വിജയിക്കുന്നവർക്ക് സെമിഫൈനലിൽ കയറാമെന്ന മത്സരത്തിൽ ബംഗ്ലദേശും പാകിസ്ഥാനും ഏറ്റുമുട്ടുകയാണ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിച്ചപ്പോൾ 8 വിക്കറ്റ് നഷ്ട്ടത്തിൽ 127 റൺസ് നേടിയിട്ടുണ്ട്. ഓപ്പണർ ഷന്റോയാണ് ( 48 പന്തിൽ 54) ടോപ്പ് സ്‌കോറർ.
10 ഓവറിൽ 1ന് 70 എന്ന നിലയിൽ ഉണ്ടായിരുന്ന ബംഗ്ലാദേശ് രണ്ടാം ഘട്ടത്തിൽ തകരുന്ന കാഴ്ച്ചയാണ് കണ്ടത്. 4 ഓവറിൽ 22 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ഷഹീൻ അഫ്രീദിയാണ് നാശം വിതച്ചത്. 2 വിക്കറ്റ് നേടി ഷദാബ് ഖാനും തിളങ്ങി.
അതേസമയം മത്സരത്തിനിടെ ബംഗ്ലാദേശ് ക്യാപ്റ്റന്റെ പുറത്താകൽ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. 11ആം ഓവറിൽ സൗമ്യ സർകാർ പുറത്തായതിന് പിന്നാലെ ക്രീസിൽ എത്തിയ ശാഖിബിനെതിരെ ആദ്യ പന്തിൽ എൽബിഡബ്ല്യൂ അപ്പീലുമായി പാകിസ്ഥാൻ രംഗത്തെത്തി. അമ്പയർ ഔട്ട് വിധിക്കുകയും ചെയ്തു.
ഉടനെ തന്നെ ശാഖിബ് റിവ്യു നൽകി. പരിശോധനയിൽ പന്ത് ബാറ്റിന് സമീപം എത്തുന്ന സമയത്ത് സ്പൈക്ക് ഉണ്ടായിരുന്നു. എന്നാൽ ഇത് ബാറ്റ് ഗ്രൗണ്ടിൽ കൊണ്ടുണ്ടായ സ്പൈക്ക് എന്നായിരുന്നു തേർഡ് അമ്പയർ വിലയിരുത്തിയത്. ഇതോടെ ഔട്ട് വിധിക്കുകയായിരുന്നു. വിധിയിൽ പരസ്യമായി ശാഖിബ് അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വീഡിയോ കാണാം: