അവസാന ഓവർ വരെ ആവേശം അലയടിച്ച ബിഗ് ബാഷ് ലീഗിലെ ബ്രിസ്ബൺ ഹീറ്റും സിഡ്നി സിക്സേർസുമായുള്ള മത്സരത്തിൽ സിഡ്നി സിക്സേർസിന് 15 റൺസ് ജയം, ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ടോസ് നേടിയ ബ്രിസ്ബൺ ഹീറ്റ് ക്യാപ്റ്റൻ ജിമ്മി പിയേർസൺ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, ഓപ്പണറായ ജോഷ് ബ്രൗൺ (62) മിന്നുന്ന തുടക്കമാണ് ടീമിന് സമ്മാനിച്ചത് സിഡ്നി സിക്സേർസിന്റെ ബോളർമാരെ തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിച്ച് ബ്രൗൺ സ്കോറിങ്ങിന് വേഗത കൂട്ടി, മൂന്നാമനായി ഇറങ്ങിയ നതാൻ മക്സ്വീനിയും (84) മികച്ച ഇന്നിംഗ്സ് നേടിയതോടെ നിശ്ചിത 20 ഓവറിൽ ബ്രിസ്ബൺ ഹീറ്റ് 224/5 എന്ന കൂറ്റൻ ടോട്ടൽ നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിഡ്നി സിക്സേർസിന് വേണ്ടി ഓപ്പണർമാരായ ജെയിംസ് വിൻസും (41) ജോഷ് ഫിലിപ്പെയും (27) മികച്ച തുടക്കം സമ്മാനിച്ചെങ്കിലും പിന്നീട് ഇടവേളകളിൽ വിക്കറ്റ് വീണതോടെ സിഡ്നി സിക്സേർസ് പ്രതിരോധത്തിലായി, അവസാന ഓവറുകളിൽ തകർത്തടിച്ച ജോർദാൻ സിൽക്കും (41) ഹെയ്‌ഡൻ കെറും (27) വിജയ പ്രതീക്ഷ ഉണർത്തിയെങ്കിലും 15 റൺസ് അകലെ സിഡ്നി സിക്സേർസിന്റെ പോരാട്ടം അവസാനിക്കുകയായിരുന്നു.
മത്സരത്തിലെ നിർണായക ഘട്ടത്തിൽ ലോങ്ങ് ഓഫിൽ ഫീൽഡ് ചെയ്യുകയായിരുന്ന മൈക്കൾ നസർ ജോർദാൻ സിൽക്കിനെ അവിശ്വസനീയമായ ഒരു ക്യാച്ചിലൂടെ പുറത്താക്കിയത് മത്സരത്തിൽ വഴിത്തിരിവായി, സിക്സ് എന്ന് തോന്നിച്ച ഷോട്ട് ബൗണ്ടറിക്ക് അരികെ നിന്ന് പിടിച്ച നസർ ബൗണ്ടറിക്ക് പുറത്തേക്ക് ഇടാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു എന്നാൽ ബൗണ്ടറിക്കുള്ളിൽ വെച്ച് തന്നെ വായുവിൽ ഉയർന്ന് പൊങ്ങി അടുത്ത ശ്രമത്തിൽ ബോൾ ബൗണ്ടറിക്ക് പുറത്തേക്ക് ഇട്ടു, പെട്ടന്ന് തന്നെ ഗ്രൗണ്ടിലേക്ക് തിരിച്ച് വന്ന് ക്യാച്ച് എടുക്കുകയും ചെയ്തു, മത്സരത്തിലെ ഏറെ നിർണായകമായ ഘട്ടത്തിൽ എടുത്ത ഈ അവിശ്വസനീയമായ ക്യാച്ച് ബ്രിസ്ബൺ ഹീറ്റിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.
Written By: അഖിൽ. വി.പി. വള്ളിക്കാട്.