Categories
Cricket Latest News

എന്തൊരു ഭാഗ്യം ചെയ്ത ആരാധകൻ, ധോണി എവിടെ പോയാലും അവിടെ കാണും ഫാൻസ് ! വൈറൽ വീഡിയോ കാണാം

എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചിട്ട് ഏതാനും വർഷങ്ങളായി എങ്കിലും ധോണിയ്ക്ക് ഉണ്ടാവുന്ന ആരാധനയ്ക്ക് ഒരു കുറവും വന്നിട്ടില്ല. ഇപ്പോഴും ആരാധകർ എംഎസ് ധോണിയെ പിന്തുടർന്നു കൊണ്ടിരിക്കുകയാണ്. ധോണി എന്തു ചെയ്യുന്നു എവിടെ പോകുന്നു എന്നുള്ള കാര്യങ്ങൾ വരെ ധോണി വിരമിച്ചിട്ട് വർഷങ്ങൾക്കിപ്പുറവും വാർത്തയാകുന്നത് നോക്കിയിരിക്കുന്ന ആരാധകരും ഏറെയാണ്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു എങ്കിലും എംഎസ് ധോണി ഇപ്പോഴും ഐപിഎല്ലിൽ കളിക്കുന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാണ്. ധോണി കളിക്കാൻ ഇറങ്ങുന്ന ഓരോ ഐപിഎൽ മത്സരങ്ങളിലും കൂട്ടമായി എത്തുന്ന ആരാധകർ “ധോണി… ധോണി ” എന്ന് മുദ്രാവാക്യം വിളിക്കുന്നത് ഐപിഎൽ മത്സരങ്ങളിലെ സ്ഥിരം കാഴ്ചയാണ്. കഴിഞ്ഞ ഐപിഎൽ സീസണിൽ എം എസ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് രവീന്ദ്ര ജഡേജക്ക് ക്യാപ്ടൻസി നൽകിയിരുന്നു എങ്കിലും ജഡേജ പരിക്ക് കാരണം പുറത്തു പോയതും ജഡേജിയുടെ ക്യാപ്റ്റൻസിയിൽ തുടരെ ചെന്നൈ സൂപ്പർ കിംഗ്സ് തോറ്റതും വീണ്ടും ക്യാപ്റ്റൻ തൊപ്പി ധോണിയിലേക്ക് എത്തിച്ചു.

ഇത്തവണയും ധോണി ഐപിഎൽ ചെന്നൈ സൂപ്പർ കിങ്സിനായി ഇറങ്ങും. ധോണി തന്നെയാവും ചെന്നൈയെ നയിക്കുക. ഇത് ധോണിയുടെ അവസാന ഐപിഎൽ സീസൺ ആവും എന്നുള്ള അഭ്യൂഹങ്ങൾ പടരുന്നുണ്ട് എങ്കിലും ധോണി ഇക്കാര്യം ഉറപ്പുവരുത്തിയിട്ടില്ല. ഏതായാലും ധോണിയുടെ പകരക്കാരൻ ആര് എന്നുള്ള ചോദ്യം എല്ലാ ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. ഈ സീസൺ ചെന്നൈ സൂപ്പർ കിംഗ്സിൽ ധോണിയുടെ പിൻഗാമി ആരാണ് എന്നുള്ള ചോദ്യത്തിന് ഉത്തരം ലഭിക്കുമെന്നാണ് കരുതുന്നത്.

ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന് ധോണിയുടെ പകരക്കാരനെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. റിഷാബ്‌ പന്തിനെ ബി സി സി ഐ പിന്തുണയ്ക്കുന്നുണ്ട് എങ്കിലും സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരും ഏകദിനത്തിൽ ധോണിയുടെ പകരക്കാരൻ ആവാൻ മത്സരിക്കുന്നുണ്ട്. ട്വന്റി 20യിലും സ്ഥിതി മറ്റൊന്നുമല്ല. ധോണി ഇപ്പോഴും പോകുന്ന സ്ഥലങ്ങളിൽ വിടാതെ പിന്തുണയാണ് ആരാധകർ. ഇക്കഴിഞ്ഞ ദിവസം അത്തരത്തിൽ ഒരു വീഡിയോ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. ധോണിയിൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങുന്ന ആരാധകന്റെ വീഡിയോ കാണാം.

https://twitter.com/TheDhoniEmpire/status/1601962815753158658?t=_51cONNEyXbu7NgA-McuBA&s=19

Leave a Reply

Your email address will not be published. Required fields are marked *