ക്രിക്കറ്റിലെ ഏറ്റവും മികച്ച കലകളിൽ ഒന്നാണ് ഫാസ്റ്റ് ബൗളിംഗ്. ഒരു ഫാസ്റ്റ് ബൗളേർ ബാറ്റസ്മാന്റെ പ്രതിരോധം തകർത്ത് നടു സ്റ്റമ്പ് എടുത്തു വിക്കറ്റ് എടുക്കുന്നത് കാണാൻ അതിമനോഹരമാണ്. ഇപ്പോൾ അത്തരത്തിലുള്ള ഒരു കാഴ്ച സംഭവിച്ചിരിക്കുകയാണ്. ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യ ശ്രീലങ്ക ഏകദിന മത്സരത്തിൽ തന്നെയാണ് സംഭവം. എന്താണ് സംഭവം എന്ന് നമുക്ക് പരിശോധിക്കാം.
ശ്രീ ലങ്കൻ ഇന്നിങ്സിന്റെ ആറാമത്തെ ഓവർ. അവിശ്ക ഫെർനാടോയാണ് ലങ്കക്ക് വേണ്ടി സ്ട്രൈക്ക്. സിറാജാണ് ഇന്ത്യക്ക് വേണ്ടി പന്ത് എറിയുന്നത്.സിറാജിന്റെ അവസാന ഓവറിൽ അവിശ്ക തുടർച്ചായി ബൗണ്ടറികൾ നേടിയിരുന്നു. അത് കൊണ്ട് തന്നെ ഒരിക്കൽ കൂടി സിറാജിനെ ആറാമത്തെ ഓവറിന്റെ അവസാന പന്തിൽ ഡ്രൈവ് ചെയ്യാൻ ശ്രമിക്കുന്നു.എന്നാൽ അവിശ്കയുടെ ഇൻസൈഡ് എഡ്ജ് എടുത്ത ബൗൾ മിഡിൽ സ്റ്റമ്പ് തെറിപ്പിച്ചു കൊണ്ട് പോകുന്നു.ലങ്കക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നു.സിറാജ് ആവേശത്തോടെ ആഘോഷിക്കുന്നു.
മൂന്നു മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യത്തെ മത്സരം ഇന്ത്യ വിജയിച്ചിരുന്നു. ഇന്ന് ടോസ് ലഭിച്ച ലങ്കൻ ക്യാപ്റ്റൻ ഷനക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.ലങ്ക രണ്ട് മാറ്റങ്ങളോടെയും ഇന്ത്യ ഒരു മാറ്റത്തോടെയുമാണ് കളത്തിലേക്ക് ഇറങ്ങിയത്. നസ്സങ്കക്കും മധുശങ്കക്ക് പകരം നുവണ്ടു ഫെർനാടോയും കുമാരയും ലങ്കൻ നിരയിലേക്ക് എത്തി.ഇന്ത്യൻ നിരയിൽ ചാഹാലിന് പകരം കുൽദീപാണ് ടീമിലേക്കെത്തിയത്. നിലവിൽ ഇന്ത്യ ലങ്ക പോരാട്ടം ആവേശകരമായി പുരോഗമിക്കുകയാണ്.