ഹോം ടെസ്റ്റ് സീരീസിൽ ന്യൂസിലാൻഡിനെതിരെ തകർന്നടിഞ്ഞ ഇന്ത്യ യുവതാരങ്ങളുമായി ദക്ഷിണാഫ്രിക്കയിലേക്ക്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായുള്ള ട്വൻറി 20 പരമ്പര നാളെ ഡർബനിൽ ആരംഭിക്കും. നാലു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. കഴിഞ്ഞ 20 20 ലോകകപ്പ് ഫൈനലിന്റെ ആവർത്തനം തന്നെയാണ് നാളത്തെ മത്സരം. അന്ന് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകർക്കായിരുന്നു രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം കിരീടം നേടിയത്.
പക്ഷേ ലോകകപ്പിന്റെ ശേഷം 20 20 ക്രിക്കറ്റിൽ നിന്നും വിരമിച്ച രോഹിത് ശർമ വിരാട് കോലി എന്നിവർ ഇല്ലാതെ യുവതാരങ്ങളും ആയിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. സൂര്യകുമാർ യാദവാണ് ക്യാപ്റ്റൻ. ശ്രീലങ്ക ബംഗ്ലാദേശ് തുടങ്ങിയ ടീമുകൾക്കെതിരെ പരമ്പര നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യയുടെ ട്വൻറി20 ക്യാപ്റ്റൻ. നാളത്തെ മത്സരം മലയാളികൾക്കും പ്രധാനപ്പെട്ടതാണ്. ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ സെഞ്ച്വറി നേടി ഉജ്ജ്വല ഫോമിൽ കളിക്കുന്ന സഞ്ജു സാംസൺ നാളെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഓസ്ട്രേലിയയിലേക്ക് എതിരായുള്ള പരമ്പരക്ക് ഇന്ത്യൻ ടെസ്റ്റ് ടീമിനെ ഒരുക്കുന്ന തിരക്കിലായതിനാൽ ഗൗതം ഗംഭീറിനു പകരം ലക്ഷ്മൺ ആണ് ഇന്ത്യയുടെ കോച്ച്.
നാളത്തെ മത്സരം ഇന്ത്യൻ സമയം രാത്രി 8:30നാണ് ആരംഭിക്കുന്നത്. സ്പോർട്സ് 18ൽ ഇന്ത്യയിൽ മത്സരം സംരക്ഷണം ചെയ്യുന്നത്. കൂടാതെ ജിയോ സിനിമയിലും മത്സരം ലൈവ് ആയി കാണാം.