വിവാദങ്ങൾക്ക് ഒട്ടും ക്ഷാമമില്ലാത്ത ടൂർണമെന്റാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ഐപിഎൽ ഒന്നാം എഡിഷനിൽ തന്നെ അഴിമതി ആരോപണവും ആരോപണവും ഉയർന്നുവന്നിരുന്നു. ശ്രീശാന്ത് അടക്കമുള്ള താരങ്ങളുടെ സസ്പെൻഷനും ചെന്നൈ പോലുള്ള വമ്പൻ ടിമുകളുടെ സസ്പെൻനിനും ഐപിഎൽ സാക്ഷിയായിട്ടുണ്ട്. ഈ സീസണിലും വിവാദങ്ങൾക്ക് ഒട്ടും പഞ്ഞമില്ല.
അതിലൊന്നാണ് മുംബൈ- ബാംഗ്ലൂർ മത്സരത്തിൽ ഉയർന്നുവന്നത്. മുംബൈ വിക്കറ്റിന് വിജയിച്ച മത്സരത്തിൽ ടോസ് നേടിയ മുംബൈ ബാംഗ്ലൂരിനെ ബാറ്റിങ്ങിന് അയക്കുകയും അവർ മുന്നോട്ടുവച്ച 196 എന്ന ലക്ഷ്യം വെറും 16 ഓവറിൽ മുംബൈ മൂന്നു വിക്കറ്റിന് മറികടന്നിരുന്നു. രണ്ടാംന്നിങ്സ് ബാറ്റ് ചെയ്ത മുംബൈക്ക് ബാറ്റിംഗ് ഈസി ആയിരുന്നു. രണ്ടാം ഇന്നിംഗ്സ് ആരംഭിക്കുമ്പോഴേക്കും മഞ്ഞു വീഴ്ച ഉണ്ടാകുമെന്ന് മനസ്സിലാക്കിയ മുംബൈ ടോസിന്റെ ആനുകൂല്യം മുതലെടുത്തു. എന്നാൽ ഈ വിജയം മാച്ച് റഫറി ജവകൾ ശ്രീനാഥ് സമ്മാനിച്ചതാണ് എന്നാണ് ഒരു കൂട്ടം ആരാധകർ ഇപ്പോൾ പറയുന്നത്. ടോസ് വീണ സമയത്ത് അത് എടുത്ത ശ്രീനാഥ് കോയൻ കൈകൊണ്ട് തിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് ആരാധകർ ഈ ആരോപണം ഉന്നയിക്കുന്നത്. എന്നാൽ ഇത് വെറും തെറ്റിദ്ധാരണ മാത്രമാണ് എന്നാണ് ഐപിഎൽ അധികൃതർ പറയുന്നത്. വിവാദമായ ആ വീഡിയോ ഇതാ
— nadee (@nadee337415) April 13, 2024