വാശിയേറിയ ഇന്ത്യ – ഓസ്‌ട്രേലിയ ടെസ്റ്റ് സീരീസിന് ഇന്ന് നാഗ്പൂറിൽ വെച്ച് തുടക്കമായി. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയയ്ക്ക് ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 2 വിക്കറ്റ് നഷ്ട്ടമായിട്ടുണ്ട്. ഓപ്പണർമാരായ ഖവാജ (1), വാർണർ (1) എന്നിവരാണ് പുറത്തായത്. ഇന്ത്യയ്ക്ക് വേണ്ടി രണ്ടാം ഓവർ ചെയ്യാനെത്തിയ സിറാജ് ആദ്യ പന്തിൽ തന്നെ ഖവാജയെ എൽബിഡബ്ല്യൂവിൽ കുടുക്കിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്.
അമ്പയർ ഇന്ത്യൻ താരങ്ങളുടെ അപ്പീലിൽ ഔട്ട് വിധിച്ചിരുന്നില്ല. ക്യാപ്റ്റൻ രോഹിത് ശർമ്മ അവസാന നിമിഷം റിവ്യുവിന് നൽകുകയായിരുന്നു. തേർഡ് അമ്പയറുടെ പരിശോധനയിൽ ഔട്ട് ആണെന്ന് തെളിഞ്ഞു. പിന്നാലെ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ വാർണരുടെ സ്റ്റംപ് പിഴുതെറിഞ്ഞ് വിക്കറ്റുമായി ശമിയും രംഗത്തെത്തി.
മത്സരം 5 ഓവർ പിന്നിട്ടപ്പോൾ 2ന് 20 എന്ന നിലയിലാണ് ഓസ്‌ട്രേലിയ. സ്റ്റീവ് സ്മിത്ത് (6), ലെബുഷൈൻ (8) എന്നിവർ ക്രീസിലുണ്ട്. മികച്ച ഫോമിലുള്ള ഇരുവരും ഇന്ത്യയ്ക്ക് ഭീഷണിയാണെന്നതിൽ സംശയമില്ല. 2 പേസർമാരുമായാണ് ഇന്ത്യ ഇറങ്ങിയിട്ടുള്ളത്. അതേസമയം സൂര്യകുമാർ യാദവും കെഎസ് ഭരതും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.
റിഷഭ് പന്തിന്റെ അഭാവത്തിലാണ് കെഎസ് ഭരത് ടീമിലെത്തിയത്.
ഏറെ നാളുകളായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്ന ജഡേജ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇരു ടീമും അവസാനമായി ഏറ്റുമുട്ടിയ 3 ടെസ്റ്റ് സീരീസിൽ ഇന്ത്യയ്ക്ക് ഒപ്പമായിരുന്നു 3 തവണയും വിജയം. ഇതിൽ 2 തവണ ഓസ്‌ട്രേലിയ മണ്ണിൽ വെച്ചായിരുന്നു.
ഇന്ത്യ പ്ലെയിംഗ് ഇലവൻ: രോഹിത് ശർമ്മ (ക്യാപ്റ്റ്വ), കെ എൽ രാഹുൽ, ചേതേശ്വര് പൂജാര, വിരാടു കോലി, കെ എസ് ഭരത്, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ആർ.അശ്വിൻ, അക്‌സർ പട്ടേൽ, മുഹമ്മദ് സിരാജ്, മുഹമ്മദ് ഷമി.
ഓസ്‌ട്രേലിയ പ്ലെയിംഗ് ഇലവൻ: ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, മാർനസ് ലബുഷാഗ്നെ, സ്റ്റീവ് സ്മിത്ത്, മാറ്റ് റെൻഷോ, പീറ്റർ ഹാൻഡ്‌സ്‌കോംബ്, അലക്‌സ് കാരി, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), നഥാൻ ലിയോൺ, ടോഡ് മർഫി, സ്‌കോട്ട് ബോളണ്ട്.