ഐപിഎൽ ക്രിക്കറ്റിൽ ബാംഗ്ലൂരിനെതിരെ തകർപ്പൻ വിജയം നേടിയ രാജസ്ഥാൻ റോയൽസ് പോയിൻറ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് എത്തി. ബാംഗ്ലൂരിൻ്റെ 184 പിന്തുടർന്ന രാജസ്ഥാൻ ഇന്നിംഗ്സിന്റെ ആദ്യഘട്ടത്തിൽ പതറിയെങ്കിലും പിന്നീട് വന്ന ബട്‌ലർ – സഞ്ജു സാംസൺ കൂട്ടുകെട്ട് ടീമിനെ കരകയറ്റുകയായിരുന്നു. പതിനഞ്ചാമത്തെ ഓവറിൽ 69 റൺസ് എടുത്ത സഞ്ജു പുറത്താവുമ്പോൾ ടീം ഏറെക്കുറെ വിജയം ഉറപ്പിച്ചിരുന്നു.
എന്നാൽ സഞ്ജുവിന്റെ പുറത്താകലിനെ പറ്റിയാണ് ഇപ്പോൾ വിവാദം ഉയർന്നുവരുന്നത്. മുഹമ്മദ് സിറാജിന്റെ പന്തിൽ ബൗണ്ടറി ലൈനിന് അടുത്ത് വച്ച് യശ് ദയാൽ പിടിച്ചായിരുന്നു സഞ്ജു ഔട്ട് ആയത്. പക്ഷേ ഈ സമയത്ത് ദയാലിന്റെ കാൽ ബൗണ്ടറി ലൈനിൽ തൊട്ടിരുന്നു എന്നും അതുപോലെ ബൗണ്ടറി ലൈൻ ഇളകിയിരുന്നു എന്നും ഒരുപറ്റം ആരാധകർ ഇപ്പോൾ പറയുന്നു.പക്ഷേ ഇത് ആ സമയത്ത് കാര്യമായി എടുക്കാത്ത സഞ്ജു അപ്പീലിനും പോയില്ല. അമ്പയർമാരും കൂടുതൽ റിപ്ലൈകൾ ആവശ്യപ്പെട്ടില്ല. സാധാരണ ഒരു ബൗണ്ടറി പോലും പലപ്രാവശ്യം റിപ്ലൈ കാണിക്കുന്ന ടിവി ചാനലിലും ഇതിൻറെ അധികം ദൃശ്യങ്ങൾ കാട്ടിയില്ല. ഏതായാലും സഞ്ജുവിനെ ഐപിഎൽ അധികൃതരും അമ്പയർമാരും ചതിച്ചു എന്ന രീതിയിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ സംഭവത്തെ കാണുന്നത്.സഞ്ജു ഔട്ട് ആയ വിവാദമായ ആ വീഡിയോ ഇതാ
@JioCinema pic.twitter.com/DstzMHikJ2
— nadee (@nadee337415) April 7, 2024