Categories
Uncategorized

വാഴ എന്ന് വിളിച്ചവരെ കൊണ്ട് കയ്യടിപ്പിക്കുകയാണ് പരാഗ്, പാരാഗിന്റെ സൂപ്പർ ഫിനിഷിന്റെ വീഡിയോ ഇതാ.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17 മത്തെ സീസണിൽ രാജസ്ഥാൻ റോയൽസിന് തുടർച്ചയായ മൂന്നാം വിജയം. മുംബൈയാണ് രാജസ്ഥാൻ ഈ തവണ തോല്പിച്ചത്.6 വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ വിജയം.ബോൾട്ടാണ് കളിയിലെ താരം.

എന്നാൽ ക്രിക്കറ്റ്‌ പ്രേമികളെ ഇപ്പോൾ ആവേശത്തിലാക്കുന്നത് പരാഗിന്റെ ബാറ്റിങ്ങാണ്. ഈ സീസൺ തന്റെതാക്കി മാറ്റുമെന്ന ഉറച്ച ലക്ഷ്യത്തിലാണ് പരാഗ്. ഓറഞ്ച് ക്യാപ് നിലവിൽ പരാഗിന്റെ പേരിലാണ്.മുംബൈക്കെതിരെയും അദ്ദേഹം ഫിഫ്റ്റി സ്വന്തമാക്കി.39 പന്തിൽ 54 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.5 ഫോറും 3 സിക്സും അദ്ദേഹം സ്വന്തമാക്കി

.രണ്ട് സിക്സും ഒരു ഫോറും തുടർച്ചയായി അടിച്ചാണ് അദ്ദേഹം രാജസ്താനെ വിജയിപ്പിച്ചത്.കോയട്ട്സീ എറിഞ്ഞ ഓവറിന്റെ ആദ്യത്തെ പന്ത് കവറിന് മുകളിലൂടെ സിക്സർ,അടുത്ത പന്ത് മിഡ്‌ വിക്കറ്റിലൂടെ ഒരു പുൾ, സിക്സർ, ഒടുവിൽ ഒരു പുൾ ഷോട്ട് കൂടെ അടിച്ചു കൊണ്ട് വിജയത്തിലേക്കും.

Categories
Uncategorized

ഹമ്മേ എന്നെ തല്ലല്ലേ. ..ഹോ ആരാധകൻ ആയിരുന്നോ, തന്നെ കാണാൻ വന്ന ആരാധകനെ കണ്ടു പേടിച്ചു രോഹിത്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17 മത്തെ സീസണിൽ മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസിനെ നേരിടുകയാണ്. ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ബൗളിംഗ് തിരഞ്ഞെടുത്തു.മുംബൈ ഇന്ത്യൻസ് 9 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് സ്വന്തമാക്കി

.മൂന്നു വിക്കറ്റ് നേടിയ ബോൾട്ടും ചാഹാലുമാണ് മുംബൈയേ തകർത്തത്.വാങ്കടെയിൽ ഈ സീസണിൽ മുംബൈയുടെ ആദ്യത്തെ മത്സരമായിരുന്നു ഇത്. ഹാർദിക്കിനെ കൂകി വിളിച് മുംബൈ ആരാധകർ രോക്ഷപെട്ടിരുന്നു. ഇപ്പോഴും തങ്ങളുടെ മനസ്സിൽ രോഹിത് തന്നെയാണ് നായകൻ എന്നും മാത്രമല്ല രോഹിത്തിനെ അത്രമേൽ മുംബൈ ആരാധകർ ഇഷ്ടപെട്ടിരുന്നുവെന്നും ഗ്രൗണ്ടിൽ നടന്ന ഒരു സംഭവം കൂടി സൂചിപ്പിക്കുന്നു.

രാജസ്ഥാൻ റോയൽസിന്റെ ഇന്നിങ്സ്. രോഹിത് സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയാണ്. രോഹിത്തിനെ കെട്ടി പിടിക്കാൻ ഒരു ആരാധകൻ ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നു. രോഹിത്തിന്റെ പുറകിലുടെയാണ് ആരാധകൻ എത്തിയത്. രോഹിത് തിരിഞ്ഞു നോക്കിയപ്പോ ആരാധകൻ. പെട്ടെന്ന് പേടിച്ചു പോയ രോഹിത് ഒന്ന് ഞെട്ടി പുറകോട്ട് മാറിയതിന് ശേഷം ആരാധകനെ കെട്ടിപിടിക്കുന്നു. വീഡിയോ ചുവടെ ചേർക്കുന്നു.

Categories
Uncategorized

കൂകി വിളിച്ചവരെ കൊണ്ട് കൈ അടിപ്പിച്ചു ഹാർദിക്, ബർഗറിന്റെ ഒറ്റ ഓവറിൽ മൂന്നു ബൗണ്ടറി, വീഡിയോ ഇതാ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17 മത്തെ സീസണിൽ മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസിനെ നേരിടുകയാണ്. ടോസ് നേടിയ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ബൌളിംഗ് തിരഞ്ഞെടുത്തു. ക്യാപ്റ്റന്റെ വിശ്വാസം കാത്തു രാജസ്ഥാൻ ബൗളേർമാർ പന്ത് എറിഞ്ഞു.

മുംബൈ തകർന്നു. ടോസ്സിന് മുന്നേ കാണികൾ എല്ലാം കൂകി വിളിച്ച തങ്ങളുടെ നായകൻ ഹാർദിക് പാന്ധ്യ രക്ഷപ്രവർത്തനം ഏറ്റെടുത്തു.21 പന്തിൽ 34 റൺസ് അദ്ദേഹം സ്വന്തമാക്കി.6 ബൗണ്ടറിയും അദ്ദേഹം സ്വന്തം പേരിൽ കുറിച്ചു.ഇതിൽ ബർഗറിന്റെ ഒറ്റ ഓവറിലാണ് അദ്ദേഹം മൂന്നു ബൗണ്ടറിയും നേടിയത്

.പവർപ്ലേയിൽ അവസാന ഓവർ. മികച്ച രീതിയിൽ പന്ത് എറിയുന്ന ബർഗർ എത്തുന്നു. ഓവറിലെ മൂന്നാമത്തെ പന്ത് താരം പോയിന്റിലൂടെ ബൗണ്ടറി.അടുത്ത പന്തും പോയിന്റിലുടെ വീണ്ടും ബൗണ്ടറി. അടുത്ത പന്ത് സ്റ്റെപ് ഔട്ട്‌ ചെയ്തു മിഡ്‌ ഓണിലൂടെ ബൗണ്ടറി. അത് വരെ കൂകി വിളിച്ച ആരാധകർ ഹാർദിക്കിന് വേണ്ടി കയ്യടിക്കുന്നു. വീഡിയോ ഇതാ.

Categories
Uncategorized

ഇങ്ങനെയാവണമട ഒരു ക്യാപ്റ്റൻ, മൂന്നു വിക്കറ്റ് പോയിട്ടും ചിരിച്ചു ഗ്രൗണ്ടിലേക്ക്, വീഡിയോ ഇതാ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17 മത്തെ സീസണിൽ മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസിനെ നേരിടുകയാണ്. രണ്ട് മത്സരങ്ങൾ തോൽവി രുചിച്ചാണ് മുംബൈ ഇന്ത്യൻസ് എത്തുന്നത്. രണ്ട് മത്സരങ്ങൾ വിജയിച്ചാണ് രാജസ്ഥാൻ റോയൽസ് മത്സരത്തിലേക്ക് എത്തിയത്.

ഹാർദിക്കിന് കീഴിൽ മുംബൈ ഇന്ത്യൻസ് ഈ സീസണിൽ ആദ്യമായിയാണ് തങ്ങളുടെ ഹോം ഗ്രൗണ്ടിലേക്ക് എത്തിയത്. ഹാർദിക്കിനെ കൂകി വിളിച്ചാണ് മുംബൈ ആരാധകർ വരവേറ്റത്.ടോസ് നഷ്ടപെട്ട മുംബൈ ഇന്ത്യൻസ് ബാറ്റിങ്ങിന് എത്തി.എന്നാൽ മുംബൈ തകർന്നു.രോഹിത് ഗോൾഡൻ ഡക്ക്, കിഷനും നമൻ ദിറും പിന്നാലെ പോയി.

