Categories
Cricket Malayalam Video

ഇതാണ് കോൺഫിഡൻസ് ! ടീം തകർച്ചയിൽ നിൽക്കുമ്പോഴും ഇറങ്ങി മൂന്നാമത്തെ ബോളിൽ തന്നെ സിക്സ് : വീഡിയോ കാണാം

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഡേവിഡ് മില്ലറും ക്ലാസനും നേടിയ അർധ സെഞ്ച്വറികളുടെ പിൻബലത്തിൽ സൗത്ത് ആഫ്രിക്ക 249/4 എന്ന കൂറ്റൻ സ്കോർ നേടി, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശിഖർ ധവാൻ സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, മഴ കാരണം ഏറെ വൈകിയാണ് മത്സരം ആരംഭിക്കാൻ സാധിച്ചത്, 40 ഓവറായി വെട്ടിച്ചുരുക്കിയാണ് മത്സരം നടക്കുന്നത്.

ഭേദപ്പെട്ട തുടക്കം ആണ് സൗത്ത് ആഫ്രിക്കൻ ഓപ്പണർമാരായ ക്വിന്റൺ ഡി കോക്കും മലാനും അവർക്ക് സമ്മാനിച്ചത്, പതിമൂന്നാം ഓവറിൽ ശാർദുൾ താക്കൂർ ആണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത് 23 റൺസ് എടുത്ത മലാനെ ശ്രേയസ് അയ്യരുടെ കൈകളിൽ എത്തിക്കുകയായിരുന്നു.
മൂന്നാമനായി ഇറങ്ങിയ സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ ബവൂമ (8) പതിനഞ്ചാം ഓവർ ചെയ്യാനെത്തിയ ശാർദുൾ താക്കൂറിന്റെ മികച്ച ഒരു ബോളിൽ താരത്തിന്റെ കുറ്റി തെറിക്കുകയായിരുന്നു, പിന്നാലെ മർക്രാമിനെ (0) കുൽദീപ് യാദവും 48 റൺസ് എടുത്ത ഡി കോക്കിനെ രവി ബിഷ്ണോയിയും വീഴ്ത്തിയതോടെ  110/4 എന്ന നിലയിൽ പരുങ്ങലിൽ ആയി സൗത്ത് ആഫ്രിക്ക.

എന്നാൽ പിന്നീട് ക്രീസിൽ ഒത്തു ചേർന്ന ഡേവിഡ് മില്ലരും (75)ക്ലാസനും (74) സൗത്ത് ആഫ്രിക്കയെ മികച്ച രീതിയിൽ മുന്നോട്ടേക്ക് നയിച്ചു ആക്രമിച്ച് കളിച്ച ഇരുവരും സ്കോർ ബോർഡ്‌ അതിവേഗം ചലിപ്പിച്ചു, ഇന്ത്യൻ ഫീൽഡർമാരുടെ മോശം ഫീൽഡിങ്ങ് കൂടെ ആയപ്പോൾ സൗത്ത് ആഫ്രിക്കക്ക് കാര്യങ്ങൾ എളുപ്പമായി, ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 139 റൺസ് കൂട്ടിച്ചേർത്തു, ഒടുവിൽ നിശ്ചിത 40 ഓവറിൽ 249/4 എന്ന കൂറ്റൻ സ്കോറിൽ എത്താനായി സൗത്ത് ആഫ്രിക്കയ്ക്ക്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു, ഓപ്പണർമാരായ ശുഭ്മാൻ ഗില്ലിനെയും (3) ശിഖർ ധവാനെയും (4) തുടക്കത്തിൽ തന്നെ ഇന്ത്യക്ക് നഷ്ടമായി, പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും അരങ്ങേറ്റക്കാരൻ റിതുരാജും (19) ഇഷാൻ കിഷനും (20) കൂടി പുറത്തായത്തോടെ ഇന്ത്യ 51/4 എന്ന നിലയിൽ ആയി.

പിന്നീട് ക്രീസിലെത്തിയ സഞ്ജു സാംസൺ  സമ്മർദ ഘട്ടത്തിൽ ആയിട്ടും നേരിട്ട മൂന്നാമത്തെ ബോളിൽ ഷംസിയെ സിക്സ് പറത്തിയാണ്  തന്റെ വരവ് അറിയിച്ചത്, ക്രീസ് വിട്ടിറങ്ങിയ സഞ്ജു മിഡ്‌ വിക്കറ്റിലേക്ക് മനോഹരമായ സിക്സർ പറത്തുകയായിരുന്നു, മറു വശത്ത് ശ്രേയസ് അയ്യർ മികച്ച രീതിയിൽ കളിച്ചപ്പോൾ ഇന്ത്യൻ സ്കോർ ബോർഡിന് ജീവൻ വെച്ചു, അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 67 റൺസിന്റെ കൂട്ടുകെട്ട് പണിതുയർത്തി.

Leave a Reply

Your email address will not be published. Required fields are marked *