ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും പരാജയം ആയതോടെ കെ.എൽ രാഹുലിന്റെ ടെസ്റ്റ് ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെടുകയാണ്, ബംഗ്ലാദേശിനെതിരായ പരമ്പരയിൽ 4 ഇന്നിങ്ങ്സുകളിൽ നിന്നായി 14 റൺ ശരാശരിയിൽ കെ.എൽ രാഹുൽ നേടിയത് വെറും 57 റൺസ് മാത്രമാണ്.
ബംഗ്ലാദേശ് പരമ്പരയ്ക്ക് മുമ്പ് ഇംഗ്ലണ്ട് പരിശീലകൻ ബ്രെണ്ടൻ മക്കല്ലം നടപ്പിൽ വരുത്തിയ ബാസ്ബോൾ സ്ട്രാറ്റജിയെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മുന്നിൽ “ബാസ്ബോൾ സ്ട്രാറ്റജി വളരെ നല്ലതാണെന്നും ഈ പരമ്പരയിൽ അത് നടപ്പിൽ വരുത്താൻ ശ്രമിക്കും” എന്നൊക്ക ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ കെ. എൽ രാഹുൽ അഭിപ്രായപ്പെട്ടിരുന്നു,
എന്നാൽ പരമ്പരയിലെ 4 ഇന്നിങ്സിലും സമ്പൂർണ പരാജയം ആയിരുന്നു രാഹുലിന്റെ ബാറ്റിങ്, ഏകദിന ശൈലിയിൽ ടെസ്റ്റിലും ആക്രമിച്ച് കളിക്കുന്ന രീതിയെ ആണ് “ബാസ്ബോൾ” സ്ട്രാറ്റജി എന്ന് അറിയപ്പെടുന്നത്, പാകിസ്താനെതിരായ പരമ്പരയിൽ ഇംഗ്ലണ്ട് ബാസ്ബോൾ സ്ട്രാറ്റജി ഫലപ്രദമായി ഉപയോഗിക്കുകയും പരമ്പര 3-0 ന് തൂത്ത് വാരുകയും ചെയ്തത് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചതാണ്.
പരമ്പരയിൽ പതിവിലും കൂടുതൽ പ്രതിരോധത്തിൽ ഊന്നിയുള്ള ബാറ്റിങ് ആണ് കെ.എൽ രാഹുൽ നടത്തിയത്, സിംഗിളുകൾ നേടാൻ പോലും താരം ഏറെ പ്രയാസപ്പെട്ടു, ഫോമിലുള്ള ധാരാളം കളിക്കാർ പുറത്ത് അവസരം കാത്ത് നിൽക്കുമ്പോൾ ഒട്ടും ഫോമിൽ അല്ലാത്ത കളിക്കാർക്ക് ഇനിയും അവസരങ്ങൾ നൽകണോ എന്ന് ഇന്ത്യൻ ടീം മാനേജ്മെന്റ് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Written By: അഖിൽ. വി.പി. വള്ളിക്കാട്.
വീഡിയോ :