ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് മത്സരം പുരോഗമിക്കുകയാണ്. നിലവിൽ മത്സരത്തിൽ ഇന്ത്യ അതിശക്തമായ നിലയിലാണ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു ഇന്ത്യയെ അവസരത്തിന് ഒത്തു ഉയർന്ന ബാറ്റിംഗ് നിര 404 എന്നാ റൺസിൽ എത്തിച്ചിരുന്നു.90 റൺസ് നേടിയ പൂജാരയായിരുന്നു ടോപ് സ്കോർർ.എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിനെ കുൽദീപ് എറിഞ്ഞു ഇടുകയായിരുന്നു.അഞ്ചു വിക്കറ്റാണ് കുൽദീപ് സ്വന്തമാക്കിയത്.
എന്നാൽ ഇപ്പോൾ ചർച്ച ഒരു സ്റ്റമ്പിങ്ങാണ്. ഒരു പകരത്തിന് പകരമുള്ള സ്റ്റമ്പ്പിങ്. ഇന്ത്യൻ വാൽ അറ്റത്തു കുൽദീപിനെ കൂട്ടുപിടിച്ചു അശ്വിൻ ഇന്നിങ്സ് മുന്നോട്ടു നയിക്കുകയാണ്.ഫിഫ്റ്റി നേടി അശ്വിൻ നിൽക്കുന്ന സമയം. ബംഗ്ലാദേശ് ക്യാപ്റ്റൻ ഷക്കിബ് മെഹന്ദിക്ക് പന്ത് നൽകുന്നു.മെഹന്ദിയെ സ്റ്റെപ് ഔട്ട് ചെയ്തു സിക്സർ പറത്താൻ നോക്കുന്ന അശ്വിൻ പിഴക്കുന്നു.അശ്വിനെ ബീറ്റ് ചെയ്തു പോയ പന്ത് കീപ്പർ നൂറൽ ഹസ്സന്റെ കയ്യിൽ. ഹസ്സൻ അശ്വിനെ ഒന്ന് നോക്കിയ ശേഷം സ്റ്റമ്പിന്റെ ബെയ്ൽസ് ഇളക്കിയ ശേഷം കൈകെട്ടി നിന്ന് ആഘോഷിക്കുന്നു.
ഇതിന് പ്രതികാരമെന്നവണ്ണം ബംഗ്ലാദേശ് ഇന്നിങ്സിലും ഒരു സംഭവം സംഭവിച്ചിരിക്കുകയാണ്. ബംഗ്ലാദേശ് ബാറ്റർമാരുടെ വിക്കറ്റ് പെട്ടെന്ന് എടുത്തു കൊണ്ടിരുന്ന ഇന്ത്യക്ക് മെഹന്ദിയെ മാത്രം കീഴടക്കാൻ കഴിയുന്നില്ല.രാഹുൽ അക്സറിനെ പന്ത് ഏല്പിക്കുന്നു.മെഹന്ദി സ്റ്റെപ് ഔട്ട് ചെയ്യുന്നു. ബോൾ ബീറ്റ് ആകുന്നു.പന്ത് ബോൾ പിടിച്ചു കഴിഞ്ഞ ഇന്നിങ്സിൽ നുറൽ ഹസ്സൻ എന്താണോ അശ്വിനോട് ചെയ്തത് അത് തന്നെ തിരിച്ചു ചെയ്യുന്നു.254 റൺസ് ലീഡ് ഉണ്ടായിരുന്ന ഇന്ത്യ ബംഗ്ലാദേശിനെ ഫോളോ ഓൺ അനുവദിക്കാതെ ബാറ്റ് ചെയ്യാൻ തന്നെ തീരുമാനിക്കുകയാണ്. നിലവിൽ ഒരു വലിയ വിജയത്തിലേക്ക് തന്നെയാണ് ഇന്ത്യ മുന്നേറുന്നത്.