ബോർഡർ ഗവസ്‌കർ ട്രോഫിക്ക് മുന്നേ ഓസ്ട്രേലിയ താരങ്ങൾ ഏറ്റവും അധികം തയ്യാർ എടുത്തത് ഇന്ത്യൻ ഇതിഹാസ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ എങ്ങനെ നേരിടുമെന്നതാണ് . എന്നാൽ ആദ്യത്തെ ടെസ്റ്റ് മത്സരത്തിൽ തന്നെ അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത് കൊണ്ട് അശ്വിൻ തകർപ്പൻ പ്രകടനം നടത്തിയിരുന്നു.ഇന്ത്യയുടെ ഇന്നിങ്സ് വിജയത്തിൽ ഏറ്റവും ആവേശകരമായത് അശ്വിന്റെ പ്രകടനമായിരുന്നു.
എന്നാൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ബോർഡർ ഗവസ്കർ ട്രോഫിയിൽ കാര്യങ്ങൾ വ്യത്യസ്തമല്ല.ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരെഞ്ഞെടുകകായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഓസ്ട്രേലിയ ഇറങ്ങിയത്. ഹെഡ് റെൻഷാക്ക് പകരവും കുന്ഹെമാൻ ബോളണ്ടിന് പകരവും ടീമിലേക്കെത്തി.ഇന്ത്യ സൂര്യകുമാറിന് പകരം ശ്രെയസിനെയും ഉൾപ്പെടുത്തി. ഇന്നിങ്സിന്റെ തുടക്കത്തിൽ പതിവ് പോലെ വാർണർ നിരാശപെടുത്തി.
കവാജക്ക് ഒപ്പം ലാബുഷാനെ ചേർന്നതോടെ ഓസ്ട്രേലിയ പിടിമുറക്കി എന്ന് തോന്നിപ്പിച്ചു. എന്നാൽ പതിവ് പോലെ തന്നെ അശ്വിൻ അവതരിച്ചു.ഇന്നിങ്സിലെ 23 മത്തെ ഓവർ.അശ്വിന്റെ ആദ്യ പന്തിൽ കവാജ സിംഗിൾ നേടുന്നു.രണ്ടാമത്തെ പന്തിൽ സ്വീപ് ചെയ്തു ലാബുഷാനെ രണ്ട് റൺ ഓടി എടുക്കുന്നു.മൂന്നാമത്തെ പന്ത് ഡോട്ട് ബോൾ. നാലാമത്തെ പന്ത് ഓഫ് സ്റ്റമ്പിന് പുറത്ത് കുത്തി തിരിഞ്ഞു കേറുന്നു. ലാബുഷാനെക്ക് പിഴക്കുന്നു. പന്ത് അദ്ദേഹത്തിന്റെ കാലിൽ കൊള്ളുന്നു.അമ്പയർ നോട്ട് ഔട്ട് വിളിക്കുന്നു.റിവ്യൂ എടുത്ത ഇന്ത്യക്ക് അനുകൂലമായി വിധി വരുന്നു. തൊട്ട് അടുത്ത പന്തിൽ സ്മിത്ത്, ആദ്യ ബോൾ ഡോട്ട്. എന്നാൽ രണ്ടാം ബോൾ ഭാരതിന് ക്യാച്ച് നൽകി സ്മിത്തും മടങ്ങുന്നു. ഒരു ഓവറിൽ തന്നെ ലോക ഒന്നാം നമ്പർ ബാറ്ററയും രണ്ടാം നമ്പർ ബാറ്ററേയും അശ്വിൻ പുറത്താക്കിയിരിക്കുന്നു.