ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫി നാഗ്പൂരിൽ പുരോഗമിക്കുകയാണ്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ 177 റണ്ണിന് ഓൾ ഔട്ടായി. രവീന്ദ്ര ജഡേജ ആദ്യ ഇന്ത്യൻ അഞ്ച് സ്വന്തമാക്കിയപ്പോൾ രവിചന്ദ്രൻ അശ്വിൻ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. മാർനസ് ലംമ്പുഷൈൻ ഓസ്ട്രേലിയയ്ക്കായി 49 റൺസ് നേടിയപ്പോൾ സ്റ്റീവ് സ്മിത്ത് 37 അലക്സ് ക്യാരി 36 ഉം റൺസ് സ്വന്തമാക്കി. സ്കോർബോർഡിൽ രണ്ട് റൺസ് നേടുന്നതിനിടെ ഓസ്ട്രേലിയയുടെ ഓപ്പണർമാർ പുറത്തായിരുന്നു.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 400 റൺസിന് ഓൾ ഔട്ടായി. ഇന്ത്യക്കായി രോഹിത് ശർമ 120 റൺസ് നേടിയപ്പോൾ അക്സർ പട്ടേൽ 84 ഉം രവീന്ദ്ര ജഡേജ 70 ഉം റൺസ് നേടി. തങ്ങളുടെ അരങ്ങേറ്റം മത്സരത്തിൽ ഇറങ്ങിയ സൂര്യകുമാർ യാദവും കെ എസ് ഭരത്തും 8 റൺസ് മാത്രമേ സ്വന്തമാക്കിയുള്ള. വിരാട് കോലിയും ചേദേശ്വർ പൂജാരയും കെഎൽ രാഹുലും ബാറ്റിംഗിൽ കാര്യമായി റൺസ് കണ്ടെത്തിയില്ല. രോഹിത് ശർമയും രവീന്ദ്ര ജഡേജയും തമ്മിലുള്ള പാർട്ണർഷിപ്പും രവീന്ദ്ര ജഡേജയും അക്സർ പട്ടേലും തമ്മിലുള്ള പാർട്ണർഷിപ്പും ഇന്ത്യയ്ക്ക് നിർണായകമായി.
ഓസ്ട്രേലിയക്കായി ടോഡ് മർഫി ഏഴ് വിക്കറ്റ് സ്വന്തമാക്കി. തന്റെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഇന്നിംഗ്സിലാണ് മർഫി 7 വിക്കറ്റ് സ്വന്തമാക്കിയത്. ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസ് രണ്ട് വിക്കറ്റ് നേടിയപ്പോൾ ലിയോൺ ഒരു വിക്കറ്റ് സ്വന്തമാക്കി. മൂന്നാം ദിവസം ബോൾ നന്നായി ടേൺ ചെയ്തത് ഇന്ത്യക്ക് രണ്ടാം ഇന്നിങ്സിൽ ബോൾ ചെയ്യാൻ ഇറങ്ങുമ്പോൾ പ്രതീക്ഷ നൽകുന്ന ഘടകങ്ങളിൽ ഒന്നാണ്. ഇന്ത്യ 223 റൺസിന്റെ ലീഡാണ് ഒന്നാം ഇന്നിംഗ്സ് പൂർത്തിയാകുമ്പോൾ ഓസ്ട്രേലിയക്കെതിരെ നേടിയത്.
വാലറ്റത്തിന്റെ ഗംഭീര ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യക്ക് ഓസ്ട്രേലിയക്കെതിരെ വലിയ ലീഡ് സമ്മാനിച്ചത്. ജഡേജ പുറത്തായ ശേഷം ബാറ്റിംഗിന് എത്തിയ മുഹമ്മദ് ഷമി തകർത്തടിച്ചത് ഇന്ത്യയുടെ ലീഡ് 200ന് മുകളിൽ കടക്കാൻ സഹായകരമായി. 47 പന്ത് നേരിട്ട് ഷമി 37 റൺസ് നേടി. രണ്ടു ബൗണ്ടറിയും മൂന്ന് സിക്സറും ഉൾപ്പെടുന്നതായിരുന്നു ഷമിയുടെ ഇന്നിംഗ്സ്. ഇതിൽ ടോഡ് മർഫിയറിഞ്ഞ തുടരേയുള്ള പന്തുകളിൽ തുടരെ രണ്ട് സിക്സും ഷമി പറത്തി. ഷമിയുടെ ഈ പ്രകടനത്തിന്റെ വീഡിയോ ദൃശ്യം കാണാം.