ഇന്ത്യ ഓസ്ട്രേലിയ വിമൻസ് ട്വന്റി20 മത്സരം നടന്നു കൊണ്ടിരിക്കുകയാണ്. ആദ്യ ട്വന്റി20 മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇന്നലെ നടന്ന ട്വന്റി20 മത്സരം ഇന്ത്യ സംബന്ധിച്ചിടത്തോളം വളരെ നിർണായക മത്സരമായിരുന്നു. ഈ മത്സരത്തിൽ ഇന്ത്യ ത്രസിപ്പിക്കുന്ന ജയം ഓസ്ട്രേലിയക്കെതിരെ സ്വന്തമാക്കി. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇന്ത്യൻ സ്ത്രീകളുടെ ഗംഭീര വിജയം ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ്. മുതിർന്ന താരങ്ങൾ ഉൾപ്പെടെ ഇന്ത്യയുടെ വിജയത്തിൽ അനുമോദനവുമായി രംഗത്തെത്തിയിരിക്കുന്നുണ്ട്.
ഇന്നലെ നടന്ന മത്സരം കാണുന്ന കാണികളിൽ ഉൾപ്പെടെ ത്രില്‍ സമ്മാനിക്കുന്ന ഒന്നായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 187 റൺസ് ഇന്ത്യക്കെതിരെ നേടി. വെറും ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയിരുന്നു ഓസ്ട്രേലിയയുടെ ഗംഭീര ബാറ്റിംഗ് പ്രകടനം. മൂണി 82ഉം തഹലിയ മഗ്രാത്ത് എഴുപതും ഫ്രണ്ട്സ് നേടിയപ്പോൾ ഇന്ത്യൻ ആരാധകർ ഒന്ന് പതറി. താരതമ്യേന സ്ത്രീകളുടെ ട്വന്റി20 മത്സരത്തിൽ 187 എന്നത് കൂറ്റൻ സ്കോർ ആണ്. ഇന്ത്യൻ സ്ത്രീകൾ ഈ സ്കോർ എങ്ങനെ പിന്തുടരും എന്നുള്ള സംശയം എല്ലാവരുടെയും ഉള്ളിൽ ഉണ്ടായിരുന്നു.
പക്ഷേ മറുപടി ബാറ്റിംഗ് ഇറങ്ങിയ ഇന്ത്യൻ സ്ത്രീകൾ എല്ലാവരെയും ഞെട്ടിച്ചു. ഇന്ത്യ 187 റൺസ് പടുത്തുയർത്തി. മത്സരം ടൈ ആയി. ഇന്ത്യക്കായി സ്മൃതി മന്ദാന 79 റൺസ് നേടിയപ്പോൾ ഷിഫാലി വർമ്മ 34 റൺസും നേടി. ഒരു സമയത്ത് ഇന്ത്യ തോൽവിയിലേക്ക് നീങ്ങുകയാണ് എന്ന് തോന്നിയിരുന്നു എങ്കിലും റിച്ച ഗോഷ് 13 പന്തിൽ 26 റൺ നേടിയത് ഇന്ത്യയ്ക്ക് ടൈ സമ്മാനിച്ചു.
പിന്നീട് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയപ്പോൾ ഇന്ത്യ 20 റൺ ലക്ഷ്യമാണ് ഒരു ഓവറിൽ ഓസ്ട്രേലിയക്കെതിരെ പടുത്തുയർത്തിയത്. സൂപ്പർ ഓവറിൽ സ്മൃതി മന്ദാന ഇന്ത്യക്കായി തകർത്തടിച്ചു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയക്ക് സൂപ്പർ ഓവറിൽ ഇന്ത്യയുയർത്തി 20 റൺസ് വിജയലക്ഷ്യം നേടാൻ കഴിഞ്ഞില്ല. ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസ് നേടി. ഇന്ത്യക്കായി സൂപ്പർ ഓവറിൽ ബോൾ ചെയ്തത് രേണുക ആയിരിന്നു.
മത്സരശേഷം ഇന്ത്യൻ വനിതകൾ വിജയം ആഘോഷമാക്കി. ടൈ ആയ മത്സരം ഇന്ത്യ ജയിക്കും എന്ന് ആരാധകർ പോലും കരുതിയിരുന്നില്ല. ഗംഭീര ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത സ്മൃതി മന്ദാന പ്ലെയർ ഓഫ് ദി മാച്ച് ആയി. 47000ത്തോളം ആളുകളായിരുന്നു മത്സരം കാണാനായി എത്തിയത്. താരതമ്യേന വുമൺസ് ക്രിക്കറ്റിൽ ഒരു മത്സരം കാണാൻ ഇത്രയും പേർ വരുന്നത് അത്ഭുതമാണ്. ഈ അത്ഭുതം സമ്മാനിച്ച കാണികൾക്ക് മുമ്പിൽ ഇന്ത്യയുടെ പതാകയും ഏന്തി അഭിമാനപൂർവ്വം ഇന്ത്യൻ വനിതകൾ വിജയം ആഘോഷിച്ചു. ഈ വീഡിയോ കാണാം.