ഇന്ത്യയും ബംഗ്ലാദേശുമായുള്ള ആദ്യ ടെസ്റ്റിലെ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ മത്സരത്തിൽ ഇന്ത്യക്ക് മുൻതൂക്കം, ആദ്യ ഇന്നിങ്സിൽ ഇന്ത്യ നേടിയ 404 എന്ന മികച്ച സ്കോറിനെതിരെ ബംഗ്ലാദേശ് 133/8 എന്ന പരിതാപകരമായ നിലയിൽ ആണ് രണ്ടാം ദിനത്തെ കളി അവസാനിപ്പിച്ചത്, ഇന്ത്യൻ ബോളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ ബംഗ്ലാദേശ് ബാറ്റർമാർ കൂട്ടത്തോടെ പവലിയനിലേക്ക് മടങ്ങി, 4 വിക്കറ്റ് എടുത്ത കുൽദീപ് യാദവും 3 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും ഇന്ത്യയ്ക്കായി ബോളിങ്ങിൽ തിളങ്ങി.
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കം ആയിരുന്നില്ല ലഭിച്ചത്, ബംഗ്ലാദേശ് ബോളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ ഇന്ത്യ 112/4 എന്ന നിലയിൽ തകർച്ച മുന്നിൽ കണ്ടു, എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തു ചേർന്ന ചേതേശ്വർ പൂജാരയും ശ്രേയസ്സ് അയ്യറും പതിയെ തകർച്ചയിൽ നിന്ന് ഇന്ത്യയെ കര കയറ്റി, സിംഗിളുകൾ നേടിയും ഇടയ്ക്ക് ഫോറുകൾ പായിച്ചും ഇന്ത്യൻ സ്കോർബോർഡ് ഇരുവരും ചലിപ്പിച്ചു, അഞ്ചാം വിക്കറ്റിൽ ഇരുവരും 149 റൺസിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിക്കൊണ്ടാണ് തകർച്ചയിലേക്ക് പോവുകയായിരുന്ന ഇന്ത്യയെ കരകയറ്റിയത്, മത്സരത്തിലെ 85 ആം ഓവറിൽ തൈജുൾ ഇസ്ലാം സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന പൂജാരയെ (90) പുറത്താക്കിയതോടെ ഈ കൂട്ട്കെട്ട് തകർന്നു,എന്നാൽ ശ്രേയസ്സ് അയ്യറും (86) രവിചന്ദ്രൻ അശ്വിനും (58) വാലറ്റത്ത് കുൽദീപ് യാദവും (40) ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തോടെ ഇന്ത്യ 400 കടന്നു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന്റെ മുൻ നിരയെ ഇന്ത്യൻ ബോളർമാർ തകർത്തു, ബാറ്റർമാരെ നിലയുറപ്പിക്കും മുമ്പ് ഇന്ത്യൻ ബോളർമാർ പവലിയനിലേക്ക് മടക്കി അയച്ചു, ബംഗ്ലാദേശ് ഇന്നിങ്ങ്സിന്റെ ആദ്യ ബോളിൽ തന്നെ ഷാന്റോയെ മടക്കി അയച്ചത് സിറാജ് ആയിരുന്നെങ്കിൽ അടുത്ത ഊഴം ഉമേഷ് യാദവിന് ആയിരുന്നു, നാലാം ഓവറിൽ 4 റൺസ് എടുത്ത യാസിർ അലിയുടെ വിക്കറ്റ് ഉമേഷ് യാദവ് വീഴ്ത്തി, ഉമേഷിന്റെ മികച്ച ഒരു ബോൾ യാസിർ അലിയുടെ ലെഗ് സ്റ്റമ്പ് പിഴുത് എറിയുകയായിരുന്നു.
വീഡിയോ :