ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ് ട്രോഫിയിലെ ആദ്യ മത്സരത്തിലെ മൂന്നാം ദിവസം നാഗ്പൂരിൽ പുരോഗമിക്കുകയാണ്. ടോസ് നേടി ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു എങ്കിലും ഇന്ത്യയുടെ സ്പിൻ ബോളിങ്ങിനു മുന്നിൽ ഓസ്ട്രേലിയയുടെ പേര് കേട്ട ബാറ്റിംഗ് നിര തകർന്നടിഞ്ഞു. മാർനസ് ലമ്പുഷൈൻ 49 റൺസ് നേടിയത് ഒഴിച്ചു കഴിഞ്ഞാൽ മറ്റുള്ള ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ആരും തിളങ്ങിയില്ല. ഇന്ത്യക്കായി ആദ്യ ഇന്നിംഗ്സിൽ ജഡേജ അഞ്ചു വിക്കറ്റ് നേടി. രവിചന്ദ്രൻ അശ്വിൻ മൂന്നു വിക്കറ്റും സ്വന്തമാക്കി. മുഹമ്മദ് സിറാജ് മുഹമ്മദ് ഷമി എന്നിവർ ഓപ്പണർമാരെ പുറത്താക്കി ഓരോ വിക്കറ്റ് വീതം നേടി.
177 റൺസാണ് ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ സമ്പാദിച്ചത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശർമയുടെയും ജഡേജയുടെയും അക്സർ പട്ടേലിന്റെയും ഗംഭീര ബാറ്റിംഗ് മികവിൽ ഓസ്ട്രേലിയക്കെതിരെ ലീഡ് സ്വന്തമാക്കി. ഇപ്പോൾ ഇന്ത്യയുടെ ലീഡ് 150 റൺസ് കഴിഞ്ഞു. ആദ്യ മത്സരം കളിക്കുന്ന ടോഡ് മർഫി ഇതിനോടകം തന്നെ 6 വിക്കറ്റ് സ്വന്തമാക്കി ഗംഭീര സ്പിൻ ബോളിംഗ് പ്രകടനമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഓസ്ട്രേലിയയുടെ തുറുപ്പ് ചീട്ടായ നദാൻ ലിയോൺ ഒരു വിക്കറ്റ് മാത്രമാണ് ഇതുവരെ സ്വന്തമാക്കിയത്.
അരങ്ങേറ്റ മത്സരത്തിനിറങ്ങിയ കെ എസ് ഭരത്തും സൂര്യകുമാർ യാദവും 8 റൺസ് മാത്രമാണ് നേടിയത്. ചേതേശ്വർ പൂജാരയും വിരാട് കോലിയും ആദ്യ ഇന്നിങ്സിൽ നിറംമങ്ങി. രവീന്ദ്ര ജഡേജയുടെ മികവാണ് ഇന്ത്യയുടെ മികച്ച ബോളിംഗ് പ്രകടനത്തിനും ബാറ്റിംഗ് പ്രകടനത്തിനും പിന്നിൽ. ജഡേജ 70 റൺസ് നേടി ഇന്ന് രാവിലെ പുറത്തായി. അരങ്ങേറ്റക്കാരൻ ടോഡ് മർഫിയായിരുന്നു ജഡേജയുടെ വിക്കറ്റ് പിഴുതുന്നത്. ഇതിനോടകം തന്നെ ജഡേജ കാണിച്ചത് വലിയ മണ്ടത്തരമാണ് എന്ന് സോഷ്യൽ മീഡിയയിൽ ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അക്സർ പട്ടേലിനൊപ്പം ഇന്നലെ മുതൽ ജഡേജ മികച്ച ബാറ്റിംഗ് പ്രകടനമാണ് പുറത്ത് എടുത്തത്.
ഇന്ന് രാവിലെയും മികച്ച രീതിയിൽ ബാറ്റ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ജഡേജ. പക്ഷേ അപ്രതീക്ഷിതമായി ടോർഫിയുടെ ബോൾ കുത്തി ഉള്ളിലേക്ക് ടേൺ ചെയ്തു. ജഡേജ വിക്കറ്റിന് കൊള്ളുമെന്ന് പ്രതീക്ഷ ഇല്ലാതെയാണ് ആ ബോൾ ലീവ് ചെയ്തത്. പക്ഷേ ടേൺ ചെയ്ത് ബോൾ ഉള്ളിലേക്ക് തിരിഞ്ഞ് വിക്കറ്റിന് കൊണ്ടു. ജഡേജയുടെ അപ്രതീക്ഷിതമായ ഈ പുറത്താകലിന്റെ വീഡിയോ ദൃശ്യം കാണാം.