ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് ബംഗ്ലാദേശിൽ പുരോഗമിക്കുകയാണ്. മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിലാണ് ഇപ്പോൾ ഉള്ളത്. പരിക്കേറ്റ് പിന്മാറിയ രോഹിത് ശർമയ്ക്ക് പകരം കെ എൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ആദ്യം ഇന്ത്യ ബംഗ്ലാദേശിനെ 150 റൺസിന് ഓൾ ഔട്ട് ആക്കിയിരുന്നു. ഇന്ത്യക്കുവേണ്ടി ബൗളിങ്ങിൽ കുൽദീപ് യാദവ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അഞ്ച് വിക്കറ്റ് ആണ് കുൽദീപ് സ്വന്തമാക്കിയത്. സ്പിന്നിന് അനുകൂലമായ പിച്ചിൽ ഇന്ത്യൻ ബോളർമാർ ബംഗ്ലാദേശ് ബാറ്റർമാരെ കുഴപ്പിച്ചു. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 404 റൺസ് നേടിയിരുന്നു.
150 റൺസിന് ഓൾ ഔട്ട് ആയ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഫോളോഓൺ ചെയ്ത് ബംഗ്ലാദേശിനെ മറുപടി ബാറ്റിംഗിന് അയക്കുവാൻ കഴിയുമായിരുന്നു എങ്കിലും രാഹുൽ വീണ്ടും ബാറ്റ് ചെയ്യുവാൻ തീരുമാനിക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യക്കായി പൂജാര 90 റൺസും ശ്രേയസ് അയ്യർ 86 റൺസും നേടിയിരുന്നു. രവിചന്ദ്രൻ അശ്വിൻ 58 റൺസും നേടി. ആദ്യ ഇന്നിങ്സിൽ കെ എൽ രാഹുൽ നടത്തിയ ചില ബൗളിംഗ് മാറ്റങ്ങൾ സോഷ്യൽ മീഡിയയിൽ പ്രശംസ നേടിയിരുന്നു.
രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യ ഇപ്പോൾ ശക്തമായ നിലയിലാണ്. ഇന്ത്യക്കായി രാഹുലും ശുഭമാൻ ഗില്ലും ചേർന്ന് മികച്ച ഓപ്പണിങ് പാർട്ണർഷിപ്പ് ആണ് നൽകിയത്. രാഹുൽ വലിയ സ്കോറിലേക്ക് നീങ്ങുകയാണ് എന്ന് തോന്നിച്ചു എങ്കിലും ഖലീദ് അഹമ്മദിന്റെ ഷോർട്ട് ബോളിൽ ക്യാച്ച് നൽകി മടങ്ങി. എന്നാൽ പൂജാരയെ കൂട്ടുപിടിച്ച ഗിൽ ഇന്ത്യൻ ഇന്നിംഗ്സ് മുന്നോട്ടേക്ക് നയിച്ചു. ആക്രമിച്ചാണ് ഗിൽ ബാറ്റ് ചെയ്തത്. 152 പന്തിൽ 110 റൺ നേടിയ ഗിൽ മൂന്ന് സിക്സറുകളും 10 ബൗണ്ടറിയും അടിച്ചുകൂട്ടി. സെഞ്ച്വറി നേടിയ ശേഷം സമാധാനപൂർവ്വമായിരുന്നു ഗില്ലിന്റെ മാസ്സ് സെലിബ്രേഷൻ. ഫോർ അടിച്ചുകൊണ്ടാണ് ഗിൽ സെഞ്ചുറി തികച്ചത്. സെഞ്ചുറി നേടിയ ശേഷമുള്ള ഗില്ലിന്റെ സെലിബ്രേഷൻ വീഡിയോ കാണാം.