്നാൽ സാൾട്ട് ഒരു ഭാഗത്ത് തകർപ്പൻ പ്രകടനം നടത്തുമ്പോൾ മറു വശത്ത് കൊൽക്കത്തയുടെ വിക്കറ്റുകൾ വീണു കൊണ്ടിരുന്നു.
ഒരു ഘട്ടത്തിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിൽ തകർന്ന കൊൽക്കത്തയെ കരകയറ്റിയത് സാൾട്ടിന് കൂട്ടായി രാമൻ ദീപ് സിംഗ് ആരാമനായി എത്തിയപ്പോഴാണ്.

17 പന്തിൽ നാല് സിക്സും ഒരു ബൗണ്ടറിയും അടക്കം 32 റൺസെടുത്ത് അപകടകരമായി മുന്നേറുകയായിരുന്നു രമൻ ദീപിനെ ഒടുവിൽ ഉജ്ജ്വലമായ ഒരു ക്യാച്ചിലൂടെ ഹൈദരാബാദ് ക്യാപ്റ്റൻ കമ്മിൻസിൻ്റെ പന്തിൽ പതിമൂന്നാം ഓവറിൽ മാർക്കണ്ഡേയ വായുവിൽ പറന്നു പിടിച്ച് പുറത്താക്കുകയായിരുന്നു.ഉജ്വലമായ ഈ ക്യാച്ചിന്റെ വീഡിയോ താഴെ കാണാം

Categories
Uncategorized

102 മീറ്റർ,മസിലളിയൻ വേട്ട തുടങ്ങി, ഈ ഐപിഎല്ലിലെ ഏറ്റവും നീളം കൂടിയ സിക്സ് പിറന്നു : വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17 മത്തെ സീസൺ ആവേശ തുടക്കമാണ് ലഭിച്ചിരുന്നത്. മികച്ച ഒരുപിടി ഇന്നിങ്സുകൾ ഇതിനോടകം കണ്ട് കഴിഞ്ഞു. ഇപ്പോൾ ഹൈദരാബാദിനേതിരെ റസ്സൽ തന്റെ ബാറ്റിംഗ് മികവ് പുറത്തെടുത്തിരിക്കുകയാണ്.

ഹൈദരാബാദിനേതിരെ 25 പന്തിൽ 64 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.7 സിക്സും 3 ഫോറുമാണ് അദ്ദേഹത്തിന്റെ ഇന്നിങ്സിൽ പിറന്നത്.ഈ സിക്സുകളിൽ എല്ലാം തന്റെ പവർ അദ്ദേഹം പ്രദർശിപ്പിച്ചിരുന്നു..അതിൽ ഒരു 102 മീറ്റർ അകലെയാണ് ചെന്ന് പതിച്ചത്.

മാർക്കണ്ടേ എറിഞ്ഞ 16 മത്തെ ഓവറിലാണ് ഈ സിക്സ് പിറന്നത്. ഓവറിലെ നാലാമത്തെ പന്തിൽ മാർക്കണ്ടേയേ സ്വീപ് ചെയ്താണ് അദ്ദേഹം ഈ സിക്സ് പറത്തിയത്. വീഡിയോ ചുവടെ ചേർക്കുന്നു.