ഒരു ഘട്ടത്തിൽ ഇന്ത്യ പരാജയപ്പെടുമെന്ന് കരുതിയയിടത്ത് നിന്ന് അയ്യറിന്റെയും അശ്വിന്റെയു കൂട്ടുകെട്ടിൽ ഇന്ത്യയ്ക്ക് ജയം. 29.3 ഓവറിൽ 34 റൺസ് നേടിയ അക്‌സർ പട്ടേൽ പുറത്തായതോടെ ഇന്ത്യ 7ന് 74 എന്ന നിലയിലായിരുന്നു. പരാജയം മുന്നിൽ കണ്ട ഇന്ത്യയെ അയ്യറും അശ്വിനും ചേർന്ന് 71 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി ജയവും സമ്മാനിച്ചു. ഇതോടെ 2-0 ന് ഇന്ത്യ പരമ്പര നേടി.
നാലാം ദിനം ആരംഭിക്കുമ്പോൾ ഇന്ത്യ 4ന് 45 നിലയിലായിരുന്നു. മൂന്നാം ദിനം 145 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയ്ക് രാഹുൽ (2), ഗിൽ (7), പൂജാര (6), കോഹ്ലി (1) എന്നിവരുടെ വിക്കറ്റ് നഷ്ട്ടമായിരുന്നു. നാലാം ദിനം തുടങ്ങി രണ്ടാം ഓവറിൽ തന്നെ ഉനദ്ഘടിനെ പുറത്താക്കി വിക്കറ്റ് വേട്ടയ്ക് തുടക്കമിട്ടു.
പിന്നാലെ 9 റൺസ് നേടിയ പന്തും പുറത്തായതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. 46 പന്തിൽ ശ്രയസ് അയ്യർ 29 റൺസും, അശ്വിൻ 62 പന്തിൽ 42 റൺസും നേടി. 5 വിക്കറ്റ് വീഴ്ത്തിയ മെഹിദി ഹസനാണ് ഇന്ത്യൻ താരങ്ങളെ സമ്മർദ്ദത്തിലാക്കിയത്. ശാഖിബ് 2 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. രോഹിതിന്റെ അഭാവത്തിൽ 2 മത്സരത്തിലും രാഹുലാണ് ടീമിനെ നയിച്ചത്.
നേരെത്തെ രണ്ടാം ഇന്നിങ്സിൽ 87 റൺസ് പിറകിൽ ഉണ്ടായിരുന്ന ബംഗ്ലാദേശ് 231 റൺസ് നേടിയ ഇന്ത്യയ്ക്ക് മുന്നിൽ 145 വിജയലക്ഷ്യം വെച്ചത്. 51 റൺസ് നേടിയ സാക്കിറും, 73 റൺസ് നേടിയ ലിറ്റണ് ദാസുമാണ് തിളങ്ങിയത്.ഇന്ത്യയ്ക്ക് വേണ്ടി അക്‌സർ 3 വിക്കറ്റും അശ്വിൻ സിറാജ് എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി.
ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 314 റൺസിന് പുറത്തായി. ഇന്ത്യക്കായി റിഷബ് പന്ത് 93ഉം ശ്രേയസ് അയ്യർ 87ഉം റൺസ് നേടി. ഇന്ത്യയ്ക്കായി ഉമേഷ് യാദവ്, രവിചന്ദ്രൻ അശ്വിൻ എന്നിവർ നാല് വിക്കറ്റ് വീതം വീഴ്ത്തി. ബംഗ്ലാദേശിനായി മോമിനുൾ ഹഖ് 84 റൺസ് നേടി. മറ്റു ബംഗ്ലാദേശി ബാറ്റ്സ്മാൻമാർക്ക് ഒക്കെ മികച്ച തുടക്കം ലഭിച്ചുവെങ്കിലും അത് ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല. മോമിനുൽ ഒഴികെയുള്ള മറ്റു ബംഗ്ലാദേശി ബാറ്റ്സ്മാൻമാരിൽ ആരും അർദ്ധ സെഞ്ച്വറി നേടിയില്ല.