ബോർഡർ-ഗാവസ്‌കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ തോൽവിയുടെ വക്കിൽ. മത്സരം മൂന്നാം ദിനം പുരോഗമിക്കുമ്പോൾ 223 റൺസ് ട്രയലുമായി ഇറങ്ങിയ ഓസ്‌ട്രേലിയ 7 വിക്കറ്റ് നഷ്ട്ടത്തിൽ 68 റൺസ് നേടിയിട്ടുണ്ട്. ലീഡ് നേടാൻ ഇനി 155 റൺസ് നേടാൻ ഉള്ളതിനാൽ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം പ്രതീക്ഷിക്കാം.
5 വിക്കറ്റ് വീഴ്ത്തി അശ്വിനും 2 വിക്കറ്റ് വീഴ്ത്തി ജഡേജയുമാണ് ഓസ്‌ട്രേലിയയെ തകർത്തത്. 18 റൺസ് നേടി സ്മിത്ത് ക്രീസിലുണ്ട്. മറുവശത്ത് 2 റൺസുമായി മുർഫിയാണ്. ഖവാജ (5), ഡേവിഡ് വാർണർ (10), ലെബുഷെയ്ൻ (17), റെൻഷോ (2), ഹാൻഡ്‌കൊമ്പ് (6), കാറെ (10), കമ്മിൻസ് (1) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ട്ടമായത്.
രോഹിത് ശർമ്മ (120), രവീന്ദ്ര ജഡേജ (70), അക്‌സർ പട്ടേൽ (84) എന്നിവരുടെ പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 400 റൺസ് നേടിയിരുന്നു. 7ന് 240 എന്ന നിലയിൽ ഉണ്ടായിരുന്ന ഇന്ത്യയെ അക്‌സർ പട്ടേലും ജഡേജയുമാണ് വമ്പൻ സ്കോറിൽ എത്തിച്ചത്. 37 റൺസ് നേടി ഷമിയും നിർണായക പങ്ക്വഹിച്ചു.
അതേസമയം മത്സരത്തിനിടെ റിവ്യു പരിശോധന നിരീക്ഷിക്കുന്നതിനിടെ തന്റെ മുഖം ഫോക്കസ് ചെയ്ത ക്യാമറമാനെ തമാശ രൂപത്തിൽ ശകാരിക്കുന്ന രോഹിതിന്റെ വീഡിയോ വൈറലായിട്ടുണ്ട്. 17.3 ഓവറിൽ ഹാൻഡ്സ്കോംബിന് എതിരെയുള്ള അപ്പീലിനിടെയായിരുന്നു സംഭവം. ബിഗ് സ്‌ക്രീനിൽ റിവ്യു നോക്കുന്നതിനിടെ തന്റെ മുഖം ഫോക്കസ് ചെയ്യുന്നത് രോഹിത് ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ ഫോക്കസ് മാറ്റാൻ രസകരമായ രീതിയിൽ ആവശ്യപ്പടുകയായിരുന്നു. പിന്നിൽ ഉണ്ടായിരുന്ന സൂര്യകുമാർ യാദവ് ചിരിക്കുന്നതും വീഡിയോയിൽ കാണാം.