ക്രിക്കറ്റിൽ സ്റ്റമ്പിന്റെ ബെയ്ൽസ് തെറിച്ചാൽ അത് ഔട്ട് ആണ്. എന്നാൽ പല സാഹചര്യങ്ങളിലും ബോൾ സ്റ്റമ്പിൽ കൊണ്ട് ബെയ്ൽസ് തെറിക്കാത്ത സംഭവങ്ങൾ നമ്മൾ പല തവണ കണ്ടതാണ്. ഇന്നലെ ഇന്ത്യൻ ബാറ്ററായ ശ്രെയസ് അയ്യരും ഇത്തരത്തിൽ രക്ഷപെടുന്നത് നമ്മുക്ക് അറിയാം.എന്നാൽ ബെയ്ൽസ് തെറിച്ചിട്ടും നോട്ട് ഔട്ട് ആയ ഒരു താരമുണ്ട്. ആരാണ് ആ താരം??, എന്താണ് ആ സംഭവം എന്ന് നമുക്ക് പരിശോധിക്കാം.
ഓസ്ട്രേലിയിലെ ബിഗ് ബാഷ് ലീഗിലാണ് സംഭവം. ലീഗിലെ മൂന്നാമത്തെ മത്സരം. ബ്രിസ്ബൻ ഹീറ്റ് മെൽബൺ റെനിഗഡ്‌സിനെ നേരിടുകയാണ്. ഹീറ്റ്സ് താരം സ്റ്റേക്കറ്റെ എറിഞ്ഞ മത്സരത്തിലെ ഏട്ടാമത്തെ ഓവർ. ഓവറിലെ രണ്ടാമത്തെ പന്ത്.ഒരു സ്ലോ ബൗണസർ. ലെഗ് സൈഡിലേക്ക് കളിച്ച മാഡിൻസൺ കാണുന്നത് തന്റെ ബെയ്ൽസ് തെറിച്ചതാണ്.ഹിറ്റ് വിക്കറ്റാണെന്ന് കരുതി ഹീറ്റ്സ് താരങ്ങൾ ആഘോഷിക്കുന്നു. മാഡിൻസണ് ഡഗ് ഔട്ടിലേക്ക് നടന്നു നീങ്ങുന്നു. ദേ വരുന്നു ട്വിസ്റ്റ്, അമ്പയർ റീ പ്ലേ ആവശ്യപെട്ടപ്പോൾ ബെയ്ൽ താനേ വീണതാണെന്ന് വ്യക്തമായി. എന്നാൽ ബെയ്ൽ ഇപ്പോഴും എങ്ങനെ വീണെന്ന് അറിയില്ല. കാറ്റിനെയും സംശയിക്കുന്നുണ്ട്
എന്തായാലും ഈ സംഭവം നടക്കുമ്പോൾ മാഡിൻസൺ 42 റൺസ് സ്വന്തമാക്കി നിൽക്കുകയായിരുന്നു.മത്സരത്തിൽ 49 പന്തിൽ 87 റൺസ് നേടിയിരുന്നു. റെനിഗെയ്ഡ് ക്യാപ്റ്റൻ കൂടിയായ മാഡിൻസൺ തന്നെ മത്സരത്തിലെ താരം.166 റൺസ് പിന്തുടർന്ന ഹീറ്റ്സിന്റെ ഇന്നിങ്സ് 144 ന്ന് അവസാനിച്ചിരുന്നു.ഇന്നത്തെ വിജയത്തോടെ റെനിഗെയഡ്സ് പോയിന്റ് ടേബിളിൽ രണ്ടാമത് എത്തിയിട്ടുണ്ട്.
വീഡിയോ :