എല്ലാവരും lbw ന്ന് വേണ്ടി അപ്പീൽ ചെയ്യുന്നു. എന്നാൽ ഗിൽ മാത്രം താൻ പിടിച്ച ക്യാച്ച് ആഘോഷിച്ചു അപ്പീൽ ചെയ്യുന്നു. എന്നാൽ അമ്പയർ നോട്ട് ഔട്ട് കൊടുക്കുന്നു. ഇന്ത്യ റിവ്യൂന്ന് പോകുന്നു. എന്നാൽ പിന്നീട് നടന്നത് തീർത്തും വിചിത്രമായ സംഭവങ്ങൾ.എന്താണ് നടന്നത് എന്ന് അറിയാൻ ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് മത്സരത്തിലേക്ക് നമുക്ക് ഒന്ന് പോകാം. മത്സരത്തിൽ ബംഗ്ലാദേശ് പതറുന്ന സമയം.
അതെ, ബംഗ്ലാദേശ് ഇന്നിങ്സിന്റെ 25 മത്തെ ഓവർ. കുൽദീപ് അതിമനോഹരമായി ബൗൾ ചെയ്യുന്നു.ഇന്ത്യ lbw ന്ന് അപ്പീൽ ചെയ്യുന്നു.അമ്പയർ നോട്ട് ഔട്ട് വിളിക്കുന്നു. ഇന്ത്യൻ ടീം റിവ്യൂന്ന് പോകുന്നു.ബൗൾ ഇൻ ലൈനിൽ പിച്ച് ചെയ്യുന്നു.ഇമ്പാക്റ്റും ഇൻ ലൈനിൽ എന്നാൽ വിക്കറ്റ് അമ്പയർ കാൾ വന്നതിനാൽ ബംഗ്ലാദേശ് ബാറ്റർ നുറുൽ ഹോസ്സൈൻ പുറത്താക്കാതെ നിൽക്കുന്നു. എന്നാൽ ആദ്യം ബാറ്റിൽ നിന്ന് അകന്നു പോയ പന്ത് കാലിൽ കൊണ്ടതിൽ ശേഷം ബാറ്റിൽ കൊണ്ടോ എന്ന് നോക്കുന്നു.എന്നാൽ ഒരു ആംഗിളിൽ ബൗൾ ഗ്ലോവിൽ കൊണ്ടതായി കാണിക്കുന്ന വിധത്തിൽ സ്നിക്കോ അനങ്ങുന്നു. എന്നാൽ മറ്റൊരു ആംഗിളിൽ സ്നിക്കോ അനങ്ങുണ്ടെങ്കിലും ബൗൾ ബാറ്റിന്റെ പരിസരത്തു എങ്ങുമില്ലെന്ന് കാണപ്പെടുന്നു. പക്ഷെ അപ്പോയും സ്നിക്കോ അനങ്ങുന്നുയുണ്ടായിരിന്നു.
സ്നിക്കോമീറ്ററിന്റെ ഒരു പോരായ്മ ചൂണ്ടികാണിക്കുന്ന സംഭവം കൂടിയായിരുന്നു അത്. ഒടുവിൽ അമ്പയർ നോട്ട് ഔട്ട് വിളിച്ചുവെങ്കിലും ബംഗ്ലാദേശ് ഇപ്പോഴും ഫോളോ ഓൺ ഭീഷണി നേരിട്ട് കൊണ്ടിരിക്കുയാണ്. കളി നിർത്തുമ്പോൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് 144 റൺസ് എന്നാ നിലയിലാണ്. നാല് വിക്കറ്റ് നേടിയ കുൽദീപാണ് ബംഗ്ലാദേശിനെ തകർത്തത്.പൂജാരയുടെയും ശ്രെയസിന്റെയും അശ്വിന്റെയും കുൽദീപിന്റെയും ബാറ്റിംഗ് മികവിൽ ഇന്ത്യ 404 റൺസ് നേടിയിരുന്നു.ഫോള്ളോ ഓൺ ഭീഷണി അവസാനിപ്പിക്കാൻ ബംഗ്ലാദേശിന് ഇനിയും 60 റൺസ് കൂടി വേണം.
വീഡിയൊ :