Categories
Cricket Video

അമ്പയറെ ഞാൻ അല്ലേ ക്യാപ്റ്റൻ ?സഹ താരത്തിന്റെയും അമ്പയറുടെയും പ്രവർത്തിയിൽ അതൃപ്തി പ്രകടിപ്പിച്ച് പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം, വീഡിയോ കാണാം

ഫൈനലിനു മുമ്പുള്ള ഏഷ്യകപ്പിലെ സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ പാക്കിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് 5 വിക്കറ്റ് വിജയം, ഫൈനലിൽ ഈ ടീമുകൾ തന്നെ നാളെ കിരീടം നേടാൻ ഏറ്റുമുട്ടും, ഫൈനലിനു മുമ്പുള്ള ഈ വിജയം ശ്രീലങ്കയ്ക്ക് കൂടുതൽ ആത്മവിശ്വാസം നൽകും.

മത്സരത്തിൽ ടോസ്സ് നേടിയ ശ്രീലങ്ക പാകിസ്താനെ ബാറ്റിങ്ങിനയക്കുകയായിരുന്നു, നാലാം ഓവറിൽ തന്നെ മുഹമ്മദ്‌ റിസ്‌വാനെ വീഴ്ത്തി പ്രമോദ് മധുഷൻ ലങ്കക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു,

പിന്നീട് ബാബർ അസം പതിയെ പാകിസ്താനെ മുന്നോട്ട് നയിച്ചു, എന്നാൽ 30 റൺസ് എടുത്ത ബാബർ അസമിനെ വഹിന്ദു ഹസരങ്ക ക്ലീൻ ബൗൾഡ് ആക്കി, കൃത്യമായ ഇടവേളകളിൽ ശ്രീലങ്ക വിക്കറ്റ് വീഴ്ത്തിയതോടെ പാക്കിസ്ഥാൻ തകർന്നു, ഒടുവിൽ 121 റൺസിനു പാകിസ്താന്റെ എല്ലാവരും പുറത്തായി, ശ്രീലങ്കക്ക്‌ വേണ്ടി ഹസരങ്ക 4 ഓവറിൽ 21 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി ബോളിങ്ങിൽ മികച്ച് നിന്നു, മഹീഷ് തീക്ഷണയും, പ്രമോദ് മധുഷനും 2 വിക്കറ്റ് വീതം വീഴ്ത്തി ഹസരങ്കയ്ക്ക് മികച്ച പിന്തുണ നൽകി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ തുടക്കവും തകർച്ചയോടെ ആയിരുന്നു, കുശാൽ മെൻഡിസിനെയും ധനുഷ്ക ഗുണതിലകയെയും പൂജ്യത്തിന് പാക്കിസ്ഥാൻ മടക്കി അയച്ചു, എന്നാൽ മറുവശത്ത് ഉറച്ച് നിന്ന നിസങ്ക ശ്രീലങ്കയെ മുന്നോട്ട് നയിച്ചു, നാലാം വിക്കറ്റിൽ ഭാനുക രജപക്ഷയുമൊത്ത് 51 റൺസിന്റെ കൂട്ട്കെട്ട് നിസങ്ക പടുത്തുയർത്തി, ശ്രീലങ്കൻ വിജയത്തിൽ ഏറെ നിർണായകമായി ഈ കൂട്ട്കെട്ട്, ഒടുവിൽ 3 ഓവർ ശേഷിക്കെ 5 വിക്കറ്റിന് ശ്രീലങ്ക ജയിച്ച് കയറുകയായിരുന്നു, 55* റൺസ് എടുത്ത് പുറത്താകാതെ നിന്ന നിസങ്കയുടെ ബാറ്റിങ്ങ് ലങ്കൻ വിജയത്തിൽ നിർണായകമായി, 3 വിക്കറ്റ് എടുത്ത് പാകിസ്താനെ ചെറിയ ടോട്ടലിൽ തളച്ചിട്ട വഹിന്ദു ഹസരങ്ക കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തിൽ ഹസൻ അലി എറിഞ്ഞ 16ആം ഓവറിൽ ബോൾ ഷാണകയുടെ ബാറ്റിന്റെ അരികിലൂടെ കടന്ന് പോയി, വിക്കറ്റിനായി അപ്പീൽ ചെയ്തെങ്കിലും അമ്പയർ ഔട്ട്‌ അനുവദിച്ചില്ല, എന്നാൽ പെട്ടന്ന് തന്നെ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാൻ ഫീൽഡ് അമ്പയരുടെ തീരുമാനം പുന പരിശോധിക്കാൻ DRS നു നൽകി, നിയമ പ്രകാരം DRS നൽകാൻ അധികാരം ടീമിന്റെ ക്യാപ്റ്റന് ആണ്, മുഹമ്മദ്‌ റിസ്‌വാന്റെ ഈ പ്രവൃത്തി ക്യാപ്റ്റൻ ബാബർ അസമിന് അത്ര കണ്ട് രസിച്ചില്ല, ഞാൻ ആണ് ക്യാപ്റ്റൻ എന്നോട് ചോദിച്ചിട്ടേ റിവ്യൂ കൊടുക്കാൻ പാടുള്ളു എന്ന് ബാബർ പറയുന്നുണ്ടായിരുന്നു, അമ്പയറോടും ബാബർ അസം ഈ കാര്യത്തിൽ വിശദീകരണം തേടി, എന്നാൽ പാക്കിസ്ഥാൻ കൊടുത്ത റിവ്യൂ തെറ്റായിരുന്നു, ബോൾ ബാറ്റിൽ ടച്ച്‌ ചെയ്തിട്ടില്ല എന്ന് റീപ്ലേയിൽ തെളിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *