ഏതു ഒരു ക്രിക്കറ്റ് മത്സരമാണെകിലും ക്രീസിൽ ഉറച്ചു നിന്ന് പൊരുതുന്ന ബാറ്ററേ പുറത്താക്കാൻ ഒരുപാട് പ്രയത്നിക്കേണ്ടതുണ്ട്. അങ്ങനെ ഒരു ബാറ്ററേ പുറത്താക്കണമെങ്കിൽ ബാറ്റർ അവിശ്വസനീയമായ രീതിയിൽ ഒരു തെറ്റ് വരുത്തണം. അല്ലാത്ത പക്ഷെ ബൗളിംഗ് ടീമിന് മികച്ച ഭാഗ്യം വേണം. അല്ലെങ്കിൽ അവിശ്വസനീയമായ തരത്തിൽ ഫീൽഡ് ചെയ്യണം.ഇപ്പോൾ ഇത്തരത്തിൽ ഒരു സംഭവം നടന്നിരിക്കുകയാണ്.
ബോർഡർ ഗവസ്കർ ട്രോഫിയുടെ രണ്ടാം ടെസ്റ്റ്. ഡൽഹിയിൽ ടോസ് ലഭിച്ച ഓസ്ട്രേലിയ ബാറ്റിംഗ് തെരെഞ്ഞെടുക്കുന്നു. ഓസ്ട്രേലിയക്ക് വേണ്ടി കവാജ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നു. മറുവശത്ത് വാർണറും സ്മിത്തും ലാബുഷാനെയും ഹെഡും വീണിട്ടും മികച്ച രീതിയിൽ കവാജ ബാറ്റ് ചെയ്യുകയാണ്.ഹാൻഡ്‌സ്കൊമ്പിനെ കൂട്ടുപിടിച്ചു ഫിഫ്റ്റിയും നേടി കവാജ മുന്നേറുകയാണ്. ഒരു ക്യാച്ച് മത്സരത്തെ എങ്ങനെ മാറ്റി മറിക്കുമെന്നതാണ് പിന്നീട് ഡൽഹി കണ്ടത്.
ഓസ്ട്രേലിയ ഇന്നിങ്സിന്റെ 46 മത്തെ ഓവർ. രവീന്ദ്ര ജഡേജയാണ് ഇന്ത്യക്ക് വേണ്ടി ബൗൾ ചെയ്യുന്നത്. ഓവറിലെ അഞ്ചാമത്തെ പന്ത്, ഇന്നിങ്സിൽ ഉടനീളം മികച്ച രീതിയിൽ ഉപോയഗിച്ച ഷോട്ട് കവാജ വീണ്ടും പുറത്ത് എടുക്കുകയാണ്. റിവേഴ്‌സ് സ്വീപ്,എന്നാൽ ബൗണ്ടറി പ്രതീക്ഷ കവാജ കാണുന്നത് പറന്നു പന്ത് ഒറ്റ കൈ കൊണ്ട് തന്റെ കൈപിടിയിൽ ഒതുക്കുന്നു രാഹുലിനെയാണ്.81 റൺസുമായി കവാജ മടങ്ങി. ജഡേജ സ്വന്തമാക്കിയ 250 മത്തെ ടെസ്റ്റ് വിക്കറ്റാണ് ഇത്. ഓസ്ട്രേലിയ നിലവിൽ പതറുകയാണ്. കവാജ തന്നെയാണ് ഓസ്ട്രേലിയുടെ ടോപ് സ്കോർർ.
വീഡിയോ :