ഹോം ടെസ്റ്റുകളിലെ അപ്രമാദിത്യം തുടർന്ന് ടീം ഇന്ത്യ. ബോർഡർ ഗവസക്ർ ട്രോഫിയിലെ ആദ്യത്തെ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് ഇന്നിങ്സിന്റെയും 132 റൺസിന്റെയും വിജയം.ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റും ഫിഫ്റ്റിയും നേടിയ ജഡേജയാണ് മത്സരത്തിലെ താരം. രണ്ട് ഇന്നിങ്സുകളിലായി 7 വിക്കറ്റാണ് ജഡേജ സ്വന്തമാക്കിയത്. മാത്രമല്ല ആദ്യത്തെ ഇന്നിങ്സിൽ 70 റൺസും അദ്ദേഹം സ്വന്തമാക്കിയിരുന്നു.
എന്നാൽ ജഡേജയുടെ ഈ മികച്ച പ്രകടനത്തിലും ഒരുപാട് വിവാദങ്ങൾ പുറത്ത് വരുകയാണ്. ജഡേജ ഓസ്ട്രേലിയുടെ ആദ്യത്തെ ഇന്നിങ്സിൽ പന്ത് ചുരുണ്ടി എന്നാ തരത്തിലുള്ള ഒരു വീഡിയോ പുറത്ത് വന്നിരുന്നു. സിറാജ് കൊണ്ട് വന്ന ക്രീം കൈയിൽ പറ്റിയാണ് ജഡേജ ഈ കാര്യം ചെയ്തത് എന്ന് മുൻ ഓസ്ട്രേലിയ ഇംഗ്ലണ്ട് താരങ്ങൾ പ്രതികരിച്ചു. എന്നാൽ മുൻ ഓസ്ട്രേലിയ താരമായ ബ്രാഡ് ഹോഗ്ഗ് അത് വെറും ക്രീം ആണെന്നും ജഡേജ ഒരിക്കലും പന്ത് ചുരുണ്ടിയിട്ടിലെന്നും തന്റെ ട്വിറ്റർ അക്കൗണ്ട് വഴി വ്യക്തമാക്കി.
മത്സരം ശേഷം ഈ വിവാദത്തിൽ ഐ സി സി ഐ ഇടപെടുന്ന കാഴ്ചയാണ് പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത്.കൃത്യമായി ജഡേജ തന്റെ ബൗൾ ചെയ്യുന്ന വിരലിൽ ക്രീം പറ്റിയത് വീഡിയോയിൽ വ്യക്തമാണ്. എന്നാൽ ഇത് അമ്പയർമാരുടെ അനുവാദമില്ലാതെയാണ് ജഡേജ ചെയ്തത്. അത് കൊണ്ട് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡി മെറിറ്റ് പോയിന്റും ജഡേജയുടെമേൽ ഐ സി സി ചുമത്തി.
നേരത്തെ ടോസ് ലഭിച്ച ഓസ്ട്രേലിയ ബാറ്റിംഗ് തെരെഞ്ഞെടുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നേടിയ ജഡേജയും അശ്വിനും കൂടി ഓസ്ട്രേലിയ 177 റൺസിന് പുറത്താക്കി.49 റൺസ് നേടിയ ലാബുഷാനെയായിരുന്നു ഓസ്ട്രേലിയുടെ ടോപ് സ്കോർർ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത്തിന്റെ സെഞ്ച്വറി മികവിൽ 400 എന്നാ കൂറ്റൻ സ്കോറിൽ എത്തി.ജഡേജയും അക്സറും ഫിഫ്റ്റി നേടി. ഓസ്ട്രേലിയക്ക് വേണ്ടി അരങ്ങേറ്റകാരൻ ടോഡ് മർഫി 7 വിക്കറ്റുകൾ സ്വന്തമാക്കി.223 റൺസ് എന്നാ കൂറ്റൻ ലീഡ് മറികടക്കാൻ ഇറങ്ങിയ ഓസ്ട്രേലിയ 91 റൺസിന് ഓൾ ഔട്ട് ആയി.പതിവ് പോലെ തന്നെ അശ്വിൻ ഫൈഫർ സ്വന്തമാക്കി.ഈ വിജയത്തോട് കൂടി നാല് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി.