Categories
Cricket Malayalam

ക്യാച്ച് കളി ജയിപ്പിക്കും എന്ന് പറയുന്നത് ഇതാണ് ! കളിയുടെ ഗതി മാറ്റിയ 37 വയസ്സുകാരൻ്റെ മാരക ക്യാച്ച് ; വീഡിയോ കാണാം

ഈ ട്വന്റി ട്വന്റി ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിയിലൂടെ സെമിഫൈനൽ ഏറെക്കുറെ ഉറപ്പിച്ചിരുന്ന ദക്ഷിണാഫ്രിക്കയെ 13 റൺസിന് പരാജയപ്പെടുത്തി നെതർലൻഡ്സ് പട. അഡ്‌ലൈഡ് ഓവലിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ അവർ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ മറുപടി 8 വിക്കറ്റിന് 145 റൺസിൽ അവസാനിച്ചു. 26 പന്തിൽ 3 ഫോറും 2 സിക്സും അടക്കം 41 റൺസ് നേടി മികച്ച ഫിനിഷിങ് പ്രകടനം നടത്തിയ ഡച്ച് താരം കോളിൻ അക്കർമാനാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ ഇന്ത്യ സെമിഫൈനലിൽ കടക്കുകയും ഇന്ന് നടക്കുന്ന പാക്കിസ്ഥാൻ – ബംഗ്ലാദേശ് മത്സരവിജയികളും സെമിയിലെത്തും.

ദക്ഷിണാഫ്രിക്കയുടെ വിശ്വസ്തനായ ഫിനിഷർ ഡേവിഡ് മില്ലർ ഈ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നിലൂടെ പുറത്തായതാണ് കളിയിലെ നിർണായകനിമിഷമായി മാറിയത്. അവർ 15 ഓവറിൽ 115-4 എന്ന നിലയിൽ നിൽക്കെ ബ്രണ്ടൻ ഗ്ലോവർ എറിഞ്ഞ അടുത്ത ഓവറിലെ രണ്ടാം പന്തിൽ ആയിരുന്നു മില്ലറിന്റെ വിക്കറ്റ് നഷ്ടമായത്. ക്യാച്ച് എടുത്തതാകട്ടെ മുൻ ദക്ഷിണാഫ്രിക്കൻ താരവും ഇപ്പോൾ നെതർലൻഡസ് ടീമിലെ അംഗവുമായ റോലോഫ് വാൻ ദർ മേർവെ!!!

ഗ്ലോവേർ എറിഞ്ഞ ഷോർട്ട് ബോളിൽ പുൾ ഷോട്ട് കളിക്കാൻ ശ്രമിച്ച മില്ലറിനു പിഴച്ചു. പന്ത് എക്സ്ട്രാ ബൗൺസ്‌ ചെയ്തതുകൊണ്ട് ബാറ്റിന്റെ ടോപ് എഡ്ജ് ആയി ആകാശത്തേക്ക്‌ ഉയർന്നു. ബാക്ക് വേർഡ് സ്ക്വയർ ലെഗ് ഫീൽഡറായിരുന്ന മെർവെ പിന്നിലേക്ക് ഓടി തന്റെ ഇടതുവശത്തേക്ക്‌ ഒരു ഫുൾ ലെങ്ങ്‌ത്ത് ഡൈവിലൂടെ പന്ത് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. നല്ല പ്രകാശത്തിൽ കണ്ണിലേക്ക് സൂര്യൻ കത്തിജ്വലിക്കുന്ന നേരത്ത് എടുത്ത ക്യാച്ച് വളരെ ബുദ്ധിമുട്ടേറിയ ഒന്നുതന്നെയായിരുന്നു. ക്യാച്ച് എടുത്തതിനുശേഷമുള്ള സ്ലൈഡിങ്ങിലും പന്ത് കൈവിട്ട് പോകാതെ കൺട്രോൾ ചെയ്തു അദ്ദേഹം.

വീഡിയോ :

Leave a Reply

Your email address will not be published. Required fields are marked *