ക്യാച്ചുകൾ കൊണ്ട് നമുക്ക് ഒരു മത്സരം തിരിക്കാൻ കഴിയുമെന്ന് കണ്ടിട്ടുള്ളതാണ് . അതിമനോഹരമായ ക്യാചുകളും പല തവണ നമ്മൾ കണ്ടിട്ടുള്ളതാണ്. എന്നാൽ സ്വന്തം ബൗളിങ്ങിൽ തന്നെ റിട്ടേൺ വരുന്ന ക്യാച്ചുകൾ പിടിക്കാൻ തന്നെ വലിയ പ്രയാസമാണ്. ഒരു ഫാസ്റ്റ് ബൗളേർ കൂടിയാണ് അത് പിടിക്കുന്നതെങ്കിലോ!, ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യ ന്യൂസിലാൻഡ് മത്സരത്തിൽ ഇത്തരത്തിൽ ഒരു സംഭവം നടന്നിരിക്കുകയാണ്.
ഇന്ത്യ ന്യൂസിലാൻഡ് രണ്ടാം ഏകദിനം. ന്യൂസിലാൻഡ് ഇന്നിങ്സിന്റെ 10 മത്തെ ഓവറിലെ നാലാമത്തെ പന്ത്. ഹർദിക് പാന്ധ്യയാണ് ഇന്ത്യക്ക് വേണ്ടി ബൗൾ ചെയ്യുന്നത്.ഡെവൺ കോൺവേയാണ് ന്യൂസിലാൻഡ് ബാറ്റർ. ഹാർദിക് ബൗൾ ഗുഡ് ലെങ്ത്തിൽ കുറച്ചു കേറ്റി കുത്തിക്കുന്നു. കോൺവേ ഡ്രൈവ് ചെയ്യുന്നു.തന്റെ ഫോളോ ത്രൂയിലായിരുന്ന പാന്ധ്യ ബോൾ തന്റെ കൈപിടിയിൽ ഒതുക്കാൻ വേണ്ടി ചാടുന്നു. അവിശ്വസനീയമായ രീതിയിൽ ഒറ്റ കൈ കൊണ്ട് അദ്ദേഹം പന്ത് കൈപിടിയിൽ ഒതുക്കുന്നു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച റിട്ടേൺ ക്യാച്ചുകളിൽ ഒന്നായി തന്നെ ഇത് പരിഗണിക്കപെടുമെന്ന് ഉറപ്പാണ്.
വീഡിയോ
മത്സരത്തിൽ ഇന്ത്യ പിടിമുറിക്കിയിരിക്കുകയാണ്. ടോസ് ലഭിച്ചു ബൗളിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റന്റെ തീരുമാനത്തെ ശെരിവെക്കുക തരത്തിൽ തന്നെ ഇന്ത്യൻ ബൗളേർമാർ പന്ത് എറിയുന്നതാണ് പിന്നീട് കണ്ടത്. നിലവിൽ കിവിസ് 5 വിക്കറ്റ് നഷ്ടത്തിൽ 28 റൺസ് എന്നാ നിലയിലാണ്. ഇന്ത്യക്ക് വേണ്ടി ഷമി രണ്ടും സിറാജും ടാക്കൂറും ഹർദിക്കും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കിട്ടുണ്ട്.