ഏകദിനത്തിൽ ബംഗ്ലാദേശിനെതിരെ തോൽവി ഏറ്റുവാങ്ങിയ ശേഷം ഇന്ത്യ ബംഗ്ലാദേശിൽ ടെസ്റ്റിന് ഇറങ്ങിയിരിക്കുകയാണ്.
ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് ബംഗ്ലാദേശിൽ പുരോഗമിക്കുകയാണ്. ഇതിനു മുന്നേ നടന്ന ഏകദിന മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ 2 – 1ന് തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇപ്പോൾ ബംഗ്ലാദേശിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിലനിൽക്കണമെങ്കിൽ വിജയം അനിവാര്യമാണ്. ബംഗ്ലാദേശിനെതിരെ 2-0 ജയവും അടുത്ത നടക്കുന്ന നാലു മത്സരങ്ങൾ ഉള്ള ഓസ്ട്രേലിയൻ പരമ്പരയിൽ കുറഞ്ഞത് മൂന്ന് കളിയെങ്കിലും വിജയം അനിവാര്യമാണ്.
രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യയെ നയിക്കുന്നത് രാഹുലാണ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു എങ്കിലും ചേതേശ്വർ പൂജാരിയും ശ്രേയസ് അയ്യരും ചേർന്ന് ഇന്ത്യയെ നല്ല നിലയിലേക്ക് എത്തിച്ചു. പുജാര 90 റൺസും ശ്രേയസ് അയ്യർ 86 റൺസും നേടി. റിഷ പന്ത് 46 റൺസ് എടുത്തു പുറത്തായപ്പോൾ വാലറ്റത്തിനൊപ്പം ചേർന്ന് അശ്വിൻ 58ഉം കുൽദീപ് യാദവ് 40ഉം റൺസ് നേടി.
ആദ്യം ഇന്ത്യ 404 റൺസ് എടുത്ത് പുറത്തായി. ഉമേഷ് യാദവ് നോട്ട് ഔട്ടായിരുന്നു. അവസാനമായി സിറാജ് പുറത്തായതോടെ ഇന്ത്യ ഓൾഔട്ട് ആവുകയായിരുന്നു.
ഇന്ത്യ ബാറ്റിംഗ് ഇറങ്ങിയ സമയത്ത് അപൂർവമായി മാത്രം നടക്കുന്ന ഒരു കാര്യം നടന്നു. തൈജൂൽ ഇസ്ലാം എറിഞ്ഞ 112 ഓവറിൽ ആയിരുന്നു ഈ സംഭവം അരങ്ങേറിയത്. ഈ ഓവറിന്റെ രണ്ടാം പന്തിൽ ഇന്ത്യക്കായി ബാറ്റ് ചെയ്തിരുന്നത് അശ്വിൻ ആയിരുന്നു. അശ്വിൻ്റെ ബാറ്റിന്റെ എഡ്ജിന് കൊണ്ട ശേഷം ബോൾ നീങ്ങി. ഫീൽഡർ ബോൾ എടുത്ത് ത്രോ ചെയ്തപ്പോൾ വിക്കറ്റ് കീപ്പറുടെ ഹെൽമെറ്റിൽ ബോൾ പതിച്ചു. ഇതോടെ ഇന്ത്യക്ക് 5 റൺ പെനാൽറ്റി അമ്പയർ അനുവദിച്ചു. വിക്കറ്റ് കീപ്പറുടെ പിന്നിലായി നിലത്തുവച്ച നിലയിലായിരുന്നു ഹെൽമെറ്റ്. ഈ വീഡിയോ ദൃശ്യം കാണാം…