ക്രിക്കറ്റ് ആരാധകർ ഏറെ ആവേശത്തോടെ ആഘോഷിക്കുന്ന ബോർഡർ ഗവസ്കർ ട്രോഫിയിലെ രണ്ടാം ദിവസം അതി ഗംഭീരമായി പുരോഗിമക്കുകയാണ്.ഇന്നലെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ ഇന്നലെ തന്നെ ഓൾ ഔട്ട് ആയിരുന്നു.അഞ്ചു വിക്കറ്റ് നേടിയ ജഡേജയാണ് ഓസ്ട്രേലിയേ തകർത്തത്.അശ്വിനും മൂന്നും സിറാജ് ഷമി എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.49 റൺസ് നേടിയ ലാബുഷാനെയായിരുന്നു ഓസ്ട്രേലിയുടെ ടോപ് സ്കോർർ.
ഇന്നലെ തന്നെ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് രാഹുലിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. രോഹിത് ഫിഫ്റ്റി സ്വന്തമാക്കിയിരുന്നു. ഇന്ന് ഫിഫ്റ്റിയോടെ ബാറ്റിംഗ് ആരംഭിച്ച രോഹിത് 120 റൺസ് എടുത്ത് പുറത്തായി.അശ്വിനും ജഡേജയും മികച്ച പിന്തുണ നൽകി. പൂജാരയും സൂര്യകുമാറും നിരാശപെടുത്തി.എന്നാൽ ഇപ്പോൾ ഏറ്റവും അധികം ചർച്ചചെയ്യപെടുന്നത് വിരാട് കോഹ്ലിയുടെ വിക്കറ്റും അദ്ദേഹത്തിന്റെ റെഡ് ബോൾ ക്രിക്കറ്റിലെ ഫോമുമാണ്.
ഇന്ത്യക്ക് മൂന്നു വിക്കറ്റുകൾ നഷ്ടമായപ്പോൾ കോഹ്ലി ക്രീസിലേക്ക് എത്തിയത്. തന്റെ ക്ലാസ്സ് വ്യക്തമാക്കുന്ന മികച്ച ഷോട്ടുകൾ അദ്ദേഹം കളിച്ചു. എന്നാൽ രണ്ടാമത്തെ സെഷനിലെ ആദ്യ ബോൾ അരങ്ങേറ്റകാരൻ മർഫി പന്ത് എറിയുന്നു.എന്നാൽ വൈഡ് പോകേണ്ട ബോൾ കോഹ്ലി ബാറ്റ് വെക്കുന്നു. അതി ഗംഭീരമായി ഓസ്ട്രേലിയ വിക്കറ്റ് കീപ്പർ അലക്സ് ക്യാരി ബോൾ കൈപിടിയിൽ ഒതുക്കുന്നു.12 റൺസുമായി കോഹ്ലി തിരകെ ഡഗ് ഔട്ടിലേക്ക്. വൈറ്റ് ബോൾ മത്സരങ്ങളിൽ തന്റെ മികവ് കോഹ്ലി തിരകെ പിടിച്ചുവെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ എന്ത് കൊണ്ടോ കോഹ്ലിക്ക് അത് സാധിക്കുന്നില്ല.തന്റെ അന്താരാഷ്ട്ര കരിയർ 19 മത്തെ തവണയാണ് കോഹ്ലി ഒരു അരങ്ങേറ്റകാരൻ ബൗളേർക്ക് വിക്കറ്റ് നൽകി മടങ്ങുന്നത്.
വിക്കറ്റ് വിഡിയോ :