ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർമാരിൽ ഒരാളാണ് മഹേന്ദ്ര സിങ് ധോണി. മാത്രമല്ല ഏകദിന ക്രിക്കറ്റിൽ മൂന്നു ഐ സി സി ട്രോഫിയും സ്വന്തമാക്കിയ ഒരേ ഒരു ക്യാപ്റ്റനും അദ്ദേഹം കൂടിയാണ്. ഏറ്റവും വേഗത്തിൽ സ്റ്റമ്പിങ്ങുകൾ ചെയ്തു ഇന്ത്യയെ അദ്ദേഹം വിജയങ്ങളിലേക്ക് എത്തിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്.ഏകദിന ക്രിക്കറ്റിൽ 123 സ്റ്റമ്പിങ്ങുകൾ അദ്ദേഹം നടത്തിയിട്ടുണ്ട്.
ഇന്നലെ നടന്ന ഇന്ത്യ ന്യൂസിലാൻഡ് ഏകദിന മത്സരത്തിലും ഒരു ധോണി മോഡൽ സ്റ്റമ്പ്പിങ് നടന്നിരിക്കുകയാണ്. ധോണിയുടെ സ്വന്തം നാട്ടുകാരനായ ഇഷാൻ കിഷനാണ് ഈ സ്റ്റമ്പ്പിങ് നടത്തിയിരിക്കുന്നത്.കിഷന്റെ 13 മത്സരങ്ങളുടെ ഏകദിന കരിയറിലെ രണ്ടാമത്തെ മാത്രം സ്റ്റമ്പ്പിങ് ആയിരുന്നു ഇത്.എന്താണ് ഈ സ്റ്റമ്പ്പിങ് എന്ന് നമുക്ക് പരിശോധിക്കാം.
ഇന്ത്യ ന്യൂസിലാൻഡ് മൂന്നാമത്തെ ഏകദിനം.37 മത്തെ ഓവർ. കുൽദീപ് യാദവാണ് ഇന്ത്യക്ക് വേണ്ടി ബൗൾ ചെയ്യുന്നത്.ബ്രേസ്വെല്ലാണ് ന്യൂസിലാൻഡ് ബാറ്റർ. കുൽദീപ് യാദവിനെ സ്റ്റെപ് ഔട്ട് ചെയ്യാൻ ബ്രേസ്വെൽ ശ്രമിക്കുന്നു.ഇത് കണ്ട കുൽദീപ് ലെഗ് സ്റ്റമ്പിന് പുറത്ത് പന്ത് കുത്തിക്കുന്നു.ഒടുവിൽ ബ്രേസ്വെലിന് ബോൾ ബാറ്റിൽ കൊള്ളിക്കാൻ സാധിക്കുന്നില്ല.കിഷൻ വളരെ വേഗത്തിൽ പന്ത് കൈപിടിയിൽ ഒതുക്കുന്നു. എന്നിട്ട് അതി വേഗം ഒരു സ്റ്റമ്പ്പിങ് നടത്തുന്നു.മത്സരത്തിൽ ഇന്ത്യ 90 റൺസിന് വിജയിച്ചിരുന്നു.
വീഡിയോ :
മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്നു മത്സരങ്ങളിലും ഗംഭീര പ്രകടനം കാഴ്ച വെച്ച ശുഭമാൻ ഗില്ലാണ് പരമ്പരയിലെ താരം. മൂന്നു മത്സരങ്ങളും വിജയിച്ചതോടെ ഇന്ത്യ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തി.ഇന്ത്യയുടെ അടുത്ത അന്താരാഷ്ട്ര മത്സരം വെള്ളിയാഴ്ച കിവിസിനെതിരെ നടക്കുന്ന ട്വന്റി ട്വന്റി മത്സരമാണ്.