Categories
Cricket Latest News

15 റൺസിന് 10 വിക്കറ്റ് ! ക്രിക്കറ്റിൽ ഇത് വരെ കാണാത്ത ട്വിസ്റ്റ് , 10 വിക്കറ്റ്കളുടെയും വീഡിയോ ഇതാ

ഇന്ത്യൻ പ്രീമിയർ ലീഗ് മാതൃകയിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റ് ആണ് ബിബിഎൽ അഥവാ ബിഗ് ബാഷ് ലീഗ്. ബിഗ് ബാഷ് ലീഗിൽ ഇത്തവണ ഇതുവരെ നടക്കാത്ത ഒരു സംഭവം അരങ്ങേറി. മത്സരം കണ്ടുകൊണ്ടിരുന്ന കാണികളെ ഒക്കെ അത്ഭുതപ്പെടുത്തുന്ന വിധം ആയിരുന്നു സിഡ്നി തൻഡേഴ്സിന്റെ ബാറ്റിംഗ്. മത്സരത്തിൽ സിഡ്നി തൻഡേഴ്സ് തകർന്നടിഞ്ഞു. ഇത്തവണത്തെ സീസണിലെ അഞ്ചാമത്തെ മത്സരമായിരുന്നു.

ഇന്നലെ നടന്ന മത്സരത്തിൽ ഏറ്റുമുട്ടിയത് അഡലൈഡ് സ്ട്രിക്കേഴ്സും സിഡ്നി തണ്ടർസുമായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഡലൈഡ് 9 വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് നേടി. അഡലൈഡിന് വേണ്ടി ക്രിസ്‌ ലിൻ 36 റൺസും കോളിൻ ഡി ഗ്രാൻഡ്ഹോം 33 റൺസും നേടി. ഒരു ട്വന്റി20 മത്സരത്തിൽ താരതമ്യേന കുറഞ്ഞ സ്കോർ ആയ 139 ആയിരുന്നു അഡലൈഡ് സട്രൈക്കേഴ്സ് ഉയർത്തിയത്. ആരാധകർ പോലും അഡലൈഡ് വിജയിക്കുമെന്ന് കരുതിക്കാണില്ല. പക്ഷേ പിന്നീട് സിഡ്‌നിയിലെ ഷോഗ്രൗണ്ട് സ്റ്റേഡിയം കണ്ടത് ചരിത്രമായിരുന്നു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ആതിഥേയരായ സിഡ്നി 15 റൺസ് എടുക്കുന്നതിനിടെ കൂടാരം കയറി. ടീമിലെ ബൗളറായ ബ്രേണ്ടൻ ഡോഗ്ഗെറ്റ് നേടിയ നാല് റൺ ആയിരുന്നു ടോപ് സ്കോർ. പേര് കേട്ട ബാറ്റിംഗ് നിരയാണ് സിഡ്നിക്ക് ഉണ്ടായിരുന്നത്. അലക്സ് ഹെയ്‌ൽസ്, റയലീ റൂസൊ, ഡാനിയേൽ സാംസ് തുടങ്ങിയവർ ഉൾപ്പെടുന്ന ബാറ്റിംഗ് നിര പൂർണ്ണമായും പരാജയപ്പെട്ടു. ആറ് ഓവറിന് താഴെയായിരുന്നു സിഡ്നി ഓൾ ഔട്ട്‌ ആയത്.

ഒരു സീനിയർ പുരുഷ ടീമിനെ സംബന്ധിച്ചിടത്തോളം ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്കോററിൽ ആയിരുന്നു സിഡ്നി ഇന്നലെ ഓൾ ഔട്ട് ആയത്. അതുമാത്രമല്ല ഏറ്റവും കുറവ് ഓവർ നേരിട്ട് പുറത്തായി എന്ന സീനിയർ ട്വന്റി20 ടീം റെക്കോർഡും സിഡ്‌നി കരസ്ഥമാക്കി. സിഡ്നിക്കായി ഹെൻട്രി തോർൻടോൺ 2.5 ഓവറിൽ മൂന്ന് റൺ മാത്രം വഴങ്ങി 5 വിക്കറ്റ് നേടി. രണ്ട് ഓവർ മാത്രം ബൗൾ ചെയ്ത വെസ് അഗർ 6 റൺ വഴങ്ങി നാലു വിക്കറ്റും നേടി. ലോകത്തുടനീളം ഉള്ള ക്രിക്കറ്റ് പ്രേമികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന ബാറ്റിംഗ് പ്രകടനമായിരുന്നു സിഡ്നിയുടെ ഭാഗത്തുനിന്നു ഉണ്ടായത്.

അഡലൈഡ് സ്ട്രൈക്കേഴ്സിന്റെ ബൗളിങ്ങിനെ പ്രകീർത്തിച്ചും നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് സിഡ്നി തണ്ടർസിന്റെ 6 ഓവറിനുള്ളിൽ തന്നെ തകർന്നടിഞ്ഞ ബാറ്റിംഗ് നിരയുടെ വീഡിയോ ആണ്. ഇവരുടെ നഷ്ടമായ പത്ത് വിക്കറ്റുകളുടെയും വീഡിയോ ദൃശ്യം കാണാം..

Leave a Reply

Your email address will not be published. Required fields are marked *