ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് മത്സരം പുരോഗമിക്കുകയാണ്. ബംഗ്ലാദേശിനെതിരെ പെട്ടെന്ന് വിജയം സ്വന്തമാക്കാമെന്ന് കരുതിയ ഇന്ത്യക്ക് തെറ്റി. ശാന്റോയും സക്കിറും ചേർന്നു ബംഗ്ലാദേശിന് വേണ്ടി പൊരുതുകയാണ്. ഒരു വിക്കറ്റ് പോലും എടുക്കാൻ ഇന്ത്യൻ ബൗളേർമാർക്ക് സാധിച്ചിട്ടില്ല. അത് കൊണ്ട് തന്നെ സ്ലെഡ്ജ് ചെയ്തു ബംഗ്ലാദേശ് വിക്കറ്റുകൾ വീഴ്ത്താനാണ് ഇന്ത്യ ഇപ്പോൾ ശ്രമിക്കുന്നത്.
പതിവ് പോലെ തന്നെ സിറാജാണ് ഈ തവണയും സ്ലെഡ്ജിങ്ങിന് മുന്നിൽ നിൽക്കുന്നത്. കഴിഞ്ഞ ഇന്നിങ്സിൽ ലിട്ടന്റെ പ്രതിരോധം സ്ലെഡ്ജ് വഴി സിറാജ് തകർതതാണ്. എന്നാൽ ഈ തവണ ലിട്ടൺ പകരം ശാന്റോയാണ് സിറാജിന്റെ ഇര. ആദ്യ ഇന്നിങ്സിൽ ആദ്യ പന്തിൽ തന്നെ സിറാജിന് മുന്നിൽ പുറത്തായ ശാന്റോ ഈ ഇന്നിങ്സിൽ ഇത് വരെ കരുതലോടെയാണ് ബാറ്റ് വീശുന്നത്. സിറാജ് ഒരു ഓവറിൽ നാലോളം ബോളിൽ ശാന്റോയെ സ്ലെഡ്ജ് ചെയ്തുവെങ്കിലും ഫലം ഉണ്ടായില്ല.സിറാജിന്റെ സ്ലെഡ്ജ് ശാന്റോ ചിരിച്ചു കൊണ്ട് നേരിടുകയായിരുന്നു.
513 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ ബംഗ്ലാദേശിന് ശക്തമായ തുടക്കം തന്നെയാണ് ലഭിച്ചിരിക്കുന്നത്. ഫിഫ്റ്റി നേടിയാ ശാന്റോയും ഫിഫ്റ്റിയിലേക്ക് കുതിക്കുന്ന സാകീറുമാണ് ക്രീസിൽ. നേരത്തെ രണ്ടാമത്തെ ഇന്നിങ്സിൽ ഗില്ലിന്റെയും പൂജാരയുടെയും സെഞ്ച്വറി മികവിലാണ് ഇന്ത്യ 513 എന്നാ വിജയലക്ഷ്യം ബംഗ്ലാദേശിന് മുന്നിൽ വെച്ചിരിക്കുന്നത്.ആവേശകരമായ ടെസ്റ്റ് മത്സരത്തിനാണ് കളം ഒരുങ്ങിയിരിക്കുന്നത്. ഏകദിന പരമ്പര നഷ്ടമായ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര വിജയം അനിവാര്യമാണ്.