ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫി നാഗ്പൂരിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഓസ്ട്രേലിയ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു എങ്കിലും ജഡേജയുടെ ഗംഭീര ബൗളിങ്ങിന് മുന്നിൽ 177 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. ജഡേജ അഞ്ചുവിക്കറ്റ് നേടിയപ്പോൾ രവിചന്ദ്രൻ അശ്വിൻ മൂന്നു വിക്കറ്റ് സ്വന്തമാക്കി. മാർനസ് ലംബുഷൈൻ ഓസ്ട്രേലിയക്കായി 49 റൺസ് നേടി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഇപ്പോൾ ഓസ്ട്രേലിയക്കെതിരെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. ക്യാപ്റ്റൻ രോഹിത് ശർമയുടെ ഗംഭീര ബാറ്റിംഗ് ആണ് ഓസ്ട്രേലിയയുടെ ബോളിങ്ങിനു മുന്നിൽ ഇന്ത്യക്ക് മേൽക്കോയ്മ നേടിക്കൊടുത്തത്. രോഹിത് ശർമ സെഞ്ച്വറി നേടി അപരാജിതനായി ക്രീസിൽ ഉണ്ട്. രോഹിത് ശർമയ്ക്ക് പുറമെ മറ്റാരും തന്നെ ബാറ്റിംഗിൽ തിളങ്ങിയില്ല എങ്കിലും രവിചന്ദ്രൻ അശ്വിൻ നേടിയ 23 റൺസും കെഎൽ രാഹുൽ നേടിയ 20 റൺസും ഇന്ത്യയെ സംബന്ധിച്ചിടത്തോളം താരതമ്യേന ചെറിയ സ്കോറിൽ ഓസ്ട്രേലിയ പുറത്തായതിനാൽ വളരെ നിർണ്ണായകമാണ്.
അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിറങ്ങിയ സൂര്യകുമാർ യാദവ് 8 റൺസും പൂജാ 7 റൺസും നേടിയപ്പോൾ മുൻ ക്യാപ്റ്റൻ വിരാട് കോലി 12 റൺസ് മാത്രം സ്വന്തമാക്കി അനാവശ്യ ഷോട്ട് കളിച്ചു മടങ്ങി. ഓസ്ട്രേലിയക്കായി അരങ്ങേറ്റം മത്സരത്തിൽ ഇറങ്ങിയ ടോഡ് മർഫി ഇതിനോടകം തന്നെ നാല് സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ഇന്ത്യയ്ക്ക് നിർണായകം ആയിരിക്കുന്നത് രോഹിത് ശർമയുടെയും രവീന്ദ്ര ജഡേജയുടെയും പാർട്ണർഷിപ്പ് ആണ്. സൂര്യകുമാർ യാദവ് പുറത്തായ ശേഷം ക്രീസിൽ എത്തിയ രവീന്ദ്ര ജഡേജ മികച്ച രീതിയിൽ ആണ് ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്.
ഇതിനിടയിൽ മറ്റൊരു സംഭവം അരങ്ങേറി. ഫ്രണ്ട് ഫുട്ടിൽ ജഡേജ ഡിഫൻഡ് ചെയ്തപ്പോൾ ഓസ്ട്രേലിയൻ കളിക്കാർ അപ്പീലുമായി രംഗത്തെത്തി. അമ്പയർ നോട്ടൗട്ട് നൽകിയെങ്കിലും അത് എൽബിഡബ്ല്യു ആണ് എന്ന് വിശ്വസിച്ച ഓസ്ട്രേലിയൻ കളിക്കാർ റിവ്യൂ ചെയ്തു. റിവ്യൂവിൽ ആദ്യം പേഡിന് കൊള്ളുന്നുണ്ട് എന്ന് വ്യക്തമായി എങ്കിലും റീപ്ലേയിൽ അംപയേഴ്‌സ് കാൾ ആണ് എന്ന് വ്യക്തമായതിനെ തുടർന്ന് നോട്ടൗട്ട് നൽകി. ഇതുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ ആരാധകൻ ഇന്ത്യൻ ആരാധകനോട് ചൂടാവുന്ന ദൃശ്യമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. തമാശ രൂപയാണ് രണ്ടുപേരും സംസാരിക്കുന്നത് എങ്കിലും പല ആളുകളും ഈ വീഡിയോ ദൃശ്യം ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. ഓസ്ട്രേലിയൻ ആരാധകൻ ഇന്ത്യൻ ആരാധകനോട് ചൂടാവുന്ന ഈ വീഡിയോ ദൃശ്യം കാണാം.