ഡിസിഷൻ റിവ്യൂ സിസ്റ്റം പല കളികളും മാറ്റി മറിക്കുന്നത് നമ്മൾ കണ്ടിട്ടുള്ളതാണ്. എന്നാൽ ടീമിന് റിവ്യൂ ഉണ്ടായിട്ടും അതെ ഉപോയഗിക്കാൻ പറ്റാതെ വന്നാൽ ഒരു പക്ഷെ അത് മത്സര ഫലത്തെ തന്നെ ബാധിച്ചേക്കാം. കഴിഞ്ഞ ഐ പി എൽ സീസണിൽ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്‌സ് മത്സരത്തിൽ നമ്മൾ അത്തരത്തിൽ ഒരു സംഭവം കണ്ടതാണ്.അന്ന് മത്സര ഫലത്തെ തന്നെ അത് ബാധിച്ചതാണ്.ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് മത്സരത്തിൽ അത്തരത്തിൽ ഒരു സംഭവം സംഭവിച്ചിരിക്കുകയാണ്.
ദയനീയ പരാജയം ഒഴിവാക്കാൻ ബംഗ്ലാദേശ് പൊരുതുകയാണ്. ഫോളോ ഓൺ ചെയ്യിക്കാതെ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഗില്ലിന്റെ മികവിൽ തകർത്തു അടിക്കുകയാണ്.ബംഗ്ലാദേശിന് ആശ്വസിക്ക തക്കവണ്ണം ഗിൽ lbw ആകുന്നു.എന്നാൽ അമ്പയർ നോട്ട് ഔട്ട് വിളിക്കുന്നു.ബംഗ്ലാദേശ് ക്യാപ്റ്റൻ റിവ്യൂ കൊടുക്കുന്നു. ടെക്നിക്കൽ പ്രശ്നം കാരണം റിവ്യൂ നോക്കാൻ പറ്റാതെ പോകുന്നു.ഫീൽഡ് അമ്പയറുടെ തീരുമാനം നിലനിൽക്കുന്നു.ഗിൽ രക്ഷപെടുന്നു.
എന്താണ് കാര്യമെന്ന് വ്യക്തമാവാത്ത ഷാക്കിബ് അമ്പയറോട് കാര്യം തിരക്കുന്നു.ൽ. ബോൾ ട്രാക്കിങ് ക്യാമറ ലഭ്യമല്ലെന്ന് അമ്പയർ വ്യക്തമാക്കുന്നു. ഗിൽ രക്ഷപെടുന്നു. മത്സരത്തിൽ നിലവിൽ ഇന്ത്യ പിടിമുറുക്കിയിരിക്കുകയാണ്.ഭാഗ്യം കൊണ്ട് രണ്ട് റിവ്യൂകൾ അതിജീവിച്ച ഗിൽ സെഞ്ച്വറിയിലേക്ക് കുതിക്കുകയാണ്.നിലവിൽ ഇന്ത്യ ശക്തമായ നിലയിലാണ്.ഫിഫ്റ്റി നേടി കുതിക്കുന്ന ഗില്ലും പൂജാരയുമാണ് നിലവിൽ ക്രീസിൽ.നേരത്തെ തന്നെ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ പുറത്തായിരുന്നു.
വീഡിയോ :