പാകിസ്ഥാനും – ബംഗ്ലദേശും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിൽ ചില നാടകീയ രംഗങ്ങളും അരങ്ങേറിയിട്ടുണ്ട്. അമ്പയർ റിവ്യു നിഷേധിച്ചതാണ് ഒടുവിൽ നടന്ന ചൂടൻ സംഭവം. 12ആം ഓവറിലാണ് അരങ്ങേറിയത്. ഹൊസൈൻ എറിഞ്ഞ പന്ത് നവാസിന്റെ പാഡിൽ കൊള്ളുകയായിരുന്നു. ഉടനെ ബംഗ്ലാദേശ് താരങ്ങൾ അപ്പീൽ തുടങ്ങി. ഇതിനിടെ സിംഗിളിനായി നവാസ് ക്രീസ് വിടുകയും ചെയ്തു. ഇതോടെ റൺഔട്ടിനായുള്ള അവസരം കൂടി ലഭിച്ചു. എന്നാൽ നേരിട്ട് ത്രോ ചെയ്‌തെങ്കിലും ബംഗ്ലാദേശ് താരത്തിന്റെ ഉന്നം പിഴച്ചു.
മറുവശത്ത് ഉണ്ടായിരുന്ന താരത്തിനും പന്ത് കൈപിടിയിൽ ഒതുക്കാൻ കഴിയാത്തതോടെ 4 റൺസ് വഴങ്ങേണ്ടി വന്നു. ഈ നാടകീയതയ്ക്ക് പിന്നാലെ റിവ്യു നൽകണോയെന്ന ചോദ്യവുമായി ക്യാപ്റ്റൻ ശാഖിബ് രംഗത്തെത്തി. വിക്കറ്റ് കീപ്പറോടും ബൗളറോടും അഭിപ്രായം ചോദിക്കുന്നതിനിടെ റിവ്യൂവിന് അനുവദിച്ച 15 സെക്കന്റ് കഴിഞ്ഞിരുന്നു.
എന്നാൽ ഇതൊന്നും അറിയാതെ ശാഖിബ് റിവ്യു നൽകി. അമ്പയർ നിരസിച്ചു. ഇത് തർക്കത്തിന് വഴിവെക്കുകയും ചെയ്തു. അതൃപ്തിയിൽ ഉണ്ടായിരുന്ന ശാഖിബ് ക്യാപ് വലിച്ചെറിഞ്ഞാണ് ദേഷ്യം തീർത്തത്. ഏതായാലും പിന്നീടുള്ള പരിശോധനയിൽ എൽബിഡബ്ല്യൂ ഔട്ട് അല്ലെന്ന് വ്യക്തമായിട്ടുണ്ട്.
അതേസമയം ജയത്തോടെ പാകിസ്ഥാൻ സെമിഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. 128 വിജയലക്ഷ്യവുമായി ചെയ്‌സിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ 11 പന്തുകൾ ശേഷിക്കെ 5 വിക്കറ്റ് നഷ്ട്ടത്തിൽ മറികടന്നു. 18 പന്തിൽ 31 റൺസ് നേടിയ ഹാരിസ് മികച്ച പ്രകടനം പുറത്തെടുത്തു. 4 ഓവറിൽ 22 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ഷഹീൻ അഫ്രീദിയാണ് പ്ലെയർ ഓഫ് ദി മാച്ച്.
വീഡിയോ കാണാം: