ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ട്വന്റി-20 മത്സരത്തിൽ സൂപ്പർ ഓവറിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം, ഇതോടെ 5 മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-1 ഒപ്പത്തിനൊപ്പം എത്തി, മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസിന് മൂണിയും 82* താലിയ മഗ്രാത്തും 70* നേടിയ അർധ സെഞ്ച്വറികളുടെ കരുത്തിൽ നിശ്ചിത 20 ഓവറിൽ 187/1 എന്ന കൂറ്റൻ ടോട്ടൽ നേടാൻ സാധിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ സ്മൃതി മന്ദാന (79) മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇന്ത്യൻ സ്കോർ ബോർഡ് വേഗത്തിൽ ചലിച്ചു, വെറും 49 ബോളിൽ 9 ഫോറും 4 സിക്സും അടക്കമാണ് മന്ദാനയുടെ തകർപ്പൻ ഇന്നിങ്സ്, ഇടവേളകളിൽ ഓസീസ് ബോളർമാർ വിക്കറ്റ് വീഴ്ത്തിയതോടെ മത്സരം ഇന്ത്യയുടെ കൈയിൽ നിന്ന് വഴുതി പോവുകയാണെന്ന് തോന്നി, പത്തൊമ്പതാം ഓവറിൽ ദീപ്തി ശർമ കൂടി വീണതോടെ 170/5 എന്ന നിലയിൽ പരുങ്ങലിൽ ആയി ഇന്ത്യ.
ദീപ്തി ശർമ വീണെങ്കിലും വിക്കറ്റ് കീപ്പർ റിച്ച ഘോഷും ദേവികയും അത്ര പെട്ടന്ന് തോറ്റ് കൊടുക്കാൻ തയ്യാറല്ലായിരുന്നു, അവസാന ഓവറിൽ 14 റൺസ് ആയിരുന്നു ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്, ഓവറിലെ രണ്ടാമത്തെ ബോളിൽ ബൗണ്ടറി നേടിക്കൊണ്ട് ദേവിക വൈദ്യ ഇന്ത്യക്ക് പ്രതീക്ഷ സമ്മാനിച്ചു, ഓവറിലെ നാലാമത്തെ ബോൾ ലോങ്ങ് ഓണിലേക്ക് റിച്ച ഘോഷ് പായിച്ചെങ്കിലും ബൗണ്ടറിക്ക് തൊട്ട് അരികെ ഗാർഡ്നർ മികച്ച ഫീൽഡിങ്ങിലൂടെ ഫോർ തടയുകയായിരുന്നു, അവസാന ബോളിൽ ഇന്ത്യക്ക് ജയിക്കാൻ 5 റൺസ് വേണം എന്നിരിക്കെ മേഗൻ ഷൂട്ട് എറിഞ്ഞ മികച്ച ഒരു ബോൾ ബൗണ്ടറി നേടിക്കൊണ്ട് ദേവിക വൈദ്യ വിജയത്തിന് സമാനമായ ടൈയിൽ മത്സരം എത്തിച്ചു.
Written By: അഖിൽ. വി.പി. വള്ളിക്കാട്.