ഇംഗ്ലണ്ട് പാക്കിസ്ഥാൻ രണ്ടാം ടെസ്റ്റ് മത്സരം പാക്കിസ്ഥാനിൽ പുരോഗമിക്കുകയാണ്. ആദ്യം മത്സരത്തിൽ പാക്കിസ്ഥാൻ ഇംഗ്ലണ്ടിനോട് തോറ്റിരുന്നു. കേറി വിവാദം ഉണർത്തിയ ആദ്യ മത്സരത്തിനു ശേഷമാണ് രണ്ടാം ടെസ്റ്റ് മത്സരം തുടങ്ങിയിരിക്കുന്നത്. ഉയർന്ന സ്കോറിങ് പിച്ച് ഒരുക്കിയ ക്യൂറേറ്റർ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഏറെ പഴി കേട്ടിരുന്നു. ആദ്യ ടെസ്റ്റിൽ ആദ്യം തന്നെ ഇംഗ്ലണ്ട് പടുകൂറ്റൽ സ്കോറാണ് പാക്കിസ്ഥാനു മുന്നിൽ ഉയർത്തിയത്. പാകിസ്ഥാനും നല്ല രീതിയിൽ ബാറ്റ് ചെയ്തു എങ്കിലും മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്ക് ഇംഗ്ലണ്ട് മുൻപിൽ തോൽവി ഏറ്റുവാങ്ങുകയായിരുന്നു.
രണ്ടാം ടെസ്റ്റ് പുരോഗമിച്ചു കൊണ്ടിരിക്കെ ആദ്യ ഏകദിനത്തിൽ ഉയർന്ന വിമർശനം ഏതായാലും രണ്ടാം ടെസ്റ്റിൽ ഉയരില്ല എന്ന് ക്യൂറേറ്റർ ഉറപ്പ് വരുത്തിയിട്ടുണ്ട് ആദ്യം ഇംഗ്ലണ്ട് 281 ഓൾ ഔട്ട് ആയിരുന്നു. തുടർന്ന് ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാൻ 202 റൺസിന് തകർന്നു. ആദ്യം പാക്കിസ്ഥാന് വേണ്ടി പുതുമുഖ ബോളർ അബ്രർ അഹമ്മദ് ഏഴ് വിക്കറ്റ് വീഴ്ത്തി. ഡക്കറ്റും ഒലിപോപും അർദ്ധ സെഞ്ച്വറി വീതം നേടി. പാക്കിസ്ഥാന് വേണ്ടി ബാബർ അസം 75 നേടിയപ്പോൾ സൗദ് ഷക്കീൽ 63 റൺ ആദ്യ ഇന്നിംഗ്സിൽ നേടി.
രണ്ടാം ഇന്നിംഗ്സിൽ കൂറ്റൻ സ്കോർ പടുത്തുയർത്തണമെന്ന് വിചാരിച്ച് ഇംഗ്ലണ്ട് ബാറ്റ് ചെയ്തു എങ്കിലും 275 റണ്ണിൽ ഓൾ ഔട്ടായി. ഹാരി ബ്രൂക് 108 റൺ നേടി. ഹാരി ബ്രൂക്കിനെ സംബന്ധിച്ചിടത്തോളം അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച ഒരു തുടക്കമാണിത്. അബ്രർ അഹ്‌മദ് രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗ് ഇറങ്ങിയ പാക്കിസ്ഥാൻ തകർച്ചയിലാണ്. ഈ സമയം തേർഡ് അമ്പയറിനെ വരെ കുഴപ്പിച്ച ഒരു സംഭവം അരങ്ങേറി. മാർക്ക് വുഡ് എറിഞ്ഞ ബോളിൽ പാക്കിസ്ഥാൻ 291 റൺസ് നേടി നിൽക്കെ ബോൾ എഡ്ജ് ചെയ്ത് കീപ്പറുടെ കൈകൾക്കുള്ളിൽ എത്തി. കീപ്പറായ പോപ്പ് ക്യാച്ച് എടുത്ത് അപ്പീൽ ചെയ്തു. അമ്പയർ ആയ അലിം ദാർ ഡിസിഷൻ തേർഡ് അമ്പയറിന് കൈമാറി. അമ്പയർ റിപ്ലൈ പരിശോധിച്ച ഔട്ട് നൽകി. എന്നാൽ റിപ്ലൈയിൽ ബോൾ നിലത്ത് കുത്തിയതായി വ്യക്തമായിട്ടും ഔട്ട് നൽകിയത് വിവാദമായിരിക്കുകയാണ്. ഈ ദൃശ്യം കാണാം…