തന്റെ ടീം മൂന്നു വിക്കറ്റിന് പിന്നിലായിട്ടും വളരെ ശാന്തനായി സന്തോഷത്തോടെയാണ് ഹാർദിക് ഗ്രൗണ്ടിലേക്ക് വരുന്ന രംഗമാണ് കാണുന്നത്.ഹാർദിക്കിന്റെ ഈ ആറ്റിട്യൂട് ഇത്തരം സമ്മർദ്ദഘട്ടങ്ങളിൽ മുംബൈ ഇന്ത്യൻസിന് ഗുണം ചെയ്യാൻ തന്നെയാകും സാധ്യത.

Categories
Uncategorized

ഹിറ്റ്മാൻ പഴയ ഫോമിലേക്ക്, ആദ്യ ബോളിൽ തന്നെ മുട്ടയിട്ടു,വിക്കറ്റ് വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് മുംബൈ തങ്ങളുടെ നിർണായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ നേരിടുന്നു. ആദ്യം രണ്ടു മത്സരങ്ങളും പരാജയപ്പെട്ട മുംബൈക്ക് ഈ മത്സരം വളരെ നിർണായകമാണ്.

തുടർ തോൽവികളിലൂടെ വലിയ വിമർശനങ്ങളുടെ നടുവിലായ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യക്കും ഈ മത്സരം പ്രധാനമാണ്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് അയക്കപ്പെട്ട മുംബൈക്ക് ഞെട്ടിപ്പിക്കുന്ന തുടക്കമാണ് കിട്ടിയത്. മുംബൈയുടെ തുരുപ്പു ചീട്ടായ മുൻ ക്യാപ്റ്റൻ രോഹിത് ശർമ നേരിട്ട ആദ്യപന്തിയിൽ തന്നെ പുറത്തായി. ട്രെൻഡ് ബോൾട്ടിന്റെ പന്തിൽ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ രോഹിത് ശർമയെ മനോഹരമായ ഒരു ഡൈവിംഗ് ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ഹിറ്റുമാനെ ഗോൾഡൻ ഡക്ക് ആക്കിയ ആ ക്യാച്ച് വീഡിയോ ഇതാ

Categories
Uncategorized

സ്വന്തം ഹോം ഗ്രൗണ്ടിൽ പോലും കൂകൽ വിളിയുമായി ഹാർദിക്കിനെ സ്വീകരിച്ചു മുംബൈ ആരാധകർ, വീഡിയോ ഇതാ..

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17 മത്തെ സീസൺ മുംബൈ ഇന്ത്യൻസ് വളരെ മോശം രീതിയിലാണ് തുടങ്ങിയിരിക്കുന്നത്. അവരുടെ ആദ്യത്തെ രണ്ട് മത്സരങ്ങളിൽ ദയനീയമായ തോൽവി ടീം ഏറ്റിരുന്നു. മുംബൈ ടീമിലെ ഒത്തുഒരുമ നഷ്ടപെട്ട് എന്നാ തരത്തിലും വാർത്ത വന്നിരുന്നു.

ഹാർദിക്കിനെ എല്ലായിടത്തും ഒരുപിടി ആരാധകർ കൂകി വിളിച്ചിരുന്നു.ഹാർദിക്കിന്റെ പ്രകടനവും മോശമായിരുന്നു. ഇതും ആരാധകരുടെ പ്രതിഷേധം ആളി കത്തിച്ചു. ഇപ്പോൾ സ്വന്തം ഹോം ഗ്രൗണ്ടിൽ പോലും നായകൻ ഹാർദിക് കൂകൽ ഏൽക്കുകയാണ്

.ടോസ് ഇടാൻ വന്നപ്പോൾ ഹാർദിക്കിന് കയ്യടി കൊടുക്കാൻ പറഞ്ഞ സഞ്ജയ്‌ മഞ്ജ്രെകറിന് മറുപടിയായി കൂകി വിളിക്കുക മുംബൈയിലെ ആരാധകർ. ആരാധകരോട് മര്യാദക്ക് പെരുമാറാനും അദ്ദേഹം ആവശ്യപെട്ടു. എന്നാൽ മുംബൈ ആരാധകർ കൂകി വിളിക്കുകയാണ് തന്നെയാണ് ചെയ്തത്. വീഡിയോ ചുവടെ കൊടുക്കുന്നു.